മരക്കാര്‍ റിലീസില്‍ ആന്റണിക്ക് പിഴച്ചു: മന്ത്രി ആശീര്‍വാദിന്റെ മാനേജരാണോ: ശാന്തിവിള ദിനേശ്
തിരുവനന്തപുരം: എന്തൊക്കെ കുറ്റം പറഞ്ഞാലും എടുക്കുന്ന ഒരു പ്രോഡക്ട് നല്ല രീതിയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ആളാണ് ആന്റണി പെരുമ്പാവൂരെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്നാല്‍ മരക്കാറിന്റെ റിലീസിങ് തിയതി തീരുമാനിച്ചതില്‍ ആന്റണി പെരുമ്പാവൂരിന് പിഴച്ചോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറയുന്നു. ഡിസംബര്‍ 2 ന് മരക്കാര്‍ റിലീസ് ചെയ്യുമെന്ന് മന്ത്രിയാണ് പത്രസമ്മേളനത്തില്‍ പറയുന്നത്. എന്നാല്‍ മരക്കാര്‍ ക്രിസ്മസ് റിലീസ് ആക്കുന്നതായിരുന്നു ഉചിതം.
കുറുപ്പിന് മോശമല്ലാത്ത കളക്ഷന്‍ ഉണ്ടെങ്കില്‍ അവരത് മാറ്റില്ല. അവര്‍ക്കൊരു പുനര്‍ജീവന്‍ നല്‍കിയ പടമാണ് അത്. അതുകൊണ്ട് തന്നെ പരമാവധി ആ ചിത്രം ഓടിക്കാന്‍ നോക്കും. അതിന് പിന്നാലെ സുരേഷ് ഗോപിയുടെ കാവലും വരുന്നുണ്ട്. കാവലും നല്ല രീതിയില്‍ ഒടുകയാണെങ്കില്‍ മരക്കാറിന് എത്ര തിയേറ്ററുകള്‍ കിട്ടും എന്ന കാര്യത്തില്‍ സന്ദേഹമുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകളില്‍ മാത്രം ചിത്രം റിലീസ് ചെയ്തിട്ട് കാര്യമില്ല. ഇത്ര ദിവസം തിയേറ്ററില്‍ കളിച്ചിട്ട് ഒടിടിക്ക് കൊടുക്കുമെന്ന ധാരണയുള്ളതായും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അതേകുറിച്ച് എനിക്ക് അറിയില്ല. ഇക്കാര്യങ്ങളെല്ലാം ആന്റണി പെരുമ്പാവൂരിനോട് വിളിച്ച് സംസാരിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. എന്നാല്‍ ആന്റണി അത് എങ്ങനെ എടുക്കുമെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ഞാന്‍ ആന്റണിയുടെ മനസ്സില്‍ വില്ലനായിരിക്കും.
അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍; പങ്കുവെച്ചത് കഥകളിക്കൊരുങ്ങുന്ന ചിത്രങ്ങല്‍

സത്യം പറഞ്ഞാല്‍ ആന്റണിയെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തോട് ഒരു വിരോധവും ഇല്ല. ഒന്നും ഇല്ലായ്മയില്‍ നിന്നും ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച ആരെയാണെങ്കിലും എനിക്ക് ഇഷ്ടമാണ്. കാരണം അവരുടെ പോരാട്ടങ്ങള്‍ നാളേയ്ക്കുള്ള ചൂണ്ട് പലകയാണ്. അങ്ങനെ ചൂണ്ട് പലകയാകേണ്ട ഒരാളാണ് അദ്ദേഹം. ആന്റണി പെരുമ്പാവൂരിനെ പോലെയുള്ള തലയുണ്ടെങ്കില്‍ എംബിഎ പഠിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഇങ്ങനെയുള്ള ആന്റണിക്ക് മരക്കാറില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അദ്ദേഹം മൊത്തം തകിടം പറഞ്ഞ് പോയി. ഒരു പാട് തുക മുടക്കി രണ്ട് വര്‍ഷം കാത്തിരുന്നതിന്റേയും കൂടെ നടക്കുന്ന എര്‍ത്തുകളുടെ വര്‍ത്തമാനം കേട്ടിട്ടും സംഭവിച്ചതുമാവാം. ഇങ്ങനെ പൊക്കി വിടുന്നവന്‍മാരെ വിശ്വസിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു വീഴ്ച വന്നാല്‍ ആദ്യം തള്ളിപ്പറയുന്നവര്‍ ഇവരാകും. അടുത്ത ഇരയെ തേടി അവരാകും. അതാണ് സിനിമയിലെ രീതി.

ആന്റണിക്ക് ഇപ്പോള്‍ പ്രതാപം ഉള്ളതുകൊണ്ട് പ്രകീര്‍ത്തിക്കാന്‍ ഇഷ്ടം പോലെ ആളുകളെ കിട്ടും. എന്നാല്‍ ഒരു വീഴ്ച വന്നാല്‍ ആദ്യം തള്ളിപ്പറയുകയും ഇവരാകും. ദുല്‍ഖറിന്റെ കുറുപ്പ് റിലീസ് ചെയ്യാന്‍ എടുത്ത അത്ര ഹോം വര്‍ക്ക് ഇല്ലാതെയാണ് ആന്റണി മരക്കാറുമായി വരുന്നതെന്ന് ഞാന്‍ പറയും. തിയേറ്റേര്‍ റിലീസ് ഇല്ലായെന്ന് തീരുമാനിച്ചപ്പോള്‍ ആന്റണി അതില്‍ നിന്നും ഉഴപ്പിയെന്നാണ് എനിക്ക് തോന്നുന്നത്.

കുറഞ്ഞത് ഒരു 500 തിയേറ്ററിലെങ്കില്‍ മരക്കാര്‍ റിലീസ് ചെയ്യാമെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരുന്നു. അദ്ദേഹവുമായി ഒന്ന് ആലോചിച്ച് ക്രിസ്മസ് റിലീസിനായി പടം മാറ്റിവെച്ചിരുന്നെങ്കില്‍ കുഞ്ഞാലി മരക്കാര്‍ ഉണ്ടാക്കിയേക്കാവുന്ന ഹൈപ്പ് കുറുപ്പിന്റെ ഏഴിരട്ടിയായിരിക്കുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എത്ര തിയേറ്ററുകളില്‍ മരക്കാര്‍ കളിക്കും എന്നതില്‍ എനിക്ക് സന്ദേഹമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.

പെട്ടെന്ന് കയറി ഡിസംബര്‍ 2 ന് റിലീസ് പ്രഖ്യാപിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മന്ത്രി പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുക അദ്ദേഹമാണ് തിയേറ്ററുകള്‍ ചാര്‍ട്ട് ചെയ്തതെന്ന്. തുടക്കക്കാരന്റെ കുഴപ്പമാണ് മന്ത്രിക്ക്. ആശീര്‍വാദ് സിനിമാസിന്റെ ജനറല്‍ മാനേജരാണോ സജി ചെറിയാന്‍ എന്ന് തോന്നും. എന്ത് വന്നാലും ശരി രണ്ടാം തിയതി കുഞ്ഞാലി മരക്കാര്‍ തിയേറ്ററില്‍ കളിക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കറുപ്പോ വെളുപ്പോ? നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും; പുതിയ ചിത്രങ്ങളുമായി മീര നന്ദന്‍












Click it and Unblock the Notifications