'അനുപമയുടെ കാമുകൻ്റെ വിവാഹമോചനങ്ങളും എകെജിയുടെ ആദ്യവിവാഹവും', ഡോ. ആസാദിന് മറുപടി
കോഴിക്കോട്: ദത്ത് വിവാദവുമായി ബന്ധപ്പെട്ട ഡോ. ആസാദിന്റെ പ്രതികരണത്തിന് മറുപടിയുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. അനുപയുടെ പങ്കാളിയുടെ വിവാഹ മോചനങ്ങളെ എകെജിയുടെ ആദ്യ വിവാഹവുമായി താരതമ്യപ്പെടുത്തിയത് ഗംഭീരമായെന്ന് അശോകന്‍ ചരുവില്‍ പ്രതികരിച്ചു.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
എകെജിയുടേയും ഭാര്യ സുശീലയുടേയും പ്രായവ്യത്യാസത്തെ കുറിച്ചും പി കേശവദേവിന്റെ വിവാഹത്തെ കുറിച്ചും പരാമര്‍ശിക്കുന്നതായിരുന്നു ഡോ. ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്.

അശോകൻ ചരുവിലിന്റെ കുറിപ്പ് ഇങ്ങനെ: ' പ്രിയപ്പെട്ട ആസാദ്, അനുപമ എന്ന പെൺകുട്ടിക്ക് താൻ പ്രസവിച്ച കുഞ്ഞിനെ തിരിച്ചു കിട്ടാൻ വേണ്ടി അങ്ങ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പക്ഷേ അതിനൊപ്പം ഇതുമായി ബന്ധമില്ലാത്ത (മരിച്ചു പോയവർ അടക്കമുള്ള) വ്യക്തിത്വങ്ങളെ പുകയിൽ നിറുത്തുന്നത് എന്തിനാണ്? ആദ്യം ഇതിൻ്റെ പേരിൽ താങ്കൾ അപമാനിക്കാൻ ശ്രമിച്ചത് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് എന്ന യുവനേതാവിനെയാണ്. ഇപ്പോൾ മഹാനായ എ.കെ.ജി.യേയും പി.കേശവദേവിനേയും.

ഇതുപോലെ വിവാഹപ്രായത്തിൻ്റെ കണക്കു പറഞ്ഞ് എ.കെ.ജി.സ്മരണയെ അപമാനിക്കാൻ തുനിഞ്ഞ താങ്കളുടെ സുഹൃത്ത് ഒരാൾ ഇപ്പോൾ തൃത്താലയിലാ ഗുരുവായൂരോ മറ്റോ വീണു കിടക്കുന്നുണ്ടെന്ന് അറിയാമല്ലോ. അനുപമയുടെ കാമുകൻ്റെ വിവാഹമോചനങ്ങളെ എ.കെ.ജി.യുടെ ആദ്യവിവാഹവുമായി താങ്കൾ താരതമ്യപ്പെടുത്തിയല്ലോ. ഗംഭീരമായി അത്. എ.കെ.ജി.യുടെ ആദ്യഭാര്യയെ എന്തുകാരണം കൊണ്ടാണ് അവരുടെ വീട്ടുകാർ തടഞ്ഞുവെച്ചത് എന്ന് താങ്കൾക്ക് അറിയാമെന്ന് ഞാൻ കരുതുന്നു. ദേശീയ സമരപോരാട്ടത്തിലെ കണ്ണു നനക്കുന്ന നിരവധി കഥകളിൽ ഒന്നാണത്.

ശാരീരികമായ കൊടിയ മർദ്ദനങ്ങൾ മാത്രമല്ല സമരസഖാക്കൾ അന്ന് ഏറ്റുവാങ്ങിയിട്ടുള്ളത്. താങ്കളുടെ ഉദ്ദേശശുദ്ധിയിൽ എനിക്കു സംശയം തോന്നുന്നു എന്നെഴുതുന്നതിൽ ക്ഷമിക്കണം. വിഭാഗിയതയുടെ കാലത്ത് സി.പി.ഐ.എമ്മിൽ നിന്നും മുറിവേറ്റു പുറത്തു പോരേണ്ടി വന്നതിലെ പ്രതികാരം തീർക്കാനുള്ള അന്വേഷണത്തിലാണ് താങ്കൾ അനുപമയെ കണ്ടത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവുമോ? പക്ഷേ കുഞ്ഞിൻ്റെ കാര്യത്തിൽ സർക്കാർ അമ്മയുടെ ഒപ്പം നിന്നതു കൊണ്ട് സംഗതി ഫലിച്ചില്ല. ഞാൻ ഒന്നു ചോദിക്കട്ടെ: എ.കെ.ജി.യേയും കേശവദേവിനേയും ദുരുദ്ദേശത്തോടെ നികൃഷ്ടമായി സ്മരിക്കാൻ മാത്രം കമ്യൂണിസ്റ്റ് വിരുദ്ധത ഇതിനകം താങ്കൾക്ക് എവിടെന്നു കിട്ടി?

ഡോ. ആസാദിന്റെ കുറിപ്പ് വായിക്കാം: '' എ കെ ജിയ്ക്ക് നാല്‍പ്പത്തിയെട്ടും സുശീലയ്ക്ക് ഇരുപത്തിമൂന്നും വയസ്സായിരുന്നു അവര്‍ വിവാഹിതരാവുമ്പോള്‍. ഇരുപത്തിയഞ്ചു വയസ്സിന്റെ ആ പ്രായ വ്യത്യാസത്തെ അന്നും ഇന്നും ആക്ഷേപിക്കുന്നവരുണ്ട്. അവര്‍ക്ക് എ കെ ജിയുടെയോ സുശീലയുടെയോ തീരുമാനത്തെയോ ഇച്ഛാശക്തിയെയോ രാഷ്ട്രീയ പ്രതിബദ്ധതയെയോ അല്‍പ്പംപോലും ഉലയ്ക്കാന്‍ കഴിഞ്ഞില്ല. തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് പറയാന്‍ എഴുപതു വര്‍ഷം മുമ്പ് അവര്‍ക്ക് ത്രാണിയുണ്ടായിരുന്നു.

പാര്‍ട്ടിയില്‍ അന്ന് ഇങ്ങനെ വെട്ടുകിളി ശല്യം ഉണ്ടായിരുന്നില്ല. ഹീനപാപ്പരാസി വേട്ടകള്‍ ഉണ്ടായിരുന്നില്ല. സുവിശേഷലൂക്കോസുമാര്‍ അഴിഞ്ഞാടിയില്ല. ഉണ്ടെങ്കിലും എ കെ ഗോപാലനെ അത് അലട്ടുമായിരുന്നില്ല. എ കെ ജിയെ അറിയാന്‍ അദ്ദേഹത്തിന്റെ മണ്ണിനുവേണ്ടി എന്ന പുസ്തകംകൂടി വായിക്കണം. വിവാഹത്തെപ്പറ്റിയാണല്ലോ പറഞ്ഞത്. എ കെ ജി ജനിച്ച അതേ വര്‍ഷം ജനിച്ച മറ്റൊരാളുണ്ട്. കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് തുടക്കം നല്‍കാന്‍ ഏറെ ക്ലേശിച്ച ഒരു എഴുത്തുകാരന്‍. പി കേശവ ദേവ്. പേരിലെ പിള്ളയെ പിഴുതു മാറ്റി ദേവാക്കിയ ധീരന്‍. അമ്പതു പിന്നിടുമ്പോഴാണ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ആ പ്രായവ്യത്യാസവും മഞ്ഞ പത്രങ്ങള്‍ ചര്‍ച്ച ചെയ്തു കാണും. കേശവദേവോ സീതാലക്ഷ്മിയോ കുലുങ്ങിയില്ല.

എ കെ ജിക്കും കേശവദേവിനും ഉണ്ടായിരുന്നു മുന്‍ ഭാര്യമാര്‍. അവര്‍ വിവാഹ മോചനം നടത്തിയതിന്റെ രേഖകളൊന്നും നാം കണ്ടിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവോ എന്ന് നാം ആധിപ്പെട്ടിട്ടില്ല. അവരൊക്കെ സമരസപ്പെട്ടു മുന്നോട്ടുപോയി എന്നേ ആരും മനസ്സിലാക്കിയിട്ടുള്ളു. കേരളത്തില്‍ അവര്‍ക്കൊക്കെ അവരുടെ കര്‍മ്മപഥം ഉണ്ടായിരുന്നു. അതേ ശ്രദ്ധിക്കപ്പെട്ടുള്ളു. എ കെ ജിയും കേശവദേവും മാത്രമല്ല അങ്ങനെ അനവധി പേര്‍. വിവാഹം രണ്ടു പേരുടെ ഇഷ്ടമോ തെരഞ്ഞെടുപ്പോ ആണ്. അതില്‍ അച്ഛന്റെ പ്രായം മകളുടെ പ്രായം എന്നൊക്കെ അധിക്ഷേപിക്കാന്‍ ആര്‍ക്കാണ് അവകാശം? പങ്കാളികളുടെ പ്രായവ്യത്യാസത്തെ പറ്റിയുള്ള ചില അപക്വ പ്രതികരണങ്ങള്‍ കാണുമ്പോള്‍ കുറിച്ചു പോകുന്നതാണ്. പൊറുക്കണം''.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications