Get Updates
Get notified of breaking news, exclusive insights, and must-see stories!

അമീബിക് മസ്തിഷ്‌കജ്വരം: പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കവെ ആണ് മന്ത്രിയുടെ പ്രഖ്യാപനം. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം എന്ന് വീണ ജോര്‍ജ് പറഞ്ഞു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം എന്നും വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് സംബന്ധിച്ച അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.

amoebic encephalitis

മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്തപാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും രോഗബാധ ഉണ്ടാക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കുന്നത് ഒഴിവാക്കണം.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം എന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ മൂന്ന് പേര്‍ക്കാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫറൂഖ് കോളേിന് സമീപത്തെ അച്ചംകുളത്തില്‍ വെച്ചാണ് കുട്ടിക്ക് രോഗബാധയേറ്റത്.

പനിയും ജലദോഷവും തലവേദനയുമായി ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് വൈകാതെ രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്ന കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കുട്ടിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയതിന് പിന്നാലെ അച്ചംകുളം ക്ലോറിനേഷന്‍ ചെയ്ത് അടച്ചിരിക്കുകയാണ്. അതിനിടെ രോഗലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സ തേടിയിട്ടുണ്ട്.

തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതോടെ തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിക്കുകയും കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയുമാണ് ചെയ്യുന്നത്. രോഗബാധ ഉണ്ടായി പത്ത് ദിവസത്തിനുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും.

പനി, കഠിനമായ തലവേദന, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+