Get Updates
Get notified of breaking news, exclusive insights, and must-see stories!

'അല്‍ അഖ്സ പള്ളി മുസ്ലിംങ്ങള്‍ക്ക് നഷ്ടമാകുന്നു'; നിയന്ത്രണം പൂർണ്ണമായും ഇസ്രായേലിലേക്ക്: റിപ്പോർട്ട്

ജറുസലേമിലെ അല്‍ അഖ്സ പള്ളിയുടെ നിയന്ത്രണം തങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുസ്ലിം മതവിശ്വാസികള്‍. മുസ്ലിംങ്ങള്‍ അൽ ഹറാം അൽ ഷെരീഫ് എന്നും ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്നും വിശേഷിപ്പിക്കുന്ന പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ. അമുസ്‌ലിം സന്ദർശകർക്ക് ചില സമയങ്ങളിൽ സന്ദർശനം അനുവദനീയമാണെങ്കിലും പ്രാർത്ഥിക്കാന്‍ പാടില്ലെന്നതാണ് നിയമം. പള്ളിയുടെ എല്ലായിടത്തും പ്രവേശനവും ഇല്ല.

എന്നാൽ, വളർന്നുവരുന്ന തീവ്രവലതുപക്ഷ ജൂതപ്രസ്ഥാനങ്ങള്‍ വിശുദ്ധസ്ഥലത്തെ ഏക ആരാധകർ ആയിരിക്കാനുള്ള അവകാശം പതുക്കെ പതുക്കെ ഇല്ലാതാക്കപ്പെടുകയാണെന്നാണ് മുസ്ലീം ലോകത്തെ പലരും ഭയപ്പെടുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ പോലീസ് രണ്ടുതവണ അക്രമാസക്തമായ രീതിയില്‍ പള്ളിയിലേക്ക് ഇരച്ച് കയറി ആക്രമം നടത്തുകയും ചെയ്തിരുന്നു.

അല്‍ അഖ്സയിലെ ഇസ്രായേല്‍ അധിനിവേശം

 alaqsa-

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ ഇസ്രായേൽ പോലീസ് മുസ്ലീം വിശ്വാസികളെ ബാറ്റൺ ഉപയോഗിച്ച് മർദിക്കുന്നതായി കാണാമായിരുന്നു. എന്നാല്‍ രാത്രി വൈകിയും പള്ളിയില്‍ തങ്ങിയ വിശ്വാസികള്‍ പൊലീസിനെതിരെ കല്ലേറ് നടത്തിയപ്പോഴാണ് പ്രതിരോധിക്കേണ്ടി വന്നതെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. ഈ സംഭവം അക്രമം തെക്കൻ ലെബനനിൽ നിന്നും ഗാസയിൽ നിന്നും റോക്കറ്റ് ആക്രമണത്തിന് കാരണമായി, വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ തിരിച്ചടിക്കുകയും ചെയ്തു.

"എനിക്ക് വേദന തോന്നുന്നു. ഉള്ളിൽ ആഴത്തിലുള്ള വേദനയുണ്ട്," കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറ അയൽപക്കത്തെ പലസ്തീൻ നിവാസിയായ ഉം കമാൽ അൽ-കുർദി ചൊവ്വാഴ്ച രാവിലെ സിഎൻഎന്നിനോട് പറഞ്ഞു. "ഇത് ദൈവത്തിന്റെ ഭവനമാണ്. അത് ആരാധനയ്ക്കുള്ളതാണ്. അധിനിവേശത്തിനോ പ്രകോപനത്തിനോ വേണ്ടിയല്ല. ഞങ്ങൾ പ്രാർത്ഥിക്കുമ്പോഴും ഇസ്രായേലികൾ ഞങ്ങളെ പ്രകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു''- അദ്ദേഹത്തെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോർട്ട് ചെയ്യുന്നു.

Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍

അൽ-കുർദി സംസാരിക്കുമ്പോൾ, യഹൂദ സന്ദർശകരുടെ ഒരു സംഘം കനത്ത ആയുധധാരികളായ ഇസ്രായേൽ പോലീസിന്റെ അകമ്പടിയോടെ കടന്നുപോയെന്നും റിപ്പോർട്ടില്‍ പറയുന്നു. സ്ത്രീകളുടെ സംഘം ഉച്ചത്തില്‍ ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങുന്നത് ഒരു ഉദ്യോഗസ്ഥൻ ഫോണില്‍ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ പിരിമുറുക്കം നിറഞ്ഞ നിമിഷത്തിൽ അവരുടെ പ്രതിഷേധത്തിന്റെ ഏക രൂപം പാരായണത്തിലെ ഉയർന്ന ശബ്ദമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

alaqsa

നെതന്യാഹുവിന്റെ പ്രഖ്യാപനം

അതേസമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളില്‍ അമുസ്ലിംകളെ വിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ചു. തീരുമാനം അഭൂതപൂർവമല്ലെങ്കിലും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഒരു പ്രസ്താവനയിൽ പറഞ്ഞത് ഇത് "സമാധാനം കൊണ്ടുവരാത്ത ഗുരുതരമായ തെറ്റാണ്, പക്ഷേ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ."- എന്നായിരുന്നു.

യഹൂദർ മേഖലയിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നാണ് പുരോഹിതരാ. മിക്ക പ്രമുഖ റബ്ബിമാരും പറയുന്നു. എന്നാൽ തീവ്ര യഹൂദ പ്രസ്ഥാനങ്ങള്‍ മൈതാനത്ത് പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് പ്രചാരണം നടത്തുന്നു, ഇത് പള്ളിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന നിലവിലെ സാഹചര്യങ്ങളെ സംഘർഷപരമായ നിലയിലേക്ക് നയിക്കുന്നു. ജൂത വിശ്വാസികള്‍ ഇവിടെ പ്രാർത്ഥന നടത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും പൊലീസ് ഇടപെട്ട് തടയാറുണ്ടെന്നും സി എൻ എന്‍ റിപ്പോർട്ട് ചെയ്യുന്നു.

പലസ്തീനികൾ തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി ആഗ്രഹിക്കുന്നതും ഭൂരിഭാഗം അന്താരാഷ്ട്ര സമൂഹവും അധിനിവേശ പ്രദേശമായി കരുതുന്നതുമായ കിഴക്കൻ ജറുസലേമിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരം മക്കയും മദീനയും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് ജറുസലേമില്‍ സ്ഥിതി ചെയ്യുന്ന അല്‍ അഖ്സ പള്ളി. ആദ്യകാലത്ത് മുസ്ലിംങ്ങള്‍ ഈ പള്ളിയുടെ നേരെ തിരിഞ്ഞായിരുന്നു നിസ്കാരം നടത്തിയിരുന്നതും.

 jerusalem

അല്‍ അഖ്സയുടെ പ്രാധാന്യം

ജൂതമത വിശ്വാസികളെ സംബന്ധിച്ചും വലിയ പ്രാധാന്യമാണ് ഈ സ്ഥലത്തിനുള്ളത്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സൃഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. യഹൂദന്മാർ തങ്ങളുടെ ആദ്യത്തെയും രണ്ടാമത്തെയും ക്ഷേത്രങ്ങൾ നിലനിന്നിരുന്നതായി വിശ്വസിക്കുന്ന സ്ഥലത്തിന് മുകളിലാണ് പള്ളിയും താഴികക്കുടവും നിർമ്മിച്ചിരിക്കുന്നത്, യഹൂദമതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലമായാണ് ടെംപിൾ മൗണ്ട് എന്നറിയപ്പെടുന്നത്.

പള്ളിയുടെ പടിഞ്ഞാറൻ മതിൽ രണ്ടാമത്തെ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമാണെന്നാണ് വിശ്വസിക്കപ്പെടുന്നു, ഇത് നടുമുറ്റത്തിന് താഴെയാണ്. യഹൂദൻ പ്രാർത്ഥനയിൽ അഭിമുഖീകരിക്കുന്ന സ്ഥലമാണിത്. ടെമ്പിൾ മൗണ്ടിനു ചുറ്റും ഉണ്ടായിരുന്ന വലിയ താങ്ങുമതിലിന്റെ അവശേഷിപ്പായ പടിഞ്ഞാറൻ മതിലിന് സമീപമുള്ള വിശുദ്ധമായ പീഠഭൂമിയ്ക്ക് തൊട്ടുതാഴെ നിന്ന് യഹൂദർ പലപ്പോഴും പ്രാർത്ഥിക്കാറുമുണ്ട്.

ഇസ്രായേല്‍-പാലസ്തീന്‍ സംഘർഷത്തിലെ പ്രധാന തർക്ക വിഷയം ഈ മേഖലയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ്. 1967 ലെ അറബ് ഇസ്രായേല്‍ യുദ്ധത്തിന് ശേഷം ജോർദാനില്‍ നിന്നും ജറുസലേം പിടിച്ചെടുത്ത് ഏകീകൃത ജറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചെങ്കിലും ആ നീക്കത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചില്ല. ജോർദ്ദാൻ ധനസഹായം നൽകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വഖഫ് എന്ന ഇസ്ലാമിക ട്രസ്റ്റാണ് പള്ളിയുടെ നിയന്ത്രണം പതിറ്റാണ്ടുകളായി നടത്തി വരുന്നത്.

 alaqsa

ജോർദ്ദാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി

1994-ൽ ഇസ്രായേൽ ജോർദ്ദാനുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരെ ഒരു പ്രത്യേക ക്രമീകരണത്തിലൂടെയാണ് നിലവില്‍ വഖഫ് അല്‍ അഖ്സ പള്ളിയില്‍ ഭരണം നടത്തുന്നത്. നിയന്ത്രണം വഖഫിനാണെങ്കിലും ഇസ്രായേലിന്റെ സുരക്ഷ സേന പള്ളിയുടെ ഭൂമിയില്‍ എപ്പോഴും ഉണ്ടാവും. 1994 ലെ കരാർ പ്രകാരം യഹൂദർക്കും ക്രൈസ്തവർക്കും പള്ളി സന്ദർശിക്കാമെങ്കിലും മുസ്ലീങ്ങളെപ്പോലെ അവിടെ നിന്നും പ്രാർത്ഥിക്കാനുള്ള അവകാശവും ഇല്ല.

പള്ളിയുടെ നിയന്ത്രണത്തിലെ ജോർദാന്റെ പങ്ക് കൂടുതൽ പ്രതീകാത്മകമായി മാറുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം പ്രവേശന സ്ഥലങ്ങളിലെ സുരക്ഷാ പരിശോധനകൾ നിയന്ത്രിക്കുന്നത് ഇസ്രായേലാണ്, അതിനാൽ വിശുദ്ധ മൈതാനങ്ങളിലേക്കുള്ള പ്രവേശനം പൂർണ്ണമായും കൈകാര്യം ചെയ്യുന്നത് അവരാണ്. സന്ദർശക സമയങ്ങളിൽ വിനോദസഞ്ചാരികൾക്കും പള്ളിയിലേക്ക് പ്രവേശിക്കാം, എന്നാൽ മതവിശ്വാസികളായ യഹൂദന്മാരെ പലപ്പോഴും കനത്ത ആയുധധാരികളായ കാവൽക്കാരുടെ അകമ്പടിയോടെയാണ് സന്ദർശനം നടത്തുന്നത്.

ഇസ്രായേൽ പോലീസ് അകമ്പടിയിൽ ജൂത ഗ്രൂപ്പുകളുടെ ഈ വർദ്ധിച്ചുവരുന്ന സന്ദർശനങ്ങൾ ഫലസ്തീനികൾക്കെതിരായ പ്രകോപനമായിട്ടാണ് കാണുന്നതെന്നാണ് വഖഫ് ഡയറക്ടർ ജനറൽ ഷെയ്ഖ് അസം ഖത്തീബ് വ്യക്തമാക്കുന്നത്. "ഞങ്ങളുടെ പുണ്യസ്ഥലത്ത് നടത്തിയ റെയ്ഡായിട്ടാണ് ഞാൻ ഈ സന്ദർശനങ്ങളെ കാണുന്നത്. ഇസ്രായേൽ പള്ളിയിൽ നിന്നും കോമ്പൗണ്ടിൽ നിന്നും പിന്മാരണം, കാരണം ഇത് സൈറ്റിന്റെ പവിത്രതയുടെ ലംഘനമാണ് ... ഇത് ഉൾക്കൊള്ളാൻ കഴിയാത്ത സംഭവങ്ങളിലേക്ക് നയിച്ചേക്കാം."- എന്നും അദ്ദേഹം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+