ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ കാമുകിയുമായി സംസാരിക്കാന്‍ സൗകര്യമൊരുക്കിയെന്ന് സുധാകരന്‍
തിരുവനന്തപുരം: ആകാശ് തിലങ്കേരിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആകാശ് തില്ലങ്കേരി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ കാമുകിയുമായിസംസാരിക്കാന്‍ സൗകര്യം ഒരുക്കി നല്‍കിയെന്ന് സുധാകരന്‍ പറഞ്ഞു. ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണെന്നും പരിഹാസത്തോടെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി വലിയ കാര്യത്തോടെ കഴിഞ്ഞ ദിവസം എന്തൊക്കെയോ പറഞ്ഞു. കൊടി സുനിക്കും കിര്‍മാണി മനോജിനുമെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് സാധിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.
അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

പിണറായി വിജയനും കോടിയേരിയുമൊക്കെയാണ് കൊടിസുനിയുടെയും മനോജിന്റെയുമൊക്കെ രോള്‍ മോഡലുകള്‍. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം ജയിലിലെത്തിയ കൊടി സുനിയും കിര്‍മാണി മനോജും അവിടെയുള്ള സാഹചര്യം തന്നെ മാറ്റി. അക്കാര്യം ഞാന്‍ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അക്രമികളെ വെച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎമ്മിന് സാധിക്കുമോ. പാര്‍ട്ടിയും പ്രതികളുമെല്ലാം പരസ്പര സഹായസംഘങ്ങളാണെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിന് കൊടി സുനിമാരെയും ആകാശ് തിലങ്കേരിമാരെയുമെല്ലാം പേടിയാണ്. സിപിഎമ്മിന്റെ ഒരുപാട് ദുഷിച്ച് നാറിയ രഹസ്യങ്ങള്‍ അവര്‍ക്ക് അറിയാം. ആകാശ് തിലങ്കേരി വെല്ലുവിളിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ പോയി കാലുപിടിച്ചത് അതുകൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. അതേസമയം സ്വപ്‌നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നുവെന്ന് സുധാകരന്‍ വ്യക്തമാക്കി. പ്രതികള്‍ എന്തിന് മുഖ്യമന്ത്രി വീട്ടില്‍ പോയി കണ്ടു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സണ്‍ ജനറലിനെ എന്തിനാണ് കണ്ടതെന്നും സുധാകരന്‍ ചോദിച്ചു.
അതേസമയം പരീക്ഷകള്‍ മാറ്റിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്നത് പേടിച്ചിട്ടാണ്. പരീക്ഷ നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കുട്ടികളുടെ ജീവനാണോ പരീക്ഷയാണോ സര്‍ക്കാരിന് വലുത്. പരീക്ഷാ നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഏകാധിപത്യമായ തീരുമാനമാണ് നടപ്പാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications