ഒരു ജാഥയും നയിച്ചിട്ടില്ല തെരഞ്ഞെടുപ്പ് പോലും അറിഞ്ഞിട്ടില്ല; ആഹ്ലാദ പ്രകടനത്തില്‍ മറുപടിയുമായി ജോജു
കൊച്ചി: തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം ആഘോഷിച്ച് ജോജു എന്ന വാര്‍ത്ത തള്ളി നടന്‍ ജോജു ജോര്‍ജ്ജ്. ഇങ്ങനൊരു തെരഞ്ഞെടുപ്പ് നടന്നകാര്യം പോലും താനറിഞ്ഞിട്ടില്ലെന്നും അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് ചെയ്തതെന്നും ജോജു പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
താനൊരു ജാഥയും നയിച്ചിട്ടില്ലെന്നും ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ തള്ളിയിടുകയാണെന്നും വിഷയത്തില്‍ കൂടി ഇനിയും ശത്രുക്കളെ ഉണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ജോജു പറഞ്ഞു.

എന്തിനാണ് നമ്മളെ വെറുതെ വിട്ടുകൂടേ എന്ന് പറഞ്ഞ് കൊണ്ടാണ് ജോജു തന്റെ പ്രതികരണം ആരംഭിക്കുന്നത്. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ട സമയത്ത് താന്‍ ചെന്നതാണെന്നും ഇലത്താളം വാങ്ങി കൊട്ടിയതാണെന്നും ജോജു പറഞ്ഞു. ഒരുമിനിറ്റോളം വിനായകനും താനും തമ്മില്‍ സംസാരിച്ചു. അല്ലാതെ താനൊരു ജാഥയും നയിച്ചു കൊണ്ടു പോയിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും തനിക്കറിയില്ലെന്നും ജോജു പറഞ്ഞു.

താന്‍ ഓണ്‍ലൈനുകളില്‍ പോലും ഇല്ല. ഒരു കാര്യവുമില്ലാതെ തന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണെന്നും ജോജു പറഞ്ഞു. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണെന്നും എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേയെന്നും ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ താനില്ലെന്നും ജോജു പ്രതികരിച്ചു.

ഇതില്‍ കൂടുതല്‍ താനെങ്ങനെയാണ് ഒതുങ്ങേണ്ടതെന്നും ജോജു ചോദിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സിപിഎമ്മിന്റെ ബിന്ദു ശിവന്‍ വിജയിച്ചതിന് പിന്നാലെ നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമാ താരം വിനായകനും ചേര്‍ന്നത്. പ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകനും ജോജുവും കണ്ടുമുട്ടിയത്.
Recommended Video

യുഡിഎഫ് സ്ഥാനാര്‍ഥി പിഡി മാര്‍ട്ടിനെ ബിന്ദു ശിവന്‍ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കൗണ്‍സിലറായിരുന്ന സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശിവന്റെ ഭാര്യയാണ് ബിന്ദു. കഴിഞ്ഞതവണത്തെ ക്കാള്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ 500 ലേറെ വോട്ടുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞത് സിപിഎമ്മിന് വലിയ നേട്ടാമയിരുന്നു. രണ്ടംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗസംഖ്യ എഴുപത്തിരണ്ടായിരുന്നു. ഇതില്‍ 36 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഫിന് 32 ഉം, ബിജെപിക്ക് നാലും അംഗങ്ങളാണ് കോര്‍പ്പറേഷനിലുള്ളത്.

കൊച്ചി കോര്‍പറേഷനില്‍ എല്‍ ഡി എഫ് നേടിയ വിജയത്തില്‍ ആഹ്‌ളാദപ്രകടനവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സിനിമാ താരങ്ങള്‍ ചേര്‍ന്നിരുന്നത്. വിനായകന്റെ വീട് നില്‍ക്കുന്ന വാര്‍ഡിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്റെയും വിനായകന്റെയും വീഡിയോ ദൃശ്യങ്ങള്‍ഇന്നലെ മുതല്‍ വൈറലായിരുന്നു. പ്രകടനത്തിന്റെ തുടക്കം മുതല്‍ വിനായകന്‍ ഉണ്ടായിരുന്നുവെങ്കിലും ജോജു കെഎസ്ആര്‍ടിസി ബസ്സില്‍ ഇലത്താളം കൊട്ടാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നിരുന്നത്. ഷൂട്ടിങ്ങിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടതെന്നും അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയിയെന്നും ഇതിനിടെ ഇലത്താളം കൊട്ടാന്‍ വിനായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുനേരം കൊട്ടുകയായിരുന്നുവെന്നും ജോജു ഇന്നലെ പറഞ്ഞിരുന്നു. ഇനിയെന്ന ഒന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നും ഇത് സംബന്ധിച്ച് ജോജു ഇന്നലെ പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications