Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷായും ജോസ് കെ മാണിയും ചര്‍ച്ച നടത്തി? ലക്ഷ്യം കേന്ദ്ര മന്ത്രിസ്ഥാനം?

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഒരു പക്ഷേ ചരല്‍ക്കുന്ന് യോഗത്തില്‍ അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനവും ഉണ്ടാകാം. പ്രതിപക്ഷത്തോടും ഭരമപക്ഷത്തോടും സമദൂര നിലപാടാണ് ഉണ്ടാവുക എന്ന് കെഎം മാണി പ്രഖ്യാപിച്ചുകഴിഞ്ഞു.

പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും സമദൂരത്തിലെങ്കില്‍ ബിജെപിയോട് എന്തായിരിക്കും കെഎം മാണിയുടെ നിലപാട് എന്നതാണ് വണ്‍മില്യണ്‍ ഡോളര്‍ ചോദ്യം. കേരള കോണ്‍ഗ്രസ് എം വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന ആന്റണി രാജുവിന്റെ ആരോപണങ്ങള്‍ കൂടി ഇപ്പോള്‍ ചേര്‍ത്ത് വായിക്കണം.

Jose K Mani

കെഎം മാണിയുടെ മകനും എംപിയും ആയ ജോസ് കെ മാണി ബിജെപി ദേശീയ അധ്യക്ഷന്‍അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ആന്റണി രാജു പറയുന്നത്. എന്‍ഡിഎയില്‍ ഘടക കക്ഷിയാകുന്നതും ജോസ് കെ മാണിയുടെ കേന്ദ്ര മന്ത്രിസ്ഥാനവും ആണ് കെഎം മാണി ലക്ഷ്യമിടുന്നതെന്നും ആന്റണി രാജു ആരോപിയ്ക്കുന്നുണ്ട്.

കഴിഞ്ഞ തവണ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാന്‍ മാണി ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതില്‍ വിജയിച്ചില്ല. ബാര്‍ കോഴ കേസ് വരുന്നതിന് മുമ്പ് തന്നെ കേരള കോണ്‍ഗ്രസ് എം ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

ഗുജറാത്തിലെ ഒരു ബിഷപ്പിന്റെ സാന്നിധ്യത്തിലായിരുന്നു ജോസ് കെ മാണി- അമിത് ഷാ ചര്‍ച്ച എന്നാണ് ആന്റണ രാജുവിന്റെ ആരോപണം. ഈ ചര്‍ച്ചകള്‍ നടന്നത് 2016 ന്റെ തുടക്കത്തിലാണെന്നും ആന്റണി രാജു പറയുന്നുണ്ട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ആന്റണി രാജു അടക്കമുള്ളവര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. അതുകൊണ്ട് തന്നെ ആന്റണി രാജുവിന്റെ ആക്ഷേപങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാന്‍ പറ്റുകയും ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+