Get Updates
Get notified of breaking news, exclusive insights, and must-see stories!

350 വര്‍ഷം പഴക്കമുള്ള ചെമ്പോല; മോന്‍സണ്‍ രാഹുല്‍ ഈശ്വറിനെയും കബളിപ്പിക്കാന്‍ ശ്രമിച്ചു, വീട്ടിലെത്തി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കല്‍ രാഹുല്‍ ഈശ്വറിനെയും കബളിപ്പിക്കാന്‍ ശ്രമിച്ചു. ശബരിമലയും പന്തളം രാജകുടുംബവുമായും ബന്ധപ്പെട്ടുള്ള താളിയോലകള്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് മോന്‍സന്‍ രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചുവരുത്തിയത്.

ചില പ്രമുഖരുമായി ബന്ധപ്പെട്ടാണ് രാഹുലിനെ മോന്‍സണ്‍ വിളിച്ചുവരുത്തിയത്. എന്നാല്‍ തന്നെ കാണിച്ച തകിടുകളില്‍ സംശയം തോന്നിയിരുന്നെന്നും അപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

1


സിനിമ മേഖലയിലുള്ളവര്‍ വഴിയാണ് എന്നെ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ചെമ്പോലയുണ്ടെന്നും അതിന് 350 വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ടെന്ന് പറഞ്ഞാണ് മോന്‍സണ്‍ വിളിച്ചുവരുത്തിയത്. 2017ലോ 18ലോ ആണ് ഈ സംഭവം. ചരിത്രത്തില്‍ താല്‍പര്യമുള്ള വ്യക്തിയെന്ന നിലയിലാണ് ഞാന്‍ പോയത്. അന്ന് കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങള്‍ മോന്‍സന്റെ വീട്ടിലെ മ്യൂസിയത്തെ കുറിച്ചുള്ള വാര്‍ത്തയും ചെയ്തിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

2

ക്രെഡിബിലിറ്റി ഉണ്ടെന്ന് കരുതി ഏതൊരു സാധാരണക്കാരനെയും പോലെയാണ് ഞാനും പോയത്. അവിടെ ചെന്ന് അതൊക്കെ കണ്ടപ്പോള്‍ തകിടിലൊക്കെ ചില സംശയങ്ങള്‍ തോന്നി. ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള പ്രമുഖരുമായെല്ലാം ചിത്രങ്ങളുണ്ട്, പ്രമുഖ ചാനലുകളില്‍ എല്ലാം മോന്‍സന്റെ പുരാവസ്തുക്കളെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇതൊക്കെ കണ്ട് വിശ്വാസ യോഗ്യമാണെന്ന് കരുതിയാണ് എല്ലാവരും പോകുന്നത്. പ്രമുഖരയെല്ലാം കുറ്റം പറയുന്നതിന് മുമ്പ് മാധ്യമങ്ങള്‍ സ്വയം വിമര്‍ശനം നടത്തണമെന്നും രാഹുല്‍ പറഞ്ഞു.

3

ശബരിമലയുമായി ബന്ധപ്പെട്ട് അന്ന് സുപ്രീം കോടതിയില്‍ കേസ് നടക്കുന്ന സമയമാണിത്. കേസിനെ സഹായിക്കുന്ന എന്തെങ്കിലും രേഖകള്‍ കിട്ടുമോ എന്ന് കരുതിയാണ് അവിടെ പോയത്. എന്നാല്‍ അദ്ദേഹം കാണിച്ചുതന്നെ പല കാര്യങ്ങളിലും സംശയം തോന്നി. യൂദാസിന് ഒറ്റിക്കൊടുത്തതിന് ലഭിച്ച വെള്ളിനാണയങ്ങളൊക്കെ എന്നെയും കാണിച്ചിരുന്നു. ഇതൊന്നും യഥാര്‍ത്ഥമല്ലെന്ന് പറയാന്‍ സാധാരണക്കാരന് എന്താ വഴി.

4

മാത്രമല്ല ഒരു കാര്യം കൂടി ശ്രദ്ധിക്കണം അവിടെയുള്ള പല സാധനങ്ങളും വിലപിടിപ്പുള്ളതാണ്. ഇവയുടെ പണ ശ്രോതസ്സും കൂടി അന്വേഷിക്കണം. ഞാന്‍ അവിടെ ആദ്യം ചെല്ലുമ്പോള്‍ കാണുന്നത് പതിനഞ്ചോളം ആഡംബര കാറുകളാണ്. മോന്‍സന്റെ കൈവശമുള്ള പുരാവസ്തു ശേഖരം സംബന്ധിച്ച് അന്ന് വാര്‍ത്ത വന്നപ്പോള്‍ ആ മാധ്യമ സ്ഥാപനത്തില്‍ വിളിച്ച് സംസാരിച്ചിരുന്നു. വാര്‍ത്തയില്‍ പറയുന്ന വലാദം ശരിയല്ലെന്നും മറുവാദം പറയാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞിരുന്നെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    ഞായറാഴ്ച വരെ ഇടിവെട്ടി മഴ പെയ്യും ..കേരളത്തിന് അപകട മുന്നറിയിപ്പ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+