Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദത്തിനും സസ്പെൻഷനും ഒടുവിൽ; എം ശിവശങ്കര്‍ വീണ്ടും സർവ്വീസിൽ തിരിച്ചെത്തി

വിവാദത്തിനും സസ്പെൻഷനും ഒടുവിൽ; എം ശിവശങ്കര്‍ വീണ്ടും സർവ്വീസിൽ തിരിച്ചെത്തി

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ സസ്പെൻഷനൊടുവിൽ എം ശിവശങ്കര്‍ ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹം തിരികെ സര്‍വീസില്‍ പ്രവേശിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെത്തിയാണ് സർവ്വീസിൽ കയറിയത്.

കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് എം ശിവശങ്കര്‍ സസ്‌പെന്‍ഷനിലായത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണം എന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രി ആണ് ഉത്തരം ഇറക്കിയത്.

എന്നാൽ, ഇദ്ദേഹത്തിന്റെ പുതിയ തസ്തിത സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ഇയാൾക്ക് എന്ത് ചുമതല ആകും നൽകുക എന്നത് കേരളം ഉറ്റു നോക്കുകയാണ്. എന്നാൽ, പുതിയ തസ്തികയില്‍ ഉടന്‍ തീരുമാനം എടുക്കും എന്നാണ് വിവരം.

sivasankar

അതേ സമയം, ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിനും ശേഷം ആണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുമായി ബന്ധത്തെ തുടര്‍ന്ന് 2019 ജൂലൈയിൽ ആണ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച റിവ്യൂ സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കുകയായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ അവ്യക്തത ഇപ്പോഴും തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആണ് അദ്ദേഹത്തെ തിരിച്ചെടുക്കണം എന്ന് സമിതി ശുപാര്‍ശ നല്‍കിയത്. ശിവശങ്കറിന് എതിരെ ഏറ്റവും പ്രധാനപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസ് ആയിരുന്നു. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട ഈ കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഡിസംബര്‍ 30 - നകം നല്‍കണം എന്ന് സമിതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കസ്റ്റംസ് ഇതിനോട് ഒരു തരത്തിലും പ്രതികരിച്ചില്ല. ഈ സാഹചര്യവും സമിതി വിലയിരുത്തി.

പിന്നാലെയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന ആവശ്യം സമിതി ഉന്നയിച്ചത്‌. ഐ എ എസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനഃപരിശോധിക്കുന്ന രീതി ഉണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷൻ ആയ സമിതി ആണ് ഇത് പരിശോധിക്കുക. എന്നാല്‍ ശിവശങ്കറുടെ കാര്യത്തില്‍ രണ്ട് തവണ സസ്‌പെന്‍ഷന്‍ നീട്ടി ക്കൊണ്ട് പോകുക ആയിരുന്നു.

ഇപ്പോള്‍ രണ്ട് വര്‍ഷത്തിൽ അധികമായി അദ്ദേഹം സസ്‌പെന്‍ഷനിൽ ആണ്. ഒപ്പം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അദ്ദേഹത്തെ തിരിച്ചെടുക്കണം മെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ശിവശങ്കർ ഉൾപ്പെട്ട ഡോളര്‍ കടത്ത് കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30 - നകം വിശദാംശങ്ങള്‍ നല്‍കാൻ ആണ് ആവശ്യപ്പെത്. എന്നാല്‍, കസ്റ്റംസിന്റെ ഭാഗത്തു നിന്ന് ഒരു തരത്തിലും ഉളള പ്രതികരണവും ഉണ്ടായിട്ടില്ല എന്നാണ് വിവരം. ഈ സാഹചര്യം കൂടി കണക്കിൽ എടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന ശുപാശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

അഖിലേന്ത്യാ സര്‍വീസ് മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതിനാല്‍ അഖിലേന്ത്യാ സര്‍വീസിൽ ഉളള ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കണം എങ്കിലും പിന്‍വലിക്കണം എങ്കിലും മുഖ്യമന്ത്രിയുടെ അനുമതി വേണം. ആയതിനൽ, , മുഖ്യമന്ത്രിയായിരിക്കും ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+