കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുരുളി ഒരുങ്ങി സൗന്ദര്യ ഉത്സവത്തിനായി സഞ്ചാരികള്‍ക്ക് അഞ്ചുരുളിയില്‍ എത്താം ഇന്നു മുതല്‍

  • By Desk
Google Oneindia Malayalam News

ചെറുതോണി: അഞ്ചുരുളി വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മനോഹാരിത സഞ്ചാരികള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുതിനുളള അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഇന്ന് തിരിതെളിയും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി 27 വരെ അഞ്ചുരുളിയില്‍ നടത്തുന്ന സൗന്ദര്യ ഉത്സവം ഉദ്ഘാടനം ചെയ്യും. ഹെലികോപ്റ്റര്‍ യാത്ര, ഇടുക്കി ജലാശയത്തില്‍ ബോട്ട് സവാരി, വനയാത്ര, ട്രക്കിംങ്ങ്, ആനസവാരി, കുതിരസവാരി, കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസിക്കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, കഥാപ്രസംഗം, കാര്‍ഷിക - ടൂറിസം വികസന സെമിനാറുകള്‍, ഡാന്‍സ് പ്രോഗ്രാമുകള്‍, പ്രതിഭാസംഗമം, ഫോേട്ടാഗ്രാഫി മത്സരം എന്നിവയും ഈ ദിവസങ്ങളില്‍ സൗന്ദര്യ ഉത്സവത്തിന്റെ ഭാഗമായി അഞ്ചുരുളിയില്‍ നടക്കും.

സൗന്ദര്യ ഉത്സവത്തിനോടനുബന്ധിച്ച് പ്രദര്‍ശന- വിപണന സ്റ്റാളുകളും ഭക്ഷണശാലകളും സന്ദര്‍ശകര്‍ക്കായി അഞ്ചുരുളിയില്‍ സജ്ജീകരിക്കും. 18,19,20 തീയതികളിലാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുളള അവസരം. ഒരാള്‍ക്ക് 2700 രൂപ നിരക്കില്‍ ആകാശയാത്ര നടത്തി അഞ്ചുരുളിയുടെയും ഇടുക്കി അണക്കെട്ടിന്റെ വിദൂര കാഴ്ചകളും ആസ്വദിക്കാം അഡ്വ.ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കും.

anjuruli

ഉദ്ഘാടനത്തോടനുബന്ധിച്ച് 16ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ലബ്ബക്കടയില്‍ നിന്നും അഞ്ചുരുളിയിലേക്ക് ഇരുചക്ര, മുച്ചക്ര വാഹന റാലിയും നടക്കും. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന സൗന്ദര്യ ഉത്സവം സന്ദര്‍ശകര്‍ക്ക് നവ്യനുഭവമാക്കി മാറ്റുന്നതിനുള്ള ഒരുക്കങ്ങളെല്ലാം സംഘാടക സമിതി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

English summary
Anjuruli was ready to receive tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X