'വാഴകുലച്ചു പഴമാവുമ്പോൾ വായിൽ തിരുകി മിണ്ടാതെ ഇരിക്കാം'; അമല പോളിനെതിരെ രാമസിംഹന്‍
നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചത് വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് വഴി വെച്ചത്. നാട്ടുകാരനും ഹിന്ദു ഐക്യവേദി പ്രവർത്തകനുമായ വ്യക്തിയാണ് അമല പോളിനെയും അമ്മയെയും ക്ഷേത്രദർശനത്തിനായി കൂട്ടിക്കൊണ്ടുവന്ന് മനപ്പൂർവ്വം വിവാദം ഉണ്ടാക്കിയതെന്നാണ് ക്ഷേത്ര ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി. ജി. സുകുമാരൻ പറഞ്ഞത്.
ഇവിടുത്തെ ആചാരങ്ങൾ എന്താണെന്ന് ഈ നാട്ടിലുള്ളവർക്ക് വളരെ വ്യക്തമാണ്. ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അമല പോളിനെ അകത്ത് പ്രവേശിച്ചിരുന്നെങ്കില്‍ ഇത് അതിലും വലിയ വിവാദമായേനേയും ക്ഷേത്രം ഭാരവാഹി പറഞ്ഞു. അതേസമയം സംഭവത്തില്‍ നടിക്കെതിരെ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും രംഗത്തെത്തി.

ഓരോ നടിയും, നടനും നടക്കൽ വന്നു നിരാശരായി സങ്കടക്കുറിപ്പിടുമ്പോൾ അതിനനുസരിച്ചു നയങ്ങൾ മാറ്റുന്നത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഒന്നിച്ചു നിറുത്തി ക്ഷേത്രങ്ങളുടെ ഭരണം ഭക്തരിലേക്കെത്തിക്കാൻ എന്തുണ്ട് വഴി എന്നാലോചിക്കാതെ ക്ഷേത്രത്തിൽ മത സൗഹാർദ്ധം പുഷ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നും സംവിധായകന്‍ പറയുന്നു. അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഹൈന്ദവ സംഘടനകളിൽപെട്ടവർ ഒരു തീരുമാനത്തിലെത്തണം, ഒന്നുകിൽ ഓരോ ക്ഷേത്രങ്ങളുടെയും ആചാരപ്രകാരം, അല്ലെങ്കിൽ ആചാരങ്ങൾ വേണ്ട ധർമ്മസങ്കൽപ്പം മതി, ഇനി അതുമല്ലെങ്കിൽ എല്ലായിടത്തും ഒരാചാരക്രമം. അല്ലാതെ ഓരോ നടിയും, നടനും നടക്കൽ വന്നു നിരാശരായി സങ്കടക്കുറിപ്പിടുമ്പോൾ അതിനനുസരിച്ചു നയങ്ങൾ മാറ്റുന്നത് ശരിയായ രീതിയല്ല.

സ്വർണ്ണപ്രശ്നം നടത്തി ദേവതയുടെ ആഗ്രഹം ചോദിക്കുന്നതെന്തിന്,നാം തീരുമാനിച്ചാൽ പോരെ?എന്തിനാണ് തന്ത്രി? എന്തിനാണ് വിവിധ ഭാവങ്ങളിലുള്ള ദേവതകൾ, എന്തിനാണ് വിവിധ സമ്പ്രദായങ്ങൾ?ജോസഫ് വിശ്വാസിയെങ്കിൽ കഴകക്കാരനായിക്കോട്ടെ, മമ്മത് വിശ്വാസിയെങ്കിൽ പൂജ നടത്തിക്കോട്ടെ എന്നൊക്കെ ആവശ്യം വരില്ലെന്നാര് കണ്ടു. ശബരിമല സന്നിധിയിൽ കൈ കോണാത്തിലിട്ട് നിർനിമേഷരായി നിൽക്കുന്ന സഖാക്കളെക്കുറിച്ച് ഉരിയാടാത്തവരാണ് നടിക്കുവേണ്ടി നാവിട്ടടിക്കുന്നത്.
Hair Care: അല്‍പം ഉള്ളി നീരുണ്ടോ? എങ്കില്‍ മുടികൊഴിച്ചിലും താരനും ഒരു പ്രശ്നമല്ല

ആദ്യം വേണ്ടത് വിഗ്രഹത്തിന് മുൻപിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ചു ചട്ടമുണ്ടാക്കുകയല്ലേ?ആ മര്യാദകൾ പഠിച്ചു അനുസരിക്കാൻ തയാറുള്ളവർ വേണം ഹിന്ദുവായാൽ പോലും അകത്തുകയറാൻ എന്ന് കോടതിയിൽ പോയി ഉത്തരവ് നേടണം, വൈരുദ്യാത്മക ഭൗതിക വാദം അങ്ങ് വീട്ടിൽ വച്ചാൽ മതിയെന്ന് പറയാനും നടപ്പിലാക്കാനും കെൽപ്പുണ്ടാവണം സംഘടനകൾക്ക്.

കുട്ടികൾക്ക് ധർമ്മം പഠിക്കാൻ ക്ഷേത്രപരിസരത്ത് ഒരു വിദ്യാലയം വേണമെന്ന് പറഞ്ഞു സമരം ചെയ്ത് നടപ്പിലാക്കാനും, അവിടുത്തെ ആദ്യാപകർക്ക് ശമ്പളവും, പെൻഷനും കൊടുക്കാനുള്ള സംവിധാനവും ഉണ്ടാക്കിയിട്ട് പോരെ അന്യമതസ്ഥർക്ക് അമ്പലത്തിൽ പ്രവേശനം??
ഒന്നിച്ചു നിറുത്തി ക്ഷേത്രങ്ങളുടെ ഭരണം ഭക്തരിലേക്കെത്തിക്കാൻ എന്തുണ്ട് വഴി എന്നാലോചിക്കാതെ ക്ഷേത്രത്തിൽ മത സൗഹാർദ്ധം പുഷ്പിച്ചിട്ട് ഒരു കാര്യവുമില്ല. ഇനിയും കുറിച്ചാൽ അധികമാവുമെന്ന് ഭയന്ന് നിറുത്തുന്നു.. ശ്രദ്ധിച്ചാൽ നന്ന് - എന്നും സംവിധായകന്‍ കുറിക്കുന്നു.

ദേശീയ തലത്തിലേക്കുയർന്നു നായിക.. ''കേരളത്തിൽ മത വിവേചനം " ഇനിയെളുപ്പം പിണറായിക്ക് ക്ഷേത്രവാതിൽ തുറന്നിട്ട് നവോത്ഥാനം നടത്താം. നമുക്ക് ഒരു വലിയ കുഴിയെടുക്കാം കുഴിച്ചു മൂടാൻ ഒരുപാട് കാര്യങ്ങളുണ്ടല്ലോ, അതിൽ ക്ഷേത്ര വിശുദ്ധിയും, താന്ത്രികമായ ആചരണങ്ങളും ഉൾപ്പെടും.. കുഴിച്ചുമൂടി വാഴ വയ്ക്കാം..വാഴകുലച്ചു പഴമാവുമ്പോൾ വായിൽ തിരുകി മിണ്ടാതെ ഇരിക്കാം.. പൈതൃകം എന്ന് പറയാൻ ഒന്നും അവശേഷിക്കരുത് - എന്നാണ് അമല പോളിന്റെ പ്രതികരണം സംബന്ധിച്ച ഒരു വാർത്ത പങ്കുവെച്ചുകൊണ്ട് രാമസിംഹന്‍ കുറിച്ചത്.

മതം മാറിയ സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി ക്ഷേത്ര കമ്മറ്റിയുടെ ഓഫീസിൽ സമർപ്പിച്ചിട്ടാണ് ആദ്യമായ് ഞാൻ തളി മഹാക്ഷേത്രത്തിൽ കയറിയത്, അതിന് കാരണം നാളെ ആരെങ്കിലും വന്ന് കമ്മറ്റിക്കാരോട് നിങ്ങളെന്തിനാ അലിഅക്ബറിനെ ക്ഷേത്രത്തിൽ കയറ്റിയത് എന്ന് ചോദിച്ചാൽ അവർ ഉത്തരം പറയാൻ ബാധ്യസ്ഥരാണ്, അയാൾ ഭക്തനായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ക്ഷേത്ര നിയമം അന്യ മതസ്ഥരെ ക്ഷേത്രത്തിൽ കയറ്റരുത് എന്നാണ്, ഗുരുവായൂരിലും അപ്രകാരം തന്നെ,ഞാൻ ഭക്തനാണ് എന്ന് വാക്കാൽ പറഞ്ഞു ഒരാൾ ക്ഷേത്രത്തിൽ കയറി നാല് ദിവസം കഴിഞ്ഞ് ഞാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തനാണെന്ന് പറഞ്ഞു കയറി, എനിക്ക് പുലയുണ്ടായിരുന്നു ഗുരുവായൂരപ്പന് വല്ലതും പറ്റിയോ?' എഫ്ബിയില്‍ ഒരു പോസ്റ്റിടുന്നു. ഇത് കണ്ട നിങ്ങൾ ആ ക്ഷേത്രക്കമ്മറ്റിക്കെതിരെ വാളെടുക്കുമെന്ന് തീർച്ച.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications