കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേന്‍ കെണിയില്‍ ശശീന്ദ്രന്‍ അകത്തോ പുറത്തോ? അഗ്നിശുദ്ധിയെങ്കിൽ മന്ത്രി... അറിയാൻ രണ്ട് ദിവസം മാത്രം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മംഗളം ഹണി ട്രാപ്പ് വിവാദത്തില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ രക്ഷപ്പെടുമോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സംഭവം സംബന്ധിച്ച അന്വേഷണം നടത്തിയ ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ ചൊവ്വാഴ്ച (നവംബര്‍ 21) റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഫ്‌ലാറ്റിൽ സെക്‌സ് ടോയ്‌സും ഉറകളും; പെൺകുട്ടികളുമായി വീഡിയോ കോളിന് 1,000 രൂപ... കൊച്ചിയിലെ പെൺവാണിഭംഫ്‌ലാറ്റിൽ സെക്‌സ് ടോയ്‌സും ഉറകളും; പെൺകുട്ടികളുമായി വീഡിയോ കോളിന് 1,000 രൂപ... കൊച്ചിയിലെ പെൺവാണിഭം

എകെ ശശീന്ദ്രനെ സംബന്ധിച്ചും എന്‍സിപിയെ സംബന്ധിച്ചു ഏറെ നിര്‍ണായകമാണ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെ ഇളക്കിമറിച്ച ഹണിട്രാപ്പ് വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട നേതാവാണ് എകെ ശശീന്ദ്രന്‍. കുറ്റവിമുക്തനാക്കപ്പെട്ടാല്‍ അത് ശശീന്ദ്രന്റെ രാഷ്ട്രീയ ഭാവിയിലും നിര്‍ണായകമാകും.

24 കാരിയായ വീട്ടമ്മ 17 കാരനെ ബലാത്സംഗം ചെയ്തു!!! കേസ് ഇങ്ങനെയാണ്... പ്രണയിച്ച് ഒളിച്ചോടിയതിന്റെ വിധി24 കാരിയായ വീട്ടമ്മ 17 കാരനെ ബലാത്സംഗം ചെയ്തു!!! കേസ് ഇങ്ങനെയാണ്... പ്രണയിച്ച് ഒളിച്ചോടിയതിന്റെ വിധി

മംഗളം ടെലിവിഷനിലെ മാധ്യമ പ്രവര്‍ത്തകയുമായി അശ്ലീല സംഭാഷണം നടത്തി എന്നതാണ് കേസ്. കേരള മാധ്യമ ചരിത്രത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു. മന്ത്രിയെ ഹണി ട്രാപ്പില്‍ കുടുക്കിയതിന്റെ പേരില്‍ മംഗളം ടെലിവിഷന്റെ സിഇഒയേയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹണി ട്രാപ്പ് വിവാദം

ഹണി ട്രാപ്പ് വിവാദം

ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ സ്ത്രീയുമായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെട്ടു എന്നതായിരുന്നു മംഗളം ടെലിവിഷന്റെ ലോഞ്ചിങ് വാര്‍ത്ത. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച വാര്‍ത്തയായിരുന്നു അത്. ഇതിന്റ പേരില്‍ അന്ന് തന്നെ എകെ ശശീന്ദ്രര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

പരാതിക്കാരിയെന്ന്

പരാതിക്കാരിയെന്ന്

ഒരു പരാതിക്കാരിയാണ് തങ്ങള്‍ക്ക് ഈ സംഭാഷണങ്ങള്‍ കൈമാറിയത് എന്നായിരുന്നു മംഗളം ടെലിവിഷന്റെ വാദം. സാമൂഹിക ഉത്തരവാദിത്തം മൂലമാണ് ആ ഓഡിയോ ക്ലിപ്പ് പുറത്ത് വിടുന്നത് എന്നും മംഗളം ടെലിവിഷന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഹണി ട്രാപ്പ്

ഹണി ട്രാപ്പ്

മംഗളം ടെലിവിഷന്‍ തങ്ങലളുടെ തന്നെ ജീവനക്കാരിയെ ഉപയോഗിച്ച് നടത്തിയ ഹണി ട്രാപ്പ് ആയിരുന്നു അത് എന്ന് പിന്നീട് തെളിഞ്ഞു. ഒടുവില്‍ മാധ്യമ സ്ഥാപനത്തിന് തന്നെ തെറ്റ് ഏറ്റുപറയേണ്ടിയും വന്നു. ഇതിന് ശേഷം ആയിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ പരാതി

യുവതിയുടെ പരാതി

വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവെ ആയിരുന്നു ആരോപണ വിധേയയായ യുവതിയും പരാതിയുമായി രംഗത്തെത്തിയത്. എകെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തി എന്നായിരുന്നു പരാതി. ഈ പരാതിയില്‍ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

എന്നാല്‍ ഈ കേസില്‍ ഒത്തുതീര്‍പ്പിലെത്തി എന്നാണ് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കേസില്‍ തുടര്‍ നടപടി ക്രമങ്ങള്‍ റദ്ദാക്കണം എന്നാണ് യുവതിയുടെ ആവശ്യം. കോടതി അടുത്ത ദിവസം ഈ ഹര്‍ജി പരിഗണനയ്‌ക്കെടുക്കുന്നുണ്ട്.

കുറ്റവിമുക്തനായാല്‍

കുറ്റവിമുക്തനായാല്‍

ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തിരിച്ചത്താന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂമി കൈയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി രാജി വച്ചതോടെ മന്ത്രിസഭയില്‍ ഇപ്പോള്‍ എന്‍സിപിക്ക് പ്രതിനിധികളില്ല. ആദ്യം കുറ്റവിമുക്തനാക്കപ്പെടുന്ന ആള്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും എന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

English summary
AK Saseendran Honey Trap case: Judicial Commission report to be submitted on November 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X