പാതയോരത്ത് കൊടിതോരണങ്ങള്‍ കെട്ടാമെന്ന് സര്‍വകക്ഷി യോഗം, ഹൈക്കോടതിയെ കാര്യം അറിയിക്കും
തിരുവനന്തപുരം: പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ മറികടക്കാന്‍ പിണറായി സര്‍ക്കാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, മത-സാമൂദായിക-സാംസാരിക സംഘടനകള്‍ക്ക് പ്രചാരണത്തിനുള്ള അവസരം ഇല്ലാതാക്കരുതെന്ന് സര്‍വകക്ഷി യോഗം അഭിപ്രായപ്പെട്ടു. നേരത്തെ സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം വരെ നടത്തിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ഇക്കാര്യത്തിലുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാതയോരങ്ങളില്‍ മാര്‍ഗ തടസ്സമില്ലാതെ കൊടിതോരണങ്ങള്‍ കെട്ടാമെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ എജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ അഭിപ്രായമായി കാണണമെന്നാണ് നിര്‍ദേശം. ഓണ്‍ലൈനായിട്ടാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. സ്വകാര്യ മതിലുകള്‍, കോമ്പൗണ്ടുകള്‍, എന്നിവിടങ്ങളില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ ഗതാഗതത്തെ ബാധിക്കാതെ കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുവദിക്കാവുന്നതാണ്.
സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട് പാതയോരങ്ങളില്‍ മാര്‍ഗ തടസ്സമുണ്ടാക്കാതെ താല്‍ക്കാലികമായി ബന്ധപ്പെട്ടവരുടെ അനുമതിയോടെ കൊടിതോരങ്ങള്‍ കെട്ടാമെന്നും സര്‍വകക്ഷി യോഗം തീരുമാനിച്ചു. എത്ര ദിവസം മുമ്പ് കെട്ടാമെന്നും, പരിപാടിക്ക് ശേഷം എപ്പോള്‍ നീക്കം ചെയ്യുമെന്നും മുന്‍കൂട്ടി വ്യക്തമാക്കണം. പൊതു ഇടങ്ങളില്‍ ഗതാഗതത്തിനും കാല്‍നടയ്ക്കും തടസ്സമുണ്ടാകുന്ന രീതിയില്‍ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളോട് എല്ലാ കക്ഷികളും യോജിപ്പ് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി രാജീവ്, എ വിജയരാഘവന്‍, മോന്‍സ് ജോസഫ്, മോന്‍സ് ജോസഫ് അടക്കമുള്ള പ്രമുഖരെല്ലാം യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.












Click it and Unblock the Notifications