Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പലമുക്ക് കൊലപാതകം: പ്രതി കൊടുംകുറ്റവാളി, വര്‍ഷങ്ങള്‍ക്ക് മുമ്പ് കസ്റ്റംസ് ഓഫീസറെ വധിച്ചു

തിരുവനന്തപുരം: അമ്പലമുക്കിലെ ചെടി വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കൊടും കുറ്റവാളി രാജേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി രാജേഷ് എന്ന രാജേന്ദ്രന്‍ കൊടും കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിന് മുമ്പും ഇയാള്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ട്. ആ കേസിലെ വിചാരണ തുടങ്ങുന്നതിന് മുമ്പാണ് ഇയാള്‍ കേരളത്തിലേക്ക് കടന്നത്. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ പ്രതിയായത്.

1

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവിടെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഫെബ്രുവരി ആറിന് ഞായറാഴ്ച കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസമായിരുന്നു. അന്ന് ഇയാള്‍ക്ക് ജോലിക്ക് പോകേണ്ടിയിരുന്നില്ല.

2

അന്ന് അമ്പലമുക്കില്‍ കറങ്ങി നടക്കുന്നതിനിടെയാണ് വിനീത ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയത്. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്. വിനീതയുടെ മാല തട്ടിപ്പറിക്കുന്നതിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പൊലീസ്.

3

തുടര്‍ന്ന് പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു. പ്രതി എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. ഇയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

4

സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പോലീസും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്നാട്ടില്‍ ഉണ്ട് എന്ന വിവരം ലഭിക്കുകയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വിവിധ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയ്ക്ക് പുറമേയാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്.

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച ആളെ കസ്റ്റഡിയിലെടുത്തു

പോലീസുദ്യോഗസ്ഥരെ ആക്രമിച്ച ആളെ കസ്റ്റഡിയിലെടുത്തു

കൊല്ലം: പോലീസുദ്യോഗസ്ഥരെ ആക്രമിച്ച ആളെ കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയില്‍ ഭാര്യയെ ഉപദ്രവിക്കുന്നുവെന്ന ഫോണ്‍ സന്ദേശം അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്ദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. തൃക്കരുവ ഞാറയ്ക്കല്‍ കെ എസ് ഇ ബി ഓഫീസിന് സമീപം മംഗലത്ത് പുത്തന്‍ വീട്ടില്‍ ശിവദാസന്‍ മകന്‍ ശിവപ്രസാദ് (43) ആണ് പോലീസ് പിടിയിലായത്.

ഇയാള്‍ മദ്യ ലഹരിയില്‍ ഭാര്യയെ ഉപദ്രവിക്കുന്നതായും പോലീസ് സഹായം ആവശ്യമുണ്ടെന്നും അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരം അന്വേഷിച്ച് എത്തിയ എസ്. ഐമാരായ ജയപ്രകാശ്, ഹരികുമാര്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മദ്യലഹരിയില്‍ നിന്ന യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച പോലീസുദ്ദ്യോഗസ്ഥരെ ഇയാള്‍ ആക്രമിക്കുകയും കടിച്ച് മുറിവേല്‍പ്പിക്കുകയുമായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും യുവാവിനെ സ്ഥലത്ത് നിന്നും പിടികൂടുകയുമായിരുന്നു. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വി. അനീഷ്, അനില്‍കുമാര്‍ സി. പി. ഒ സാബു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Recommended Video

cmsvideo
    തിരുവനന്തപുരത്ത് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+