കേരളം പിടിക്കണം, നേരിട്ടിറങ്ങി അമിത് ഷാ; സംസ്ഥാന നേതൃത്വം അറിയാതെ കൂടിക്കാഴ്ച, നേതാക്കൾ തെറിക്കും?
തിരുവനന്തപുരം: കെട്ടുറപ്പുള്ള സംഘടന സംവിധാനമുണ്ടായിട്ടും കേരളത്തിൽ എന്തുകൊണ്ട് നേട്ടം ഉണ്ടാക്കാൻ സാധിക്കുന്നില്ലെന്നതാണ് ബി ജെ പി ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളോട് ഉയർത്തുന്ന ചോദ്യം. ശബരിമല വിഷയം മുതൽ കേരളത്തിൽ അനുകൂല സാഹചര്യമാണെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുമ്പോഴും അതൊന്നും സീറ്റായി മാറുന്നില്ലെന്നതാണ് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ആകെയുണ്ടായിരുന്ന നിയമസഭ സീറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് നഷ്ടമാകുകയും ചെയ്തു.
ഇനിയും സംസ്ഥാന നേതൃത്വത്തെ വിശ്വസിച്ച് കേരളത്തിലെ കാര്യങ്ങൾ മുന്നോട്ട് നീക്കാനാകില്ലെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. 'കേരളം പിടിക്കാൻ' അമിത് ഷാ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ക്രിസ്ത്യൻ വോട്ടുകളും ഹിന്ദു വോട്ടുകളും ഏകീകരിക്കാനുള്ള അനുകൂല സാഹചര്യം കേരളത്തിൽ ഉണ്ടെന്നായിരുന്നു സംസ്ഥാനം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാൽ ഇത് മുതലെടുക്കാൻ ബി ജെ പിക്ക് സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് പാർട്ടികളിൽ നിന്നും നേതാക്കാൾക്ക് ബി ജെ പിയിലേക്ക് വരാൻ താത്പര്യം ഉണ്ടെങ്കിലും അതിന് അനുകൂലമായൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ സംസ്ഥാന നേതൃത്വം സമ്പൂർണ പരാജയമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജാവേദ്കറിനെ ബി ജെ പി നിയോഗിച്ചിരുന്നു.
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ

സംസ്ഥാന നേതൃത്വം വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നതാണ് ദേശീയ നേതൃത്വത്തിന്റെ അതൃപ്തി. അടുത്തിടെ കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന നേതാക്കൾ മാത്രം വിചാരിച്ചത് കൊണ്ട് കേരളത്തിൽ താമര വിരിയിക്കാൻ കഴിയില്ലെന്ന് നേതാക്കൾ കരുതുന്നുണ്ട്..
അമിതമായി മുടി കൊഴിയുന്നുണ്ടോ? പരിഹാരത്തിന് ഇത് പരീക്ഷിച്ച് നോക്കൂ

ഈ സാഹചര്യത്തിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ അമിത് ഷാ നേരിട്ട് ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ നിരീക്ഷകരുമായും മാധ്യമ പ്രവർത്തകരുമായും ഷാ ആശയവിനിമയം നടത്തി. ചില പ്രമുഖരുമായി നേരിട്ടും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

കേരളത്തിൽ ബി ജെ പിയുടെ പ്രതിച്ഛായ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ ബി ജെ പി അനൂകല സാഹചര്യങ്ങളും വെല്ലുവിളികളും ചർച്ചയായെന്നാണ് വിവരം. ഒപ്പം തന്നെ സംസ്ഥാന നേതാക്കളുടെ പ്രകടനത്തെ കുറിച്ചും ഷാ അഭിപ്രായം തേടിയിട്ടുണ്ട്.

കേരളത്തിൽ ബി ജെ പി നേതാക്കൾക്ക് വലിയ സ്വീകാര്യത ഇല്ലെന്ന് നേരത്തേ തന്നെ ആഭ്യന്തര സർവ്വേയിൽ കണ്ടെത്തിയിരുന്നു. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയ്ക്ക് മാത്രമാണ് അൽപമെങ്കിലും ജനപ്രീതിയെന്നായിരുന്നു കണ്ടെത്തൽ. ഈ സാഹചര്യത്തിൽ സംഘടന തലത്തിലടക്കം അമിത് ഷാ ഇടപെട്ടുള്ള മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതൃത്വത്തെ മാറി മാറി പരീക്ഷിച്ചിട്ടും കേരളത്തിൽ ചലനം ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പല അപ്രതീക്ഷിത പേരുകളും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലാണ് ഇക്കുറി ബി ജെ പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലങ്ങളുടെ ചുമതല കേന്ദ്ര മന്ത്രിമാർക്കാണ്. അമിത് ഷാ നേരിട്ടായിരിക്കും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുക. സംസ്ഥാനത്തിന്റെ പുതിയ പ്രഭാരിയായി മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കറിനെ ബി ജെ പി നിയോഗിച്ചിരുന്നു.












Click it and Unblock the Notifications