ആരോപണങ്ങൾ ഏശുമെന്ന പൂതിയൊന്നും വേണ്ട, യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത് കയ്യിലിരിപ്പ്; മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നിറം കെടുത്തൽ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ട. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ജി ഒ എ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് സർക്കാരിന് പ്രധാനം. ചിലർ സർക്കാരിനെതിരെ തുടർച്ചയായി ഇല്ലാക്കഥകൾ ഉണ്ടാക്കുകയാണ്, കെട്ടിച്ചമക്കുകയാണ്, ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പക്ഷേ ഒന്നും ഏശുന്നില്ല.കാരണം ഏശണമെങ്കിൽ യുഡിഎഫിന്റെ സംസ്കാരമുള്ളവരായിരിക്കണം ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. ഭരണത്തിലിരിക്കുന്നത് എൽഡിഎഫ് ആണ്. മന്ത്രിമാർ അവരവരുടെ സംസ്കാരത്തിലാണ് നിൽക്കുന്നത്. നിങ്ങൾ കെട്ടിച്ചമക്കുന്ന ആരോപണങ്ങളൊന്നും ഏശുന്നവരല്ല. അത്രയും സുതാര്യമായിട്ടാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത്.

സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പടെ നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായി. 2016 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇത്തരം വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകില്ലായിരുന്നു.
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടറിയരുതെന്ന് ഒരു കൂട്ടര്‍ക്ക് വലിയ നിര്‍ബന്ധമാണെണ്.അതിന് വേണ്ടി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടുന്നവരാണ്.കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകില്ല. യു ഡി എഫിൻ്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ്യു ഡി എഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021ൽ എന്തൊക്കെ കോലാഹലങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയത്. എന്നിട്ട് എന്തു സംഭവിച്ചു.ജനങ്ങൾ ഒന്നാകെ സർക്കാരിന്റെ കൂടെ നിന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications