കൊച്ചിയിലെ ഫ്ളാറ്റിലെത്തി ഐഷ സുൽത്താനയെ ചോദ്യം ചെയ്ത് കവരത്തി പോലീസ്, ലാപ്ടോപ്പ് പിടിച്ചെടുത്തു
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്ത് കവരത്തി പോലീസ്. എറണാകുളം കാക്കനാട്ടുളള ഫ്‌ളാറ്റില്‍ എത്തിയാണ് പോലീസ് ഐഷയെ ചോദ്യം ചെയ്ത്. നേരത്തെ ലക്ഷദ്വീപിലേക്ക് വിളിച്ച് വരുത്തി കവരത്തി പോലീസ് രണ്ട് തവണ ഐഷയെ ചോദ്യം ചെയ്തിരുന്നു.
രണ്ട് മണിക്കൂറോളമാണ് കവരത്തി പോലീസ് ഐഷയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ഐഷയുടെ ലാപ്പ്‌ടോപ്പ് പോലീസ് പിടിച്ചെടുത്തു. മുന്‍കൂട്ടി അറിയിക്കാതെ ആണ് പോലീസ് ചോദ്യം ചെയ്യാന്‍ എത്തിയത് എന്ന് ഐഷ സുല്‍ത്താന പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐഷയ്ക്ക് മേല്‍ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Recommended Video
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പിലാക്കിയ ഭരണപരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു ഐഷ സുല്‍ത്താന. ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശം ആണ് രാജ്യദ്രോഹക്കേസിനുളള അടിസ്ഥാനം. ബയോ വെപ്പണ്‍ പരാമര്‍ശം മനപ്പൂര്‍വ്വം ആയിരുന്നില്ലെന്നും നാക്ക് പിഴ ആയിരുന്നുവെന്നും ഐഷ സുല്‍ത്താന വിശദീകരിച്ചിരുന്നു. അത് കേന്ദ്ര സര്‍ക്കാരിനോ രാജ്യത്തിനോ എതിരായിരുന്നില്ലെന്നും മറിച്ച് പ്രഫുല്‍ പട്ടേലിന് എതിരെ ആയിരുന്നുവെന്നും ഐഷ വ്യക്തമാക്കി. ഐഷ കോടതിയെ സമീപിച്ചെങ്കിലും രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications