Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിക പൂര്‍ണ്ണതയിലേക്ക്; ബല്‍റാമിന്‍റെയും ശബരിയുടേയും ഉള്‍പ്പടെ ഏതാനും പേരുകളിലും ചര്‍ച്ച തുടരുന്നു

ദില്ലി: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദില്ലിയിലെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി നടത്തുന്ന അവസാന വട്ട കൂടിക്കാഴ്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ചയോടെ പട്ടിക പുറത്ത് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 9 ജില്ലകളുടെ കാര്യത്തില്‍ ഇതിനോടകം തന്നെ തീരുമാനമായിട്ടുണ്ട്. അതേസമയം 5 ജില്ലകളിലെ പ്രസിഡന്‍റുമാരുടെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഇപ്പോഴും ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഹിമാചല്‍ പ്രദേശില്‍ സാനിയ ഇയ്യപ്പന് പുതിയ കൂട്ട്: ഇതുപോലൊരു സ്നേഹം

ഡിസിസി പ്രസിഡന്റ്

നേരത്തെ ഓണത്തിന് മുന്‍പ് ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്ത് വിടുമെന്ന സൂചനയായിരുന്നു കോണ്‍ഗസ് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന് ആദ്യം നല്‍കിയ പട്ടികയില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരികെ എത്തിയ കെ സുധാകരാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തി പുതിയ പട്ടികയുമായി വീണ്ടും ദില്ലിയില്‍ എത്തുകയായിരുന്നു.

ചര്‍ച്ചകള്‍

ഇന്ന് രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപലുമായി ചര്‍ച്ച നടത്തിയ കെ സുധാകരന്‍ അതിന് ശേഷം കേരളത്തിന്‍റെ ചുമതലയുള്ള താരീഖ് അന്‍വറിനേയും പട്ടിക കാണിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ഇപ്പോഴും ഒന്നിലധികം പേരുകള്‍ ഉള്ളത്.

ഒറ്റപ്പേരില്‍

ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചയിലൂടെ ഈ ജില്ലകളിലും ഒറ്റപ്പേരില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഎസ് ബാബു, കെഎസ് ശബരീനാഥന്‍, മണക്കാട് സുരേഷ് എന്നീ മൂന്ന് പേരുകളാണ് ഉള്ളത്. ജിഎസ് ബാബുവിനായി ശശി തരൂര്‍ ശക്തമായി രംഗത്തുണ്ട്. ഈ വാര്‍ത്തകളെ തരൂര്‍ തള്ളിയെങ്കിലും തിരുവനന്തപുരം നഗരത്തിന്‍റെ പലയിടത്തും അദ്ദേഹത്തിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

എ ഗ്രൂപ്പും ഐ ഗ്രൂപ്പും

കൊല്ലത്ത് എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലാണ് പോര്. വിമര്‍ശനങ്ങള്‍ ശക്തമാണെങ്കിലും രാജേന്ദ്ര പ്രസാദിനായി ഉമ്മന്‍ചാണ്ടിയും കൊടിക്കുന്നിലും വന്‍ ചരട് വലിയാണ് നടത്തുന്നത്. എന്നാല്‍ മറുവശത്ത് ഐ ഗ്രൂപ്പിന്‍റെ നോമിനിയായി ഉള്ളത് എംഎ നസീറാണ്. ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും തമ്മിലാണ് തര്‍ക്കം.

നോമിനി

ബാബു പ്രസാദാണ് രമേശ് ചെന്നിത്തലയുടെ നോമിനി, അതേസമയം കെപി ശ്രീകുമാറിനായി കെസി വേണുഗോപാലും വാദിക്കുന്നു. എ ഗ്രൂപ്പുകാര്‍ മാത്രമാണ് പട്ടികയില്‍ ഉള്ളതെങ്കിലും കോട്ടയത്തും തര്‍ക്കം ശക്തമാണ്. യുജിന്‍ തോമസിനെ ഉമ്മന്‍ചാണ്ടി പിന്തുണയ്ക്കുമ്പോള്‍ നാട്ടകം സുരേഷിന് വേണ്ടി ശക്തിയുക്തം വാദിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിലയുറപ്പിക്കുന്നു.

പാലക്കാട്

പാലക്കാട് ജില്ലയിലും മൂന്ന് പേരുണ്ട്. മുന്‍ ഡിസിസി പ്രസിഡന്‍റാണെങ്കിലും കെ സുധാകരന്‍റേ പിന്തുണയാണ് എവി ഗോപിനാഥിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. അതേസമയം പ്രവര്‍ത്തകരുടെ വലിയ പിന്തുണയുള്ള വിടി ബല്‍റാമിന് കരുത്തായി വിഡി സതീശനും കൂടെയുണ്ട്. മുന്നാമതുള്ള എ തങ്കപ്പന്‍ കെസി വേണുഗോപാലിന്‍റെ നോമിനിയാണ്.

മലപ്പുറത്ത്

അതേസമയം, പട്ടികയെ ചൊല്ലിയുള്ള തര്‍ക്കം ഇതിനോടകം പല ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിനെ തള്ളി വിഎസ് ജോയി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വാഗ്വാദമാണ് അനുയായികള്‍ തമ്മില്‍ നടക്കുന്നത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നു.

ഉമ്മന്‍ചാണ്ടി

പരസ്യപ്രതിഷേധത്തിലേക്ക് ഗ്രൂപ്പുകള്‍ നീങ്ങിയേക്കാവുന്ന സാഹചര്യം കെ സുധാകരന്‍-കെസി വേണുഗോപാല്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പട്ടിക പുറത്ത് വിടുന്നതിന് മുമ്പായി ഒരിക്കല്‍ കൂടി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായും എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയേക്കും.

കുടുംബവുമായി ഒരു ഔട്ടിങ്: ചിത്രങ്ങള്‍ പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+