പട്ടിക പുറത്ത് വന്നാലുടന്‍ പ്രതിഷേധം തുടങ്ങണം: ആര്‍സി ബ്രിഗേഡിലെ ചാറ്റുകള്‍ പുറത്ത്
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ അസ്വാരസ്യങ്ങളാണ് കോണ്‍ഗ്രസില്‍ രൂപപ്പെട്ടിരിക്കുന്നത്. തങ്ങളുമായി വേണ്ടെത്ര ചര്‍ച്ച നടത്തിയില്ലെന്ന പരാതിയുമായി രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ സമീപിക്കുക പോലും ഉണ്ടായി.
ഇതിന് പുറമെയാണ് ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്കെതിരെ കോട്ടയം, കൊല്ലം, തിരുവനന്തപുരം നഗരങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും. ഈ തര്‍ക്കങ്ങള്‍ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പൊട്ടിത്തെറിയിലേക്ക് എത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

ഡിസിസി അധ്യക്ഷ പട്ടിക വന്നാലുടന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം നടത്താന്‍ അണിയറയില്‍ ഒരുക്കം നടക്കുന്നതിന്‍റെ തെളിവുകളാണ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ആര്‍സി ബ്രിഗേഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പ്രതിഷേധത്തിന് ആഹ്വാനം നടന്നിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ നല്‍കുന്ന ഗ്രൂപ്പാണ് ഇത്.

വാട്സ്ആപ്പ് ചർച്ചകളുടെ വിശദാംശങ്ങള്‍ അടങ്ങുന്നു സ്ക്രീന്‍ ഷോട്ടുകള്‍ ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. എഐസിസി ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വിട്ടാലുടന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നാണ് വാട്‌സപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.

പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തം. ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്തായിരിക്കണം ആക്രമണം. രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം. ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം, പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗ്രൂപ്പില്‍ വന്നത്.

അതേസമയം, ആര്‍സി ബ്രിഗേഡ് എന്ന ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല രംഗത്ത് എത്തി. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകാരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് ഡിസിസി അധ്യക്ഷന്‍മാരുടെ ലിസ്റ്റ് നേരത്തെ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്നാണ് രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും പരാതി.

എന്നാല്‍ ഇരുവരുമായി വീണ്ടും കൂടിയാലോചന നടത്താന്‍ നേതൃത്വം തയ്യാറായില്ല. നിലവിലെ പട്ടികയില്‍ ഒരു മാറ്റവും ഇല്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് വീണ്ടും ദില്ലിക്ക് പോകും. അന്തിമ പ്രഖ്യാപനം ഈ ആഴ്ചയോടെ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തില്ലെങ്കിലും മുതിര്‍ന്ന നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഇരുവരേയും അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ശ്രമം. ഇതിനിടയിലാണ് സൈബര്‍ അണികള്‍ക്കിടയില്‍ പട്ടിക പുറത്ത് വന്നാലുടന്‍ പ്രതിഷേധം ശക്തമാക്കണമെന്ന തരത്തിലുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നത്.
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications