ശാന്തിഗിരിയിൽ നേത്ര ചികിത്സയാണോ അതോ സുഖചികിത്സയാണോ? കെ സുധാകരനെതിരെ പ്രതിഷേധം
തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കൊണ്ടുളള കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കത്തിനെതിരെ പ്രതിഷേധം. ട്വിറ്ററിലാണ് കെ സുധാകരന്‍ മുഖ്യമന്ത്രിയേയും മന്ത്രിയും മരുമകനുമായ പിഎ മുഹമ്മദ് റിയാസിനേയും പരിഹസിക്കുന്നത്. കെ സുധാകരന് എതിരെ എഎം ആരിഫ് എംപിയും പിഎസ് പ്രശാന്തും അടക്കമുളളവര്‍ രംഗത്ത് വന്നിരിക്കുകയാണ്.
എഎം ആരിഫിന്റെ പ്രതികരണം ഇങ്ങനെ: '' അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ശ്രീ പിണറായി വിജയനെ പരിഹസിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് എഴുതിയ കത്ത് വായിച്ചു .. അതിശയം തോന്നി .ഗുരുതരമായ അസുഖബാധിതനായി ചികിത്സയിൽ കഴിയുമ്പോൾ ആശ്വാസവും ആശംസകളും നേരേണ്ട സമയത്ത് ഇത്ര ഹീനമായ രീതിയിൽ കത്തെഴുതാൻ കഴിയുന്ന മാനസികാവസ്ഥ ഒരു എംപി കൂടെയായ ഇദ്ദേഹത്തിന് എങ്ങനെ ഉണ്ടാകുന്നു.. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ സൂക്ഷിച്ചുകൊണ്ടു തന്നെ ഇത്തരം സന്ദർഭങ്ങളിൽ കുറച്ചുകൂടെ മാന്യമായി ഇടപെടണം എന്നാണ്, പറയാനുള്ളത്.
കോൺഗ്രസിന്റെ കേരളത്തിലെ എക്കാലത്തെയും വലിയ നേതാവ് ആയിരുന്ന ശ്രീ കരുണാകാരൻ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിൽ കഴിയവേ ശ്രീ നായനാർ അദ്ദേഹത്തെ സന്ദർശിക്കുന്നതാണ് ഇതിനൊപ്പം ചേർത്തിട്ടുള്ളത്. കാണാനും പഠിക്കാനുമല്ല പുതിയ രീതികൾ സ്വീകരിക്കാനാണ് താല്പര്യമെങ്കിൽ ഒന്നുമില്ല പറയാൻ . ജനങ്ങൾ ഇത് കാണുന്നുണ്ട് വിലയിരുത്തുന്നുണ്ട് ..''

പിഎസ് പ്രശാന്തിന്റെ പ്രതികരണം: ''പോത്തൻകോട് ശാന്തിഗിരി ആയുർവേദയിലെ ഒന്നാം നിലയിലെ സ്യൂട്ട് റൂമിൽ "സുഖചികിത്സ" യിൽ ഇരുന്ന് കൊണ്ടാണ് KPCC പ്രസിഡൻ്റ് കെ സുധാകരൻ മുഖ്യമന്ത്രിയുടെ ചികിത്സയെക്കുറിച്ച് പരിഹസിക്കുന്നത് എന്നതോർക്കുമ്പോൾ ചിരിക്കുകയല്ലാതെ എന്താ ചെയ്ക..! മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോയത് രഹസ്യമായല്ല. തുടർ ചികിത്സക്ക് വേണ്ടിയാണ് പോകേണ്ടി വന്നതെന്ന് ഏവർക്കും അറിയാവുന്നതുമാണ്. ട്വിറ്ററിൽ മുഖ്യമന്ത്രിയെ പരിഹസിച്ച കെ സുധാകരൻ കേരളത്തിലെ ഏറ്റവും വലിയ പാർട്ടികളിൽ ഒന്നായ കോൺഗ്രസിൻ്റെ പ്രസിഡൻ്റാണ് എന്നതോർക്കണം.
കോവിഡ് ആളിപ്പടരുമ്പോൾ ശാന്തിഗിരിയിൽ രഹസ്യമായി സുഖചികിത്സക്ക് പോയി സുരക്ഷിതനാവുകയാണ് കെ സുധാകരൻ ചെയ്തിരിക്കുന്നത്. എന്തായാലും.. മുഖ്യമന്ത്രി ചികിത്സയിലാണെങ്കിലും, ഓൺലൈനിലൂടെ ക്യാബിനറ്റിൽ പങ്കെടുക്കുന്നു.. കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള അവലോകന യോഗങ്ങളിൽ പങ്കടുക്കുന്നു... അങ്ങനെ കേരളത്തിലെ കാര്യങ്ങൾ യഥാവിതി മുന്നോട്ട് പോകുന്നുണ്ട്. അതിൽ താങ്കൾക്ക് ഉത്ഖണ്ഠ വേണ്ട.. മുഖ്യമന്ത്രി പോയത് എത്രയോ കാലം മുമ്പ് നിശ്ചയിച്ച തുടർ ചികിത്സക്കായിട്ടാണ് ,അത് ഒഴിവാക്കാൻ വയ്യാത്ത സാഹജര്യവുമാണ്. അത് മനസ്സിലാക്കാനുള്ള സമാന്യ മര്യാദയെങ്കിലും കെ സുധാകരന് ഉണ്ടാകേണ്ടതായിരുന്നു.
Recommended Video
അല്ലെങ്കിലും ശ്രീ കെ സുധാകരൻ KPCC പ്രസിഡൻ്റായി വന്നതിന് ശേഷം " സാമന്യ മര്യാദ " എന്ന പദം കോൺഗ്രസിന് ഇന്ന് അന്യമാണല്ലോ..! ശ്രീ കെ സുധാകരൻ എന്ത് അസുഖത്തിനാണ് ശാന്തിഗിരിയിൽ ചികിത്സയിലുള്ളത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ഉത്തരവാദിത്വമുള്ള KPCC യുടെ അമരത്തിരിക്കുന്ന വ്യക്തി ഏത് ചികിത്സക്കാണ് പോയത് എന്നറിയുവാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ട്. നേത്രചികിത്സക്കാണോ..? അതോ സുഖചികിത്സക്കാണോ ..? KPCC പ്രസിഡൻ്റ് എന്ന ഉത്തരവാദിത്വത്തിൽ ഇരുന്ന് കൊണ്ട് താങ്കൾ സാകൂതം " സുഖചികിത്സ " പൂർത്തിയാക്കു ..! സുഖചികിത്സക്ക് എല്ലാവിധ ആശംസകളും..!''












Click it and Unblock the Notifications