രമ്യാ ഹരിദാസിന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കെട്ടി; കൊല്ലുമെന്ന് ഭിഷണി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന്
തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യാഹരിദാസിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കെട്ടി. വെഞ്ഞാറമൂട് വെച്ചായിരുന്നു സംഭവം. പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. വാഹനത്തിന്റെ ബോണറ്റില്‍ അടിക്കുകയും കരിങ്കൊടി കെട്ടുകയുമായിരുന്നു. പിന്നാലെ രമ്യാ ഹരിദാസ് എംപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികള്‍ വധഭീഷണി മുഴക്കിയെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു.

വെഞ്ഞാറമൂട്
വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ തുടര്‍ച്ചയായി ആക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. തിരുവോണദിനത്തിലായിരുന്നു വെഞ്ഞാറമൂട് ഇരട്ടകൊലപാതകം നടന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് സുചന.

കൊല്ലുമെന്ന് ഭീഷണി
സംസ്ഥാനത്തങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ചങ്ങനാശേരിയിലേക്കുള്ള യാത്രമധ്യേയാണ് രമ്യാഹരിദാസ് എംപിയുടെ വാഹനം തടയുന്നതും കാറില്‍ കരിങ്കൊടി കെട്ടുന്നതും. അക്രമികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യാഹരിദാസ് പ്രതികരിച്ചു.
Recommended Video

ഡിവൈഎഫ്‌ഐയുടെ പതാക
അക്രമികള്‍ കൈയ്യില്‍ ഡിവൈഎഫ്‌ഐയുടെ പതാകയേന്തിരിയിരുന്നുവെന്നും രമ്യാഹരിദാസ് പറയുന്നു. വാഹനത്തിന്റെ ഇരു ഭാഗത്തും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും തന്നെ വെഞ്ഞാറമൂട് വഴി പോകേണ്ടതില്ല. കണ്ടാല്‍ കൊന്ന് കളയുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും രമ്യ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരിപാടി
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. സംഭവസ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരിപാടി നടക്കവെയാണ് രമ്യാ ഹരിദാസ് അതുവഴി കടന്നുപോകുന്നത്. പിന്നാലെ റോഡിന്റെ മറുപുറത്ത് നിന്നിരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിന് നേര്‍ക്ക് വരികയും രമ്യയുടെ വാഹനം തടയുകയുമായിരുന്നു.












Click it and Unblock the Notifications