ജയ, മായ, ഉമ... അരിക്ക് എന്തുകൊണ്ട് സ്ത്രീകളുടെ പേര്! മന്ത്രി പറഞ്ഞ ഉത്തരം കേട്ടോ
കോട്ടയം: ജയ, മായ, ഉമ സ്ത്രീകളുടെ പേരു പറഞ്ഞതല്ല, ചില അരികളുടെ പേരാണ്. അല്ല അതെന്താ ഈ അരിക്ക് സ്ത്രീകളുടെ പേരു മാത്രം ഇങ്ങനെ ഇടുന്നത്. നമുക്കും ഈ സംശയം തോന്നിയിട്ടില്ലേ. ആ ചോദ്യത്തിനുള്ള ഉത്തരം ഇതാ കൃഷി മന്ത്രി തന്നെ നൽകിയിരിക്കുകയാണ്. കോട്ടയം പ്രസ് ക്ലബിന്റെ ഗ്രീൻ പ്രസ് എന്ന ജൈവ പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കൃഷി മന്ത്രി പ്രസാദ്.
ഉദ്ഘാടനത്തിനുശേഷം മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് അരിക്ക് എന്തുകൊണ്ട് സ്ത്രീകളുടെ പേരിടുന്നുവെന്ന ചോദ്യം ഉയർന്നുവന്നത്. പിന്നാലെ മന്ത്രിയുടെ മറുപടിയും വന്നു. പ്രത്യുദ്പാദന ശേഷിയെയും സ്ത്രീകളെയും ബന്ധപ്പെടുത്തിയാണ് മന്ത്രി ഇതിനു മറുപടി നൽകിയത്.

''വിത്തുകൾക്ക് സ്ത്രീകളുടെ പേരിടുന്നത് പ്രത്യുദ്പാദന കഴിവുള്ളതുകൊണ്ടാണ്. പ്രസവിക്കാനുള്ള കഴിവ്, മുട്ടയിടാനുള്ള കഴിവ് തുടങ്ങിയവ സ്ത്രീ വിഭാഗത്തിൽപ്പെട്ടവർക്കുള്ളതാണ്. അതുകൊണ്ടാണ് വിത്തുകൾക്ക് സ്ത്രീകളുടെ പേരു നൽകുന്നത്. പൂവൻകോഴി മുട്ടയിട്ടതായോ പുരുഷൻ പ്രസവിച്ചതായോ കേട്ടിട്ടില്ല. അതുകൊണ്ട് പുരുഷന്മാർ അതിൽ അസ്വസ്ഥരാകേണ്ട'' - മന്ത്രി ചിരിച്ചുകൊണ്ടു പറഞ്ഞു.
അതേസമയം, പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച അരി വണ്ടി പര്യടനം തുടങ്ങിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ അരി വിതരണം നടത്തും. ജയ അരി കിലോഗ്രാമിന് 25 രൂപ, കുറുവ അരി 25 രൂപ, മട്ട അരി 24 രൂപ എന്നീ നാല് ഇനങ്ങളും കൂടി റേഷൻ കാർഡൊന്നിന് 10 കിലോ അരി ലഭിക്കും.
സപ്ലൈകോ മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവയില്ലാത്ത താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി എത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും അതത് സ്ഥലത്തെ ജനപ്രതിനിധികൾ അരിവണ്ടിയുടെ ഫ്ളാഗ് ഓഫ് നിർവ്വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
അരി വാങ്ങുന്നതിന് റേഷൻ കാർഡ് വേണം ഒരു ജില്ലയിൽ ഒരു താലൂക്കിലെ പ്രധാന കേന്ദ്രങ്ങളിൽ രണ്ട് ദിവസങ്ങളിലായി അരി വിതരണം നടത്തും.












Click it and Unblock the Notifications