കരടി ചത്ത സംഭവം; വനംവകുപ്പിനെതിരെ മൃഗസംഘനയുടെ ഹര്‍ജി, വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം : വെള്ളനാട്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കരടി വീണ് ചത്ത സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന. കരടി ചത്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് സംഘടന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ ഹൈക്കോടതിയല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അതേസമയം, കരടി ചത്ത സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കരടിയെ രക്ഷപ്പെടുത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെന്ന് അതിനിടെയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

കരടി കിണറ്റില്‍ വീണെന്ന വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഉടന്‍ രക്ഷാദൗത്യത്തിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ, അതിനിടയില്‍ അവര്‍ക്കും ശ്വാസംമുട്ടലുണ്ടാകുന്ന സ്ഥിതിവന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മയക്കുവെടിയേറ്റ കരടിയെ മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെടുത്തപ്പോഴാണ് ജീവന്‍ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. അഗ്‌നിശമന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടി വച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
പുലര്‍ച്ചെയായിരുന്നു കണ്ണംപള്ളി സ്വദേശിയായ പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. വീടിന് സമീപത്തെ കോഴിക്കൂട്ടില്‍ നിന്ന് കോഴിയെ പിടിക്കാനെത്തിയതായിരുന്നു കരടി. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടിലുള്ളവര്‍ നോക്കിയത്. അപ്പോഴാണ് കരടിയെ കണ്ടത്. ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ ജോക്കബ് അലക്സാണ്ടര്‍. രടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു മണിക്കൂറിലേറെ കരടി മുങ്ങിത്താണ നിലയിലായിരുന്നു. ഒടുവില്‍ കരടി അഗ്‌നിരക്ഷാസേന വലയിലാക്കി പുറത്തെടുക്കുകയായിരുന്നു. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെടുക്കാനുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസ തടസത്തെ തുടര്‍ന്ന് തിരിച്ചുകയറുകയും ചെയ്തു .












Click it and Unblock the Notifications