വില കുതിച്ചുയരുന്നതിനിടെ അനിശ്ചിതകാല സമരത്തിലേക്ക് ജ്വല്ലറികള്‍, കാരണം?; 'പിടിച്ചുനില്‍ക്കാനാവില്ല'
തിരുവനന്തപുരം: സ്വര്‍ണവില അടിക്കടി ഉയരുന്നതിനിടെ ഞെട്ടിക്കുന്ന തീരുമാനവുമായി വ്യാപാരികള്‍. അനിശ്ചിതകാലം സമരം എന്നതിലേക്ക് കടക്കാനിരിക്കുകയാണ് തങ്ങള്‍ എന്ന് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. സ്വര്‍ണാഭരണങ്ങളില്‍ പഴയ ഹാള്‍മാര്‍ക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലെ അപാകതകള്‍ പരിഹരിക്കണം എന്നാണ് ഇവരുടെ ആവശ്യം.
പഴയ ഹാള്‍മാര്‍ക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിക്കാന്‍ ആറ് മാസത്തെ സാവകാശം അനുവദിക്കണം എന്നും ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു. വിവാഹ സീസണ്‍, വിഷു, ഈദ്, അക്ഷയ ത്രിതീയ തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ തീരുമാനം എന്നതും ശ്രദ്ധേയമാണ്.

സ്വര്‍ണം ആവശ്യമായി വരുന്ന ആഘോഷങ്ങളാണ് ഇവയെല്ലാം. എന്നാല്‍ നിലനില്‍പ്പിന്റെ വിഷയമാണിത് എന്നാണ് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഏപ്രില്‍ 1 ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കരിദിനം ആചരിക്കും എന്നും ഏപ്രില്‍ 3 ന് കൊച്ചി ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍സ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും ആണ് നേതാക്കള്‍ പറയുന്നത്.
ഏപ്രില്‍ 5 ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും എന്നും സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം ആയതായി ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതലാണ് പഴയ ഹാള്‍മാര്‍ക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്.
സ്വര്‍ണ വ്യാപാര മേഖലയിലെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാള്‍മാര്‍ക്കിങ് യുണീക് ഐഡന്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ഒരു ആഭരണത്തില്‍ നിന്നും ഹാള്‍മാര്‍ക്ക് മുദ്ര മായ്ച്ച് പുതിയ മുദ്ര പതിപ്പിക്കുമ്പോള്‍ 2 മില്ലിഗ്രാം മുതല്‍ 5 മില്ലിഗ്രാം വരെ സ്വര്‍ണം നഷ്ടപ്പെടുന്നു എന്നാണ് സ്വര്‍ണ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
ഈ സാഹചര്യത്തില്‍ എല്ലാ ആഭരണത്തിലും ഇത് ചെയ്യുമ്പോള്‍ വലിയ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാവുക എന്നാണ് അബ്ദുള്‍ നാസര്‍ പറയുന്നത്. അതിനാല്‍ ബിഐഎസ് നിബന്ധന അനുസരിച്ച് ഹാള്‍മാര്‍ക്കിങ് മുദ്ര പതിപ്പിച്ച ആഭരങ്ങള്‍ വിറ്റഴിക്കാന്‍ അനുവദിക്കണം എന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
രാജ്യത്തെ സ്വര്‍ണാഭരണ വിപണിയുടെ നാലിലൊന്ന് വിഹിതം കേരളത്തിലാണ് ഉള്ളത്. പഴയ ഹാള്‍മാര്‍കിങ് മുദ്ര മായ്ച്ച് പുതിയവ പതിപ്പിക്കുമ്പോള്‍ കേരളത്തിലെ വ്യാപാരികളെ വലിയ രീതിയില്‍ ബാധിക്കും എന്നാണ് നേതാക്കള്‍ പറയുന്നത്. അതിനാല്‍ ന്യായമായ സാവകാശം മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കെ ജ്വല്ലറികള്‍ സമരത്തിലേക്ക് കടക്കുന്നത് വില വര്‍ധിക്കാന്‍ കാരണമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.












Click it and Unblock the Notifications