കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപേക്ഷകൻ മരിച്ചിട്ട് 3 വർഷം, ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അപേക്ഷയ്ക്ക് മറുപടി വന്നത് ഇപ്പോൾ

Google Oneindia Malayalam News

പൊന്നാനി: ∙ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വർഷങ്ങൾക്ക് മുൻപ് നൽകിയ അപേക്ഷയ്ക്കു മറുപടി വന്നത് അപേക്ഷകൻ മരിച്ച് 3 വർഷത്തിനു ശേഷം.

പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിൽ ആണ് അദ്ദേഹം മരിച്ച ശേഷം മറുപടി വന്നിരിക്കുന്നത്. അപേക്ഷയ്ക്കൊപ്പം നൽകേണ്ട ചില രേഖകൾ ഈ മാസം 4ന് മുൻപായി നൽകണം എന്നു കാണിച്ച് ആണ് ഈഴുവത്തിരുത്തി വില്ലേജ് ഓഫീസിൽ നിന്ന് കത്ത് വന്നത്.

gov

'ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്, ജോലിക്കുപോവുന്ന ആളാണ്..' മാലാ പാർവതി'ഒരു മനുഷ്യന് കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാവും. ഒരു നടിയാണ്, ജോലിക്കുപോവുന്ന ആളാണ്..' മാലാ പാർവതി

അർബുദ രോഗിയായിരുന്ന നാരായണൻ ചികിത്സാ സഹായത്തിനായി നേരിട്ട് നൽകിയ അപേക്ഷയായിരുന്നു. എന്നാൽ അദ്ദേഹം ജീവിച്ചിരുന്നകാലത്ത് അപേക്ഷയ്ക്ക് ഒരു പ്രതികരണം ഉണ്ടായില്ല. 2019ൽ ആണു അദ്ദേഹം മരിച്ചത്. കുടുംബം അപേക്ഷയുടെ കാര്യം തന്നെ മറന്നിരിക്കുമ്പോഴാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്നുള്ള കത്ത് വരുന്നത്. നാരായണൻ താമസിച്ചിരുന്ന വീട്ടിൽ നിന്ന് 2 കിലോ മീറ്റർ അകലെയാണ് വില്ലേജ് ഓഫിസ്.

ഇന്നുമുതൽ ഇന്ത്യക്കാ‍ർക്ക് വിസയില്ലാതെ ഈ യൂറോപ്യൻ രാജ്യത്ത് പോകാൻ പറ്റില്ല..ഇന്നുമുതൽ ഇന്ത്യക്കാ‍ർക്ക് വിസയില്ലാതെ ഈ യൂറോപ്യൻ രാജ്യത്ത് പോകാൻ പറ്റില്ല..

നിശ്ചിത ഫോമിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം അപേക്ഷ അംഗീകരിക്കാനാകില്ലെന്നുമാണ് കത്തിൽ പറയുന്നത്.

Viral video: ട്രാക്ക് കടക്കുന്നതിനിടെ ട്രക്കിനെ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍..പിന്നീട് നടന്നത് അത്ഭുതംViral video: ട്രാക്ക് കടക്കുന്നതിനിടെ ട്രക്കിനെ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍..പിന്നീട് നടന്നത് അത്ഭുതം

പ്രകൃതി ദുരന്തം ബാധിച്ച ജനങ്ങൾക്കും , അപകട മരണത്താൽ പ്രിയപെട്ടവരെ നഷ്ടപെട്ടവർക്കും, ഗുരുതര രോഗം ബാധിച്ചവശതയനുഭവിക്കുന്നവർക്കും അടിയന്തിരാശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം നൽകുന്നു.

English summary
application to the Relief Fund seeking assistance was answered only after the death of the applicant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X