മലപ്പുറത്ത് ട്വിസ്റ്റ്: വിഎസ് ജോയിക്ക് സാധ്യത, തിരുവനന്തപുരത്ത് ശിവകുമാറും രവിയും പുറത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി (ഡിസിസി) പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്. ഈ മാസം അവസാനത്തോടെ തന്നെ പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്ത് വിട്ടേക്കും. 14 ജില്ലകളിലേക്കും പുതിയ അധ്യക്ഷന്‍മാര്‍ വരും. ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തിന് ശേഷമാവും കെപിസിസി ഭാരവാഹികളുടെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കുക.
ഭാരവാഹി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സൂചന. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. അതേസമയം ഡിസിസിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കൈമാറിയ ചുരുക്കപ്പട്ടികയില്‍ നിന്നും അന്തിമ പട്ടിക തീരുമാനിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

ഡിസിസി പ്രസിഡന്‍റുമാരായി പല ജില്ലകളിലും ഒന്നിലധികം പേരുകളാണ് സംസ്ഥാന നേതൃത്വം കൈമാറിയിരിക്കുന്നത്. ഇത് ഒരു പേരിലേക്ക് എത്തിക്കുന്നതിലേക്കുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. എ, ഐ ഗ്രൂപ്പുകള്‍ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും നിര്‍ദേശിച്ച പേരുകളില്‍ ഇനി കൂട്ടിച്ചേര്‍ക്കല്‍ നടക്കില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. പേരുകള്‍ നിര്‍ദേശിക്കാനില്ലെന്ന നിലപാടിലേക്ക് ഗ്രൂപ്പ് നേതൃത്വവും എത്തിയത് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഇടയാക്കും.

പ്രസിഡന്‍റുമാരാവാന്‍ സാധ്യതയുള്ളവരുടെ പേരുകള്‍ ഇതിനോടകം പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ടത്ര കൂടിയാലോചനകള്‍ സംസ്ഥാന തലത്തില്‍ ഉണ്ടായില്ലെന്നതാണ് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള നേതാക്കള്‍ പ്രധാനമായും മുന്നോട്ട് വെച്ച് ആക്ഷേപം. മുല്‍ കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യമായി പങ്കുവെക്കുകയും ചെയ്തു.

പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡൻ്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നായിരുന്നു വിഎം സുധീരന്‍റെ വിമര്‍ശനം. തന്നെയുമല്ല രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും ഞാനുൾപ്പെടെയുള്ള മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരും ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതെല്ലാം കൊണ്ട് ഇപ്പോൾ സമർപ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ പട്ടിക പൂർണമായി പുറത്തു വരുമ്പോൾ ആക്ഷേപങ്ങൾ മാറുമെന്ന അവകാശവാദത്തിലാണു നേതൃത്വം. അതൃപ്തി പരസ്യമാക്കിയിട്ടും ഉമ്മൻചാണ്ടിയോടോ ചെന്നിത്തലയോടോ കേന്ദ്ര-കേരള നേതാക്കൾ സംസാരിച്ചതായി വിവരമില്ല. പ്രഖ്യാപനത്തിന് ശേഷമാണെങ്കിലും ഇരുവരുടേയും പരാതികള്‍ പരിഹരിക്കാന്‍ നോക്കുമെന്ന് നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഡിസിസി പ്രസിഡന്‍റ് പട്ടികയില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. മുതിര്‍ന്ന് നേതാക്കളായി വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടെങ്കില്‍ ഗൗരവമായി കാണണം. എല്ലാവരുമായും ചര്‍ച്ച നടത്തിയാണ് പട്ടിക തയാറാക്കിയത്. ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. തന്നെ ഒരു കോണ്‍ഗ്രസ് നേതാവും അസംതൃപ്തി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനും രേഖാമൂലം പരാതി നല്‍കിയത് കൂടി കണക്കിലെടുത്താണ് പട്ടികയുടെ പ്രഖ്യാപനം നീളുന്നത് എന്ന സൂചനയാണ് ശക്തം. നേരത്തെ പ്രതിപക്ഷ നേതാവിനേയും കെപിസിസിസ പ്രസിഡന്‍റിനേയും തീരുമാനിക്കുന്നതില്‍ അപമാനിതരായെന്ന് വികാരം രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും ഉണ്ടായിരുന്നു. തുടർന്നാണ് ഇരുവരെയും രാഹുൽ ഗാന്ധി നേരിട്ടു വിളിച്ചു സംസാരിച്ചത്.

ഡിസിസി ഭാരവാഹികളായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചില പേരുകള്‍ കൈമാറിയിരുന്നു. കോട്ടയത്ത് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേര് ഉള്‍പ്പെടുത്തിയതായാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ചിലരുടെ കാര്യത്തില്‍ സതീശനും സുധാകരനും വിയോജിപ്പുണ്ടായി. ഈ ഭിന്നത നിലനില്‍ക്കെയാണ് ഇരുവരും ദില്ലിക്കും പോയതും പട്ടിക ഏതാണ്ട് അന്തിമമായിരിക്കും.

അതേസമയം ഡിസിസി ഭാരവാഹികളുടെ സാധ്യത പട്ടിക ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോന്‍ ഐക്കര എന്നിവരുടെ പേരാണ് പരിഗണനയില്‍ ഉള്ളത്. നേരത്തെ 9 ലേറെപേര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. പരമ്പരാഗതമായി എ ഗ്രൂപ്പിന്‍റെ കൈവശമുള്ള കോട്ടയത്ത് ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല. ഉമ്മന്‍ചാണ്ടിയുടെ കൂടെ അഭിപ്രായം പരിഗണിച്ചാവും ഇവിടെ തീരുമാനം.

എറണാകുളത്ത് മുഹമ്മദ് ഷിയാസിന്‍റെ കാര്യത്തില്‍ ഏക അഭിപ്രായമാണ്. മറ്റ് പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിപ്പോയി. ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് പിടി തോമസ് എന്നിവരുടെ പിന്തുണയും ഷിയാസിനുണ്ട്. തൃശൂരില്‍ ജോസ് വള്ളൂര്‍, ടിവി ചന്ദ്രമോഹന്‍ എന്നിവരാണ് പരിഗണനയില്‍ ഉള്ളത്. പത്മജ വേണുഗോപാലിനെ ഇവിടെ പരിഗണിച്ചിരുന്നതായി കേട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി.

മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്ത് സ്ഥാനം ഉറപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷം വിഎസ് ജോയിയുടെ പേരിനാണ് മുന്‍തൂക്കം ലഭിക്കുന്നത്. എ ഗ്രൂപ്പില്‍ തന്നെ ആര്യാടന്‍ ഷൗക്കത്തിന് എതിര്‍പ്പുകള്‍ ഉണ്ട്. മാത്രവമല്ല വിഎസ് ജോയിക്ക് ഗ്രൂപ്പുകള്‍ക്ക് അതീതമായ പിന്തുണയും ലഭിക്കുന്നു. കെകെ എബ്രഹാം, പിഡി സജി എന്നിവരാണ് വയനാട് പരിഗണനയില്‍ ഉള്ളത്. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന് കേട്ട മുന്‍ മന്ത്രി പികെ ജയലക്ഷ്മിയുടെ പേര് പട്ടികയില്‍ നിന്നും പുറത്തായി.

കോഴിക്കോട് കെ പ്രവീണ്‍ കുമാറിന്‍റെ നിയമനം ഏകദേശം ഉറപ്പായിട്ടുണ്ട്. എന്‍ സുബ്രഹ്മണ്യന്‍റെ പേര് ഐ ഗ്രൂപ്പും ബാലകൃഷ്ണന്‍ കിടാവിനെ എ ഗ്രൂപ്പും നിര്‍ദേശിച്ചിരുന്നെങ്കിലും പ്രവീണ്‍ കുമാറിന് ഗ്രൂപ്പിന് അതീതമായ പിന്തുണ ലഭിച്ചു. കെ മുരളീധരന്‍ എംപിയാണ് പ്രവീണ്‍ കുമാറിന്‍റെ പേര് നിര്‍ദേശിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, ടി സിദ്ധീഖ്, എംകെ രാഘവന്‍ എന്നിവരും പിന്തുണച്ചു.

കണ്ണൂര്‍- മാര്‍ട്ടി ജോസ്, കെപി സാജു, കാസർകോട്-ഖാദർ മങ്ങാട്, പി.കെ. ഫൈസൽ. തിരുവനന്തപുരം - കെഎസ് ശബരിനാഥ്, ആര്‍വി രാജേഷ്, കൊല്ലം - സൂരജ് രവി, എംഎം നസീര്‍, പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പില്‍ ആലപ്പുഴ - ബാബു പ്രസാദ്, കെപി ശ്രീകുമാര്‍, പാലക്കാട്- വിടി ബല്‍റാം, എ തങ്കപ്പന്‍. ഇടുക്കി - അഡ്വ. എസ് അശോകന്‍, സിപി മാത്യു എന്നിവരും പരിഗണനയിലുണ്ട്.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications