Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിക്കൊമ്പൻ മിഷൻ; പ്രശ്നം ആളുകൾ കൊടും വനത്തിൽ താമസിക്കുന്നത്, കോളനിക്കാരെ മാറ്റിക്കൂടെയെന്ന് ഹൈക്കോടതി

അരിക്കൊമ്പനെ പിടിച്ച് റേഡിയോ കേളർ ഘടിപ്പിച്ച് വിടണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ അവിടെ നിന്ന് മാറ്റി പാർപ്പിക്കുന്നതാകും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്നും കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് വിദഗ്ധസമിതി റിപ്പോർട്ടിനുശേഷം തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

anaikatt

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും. ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ശാശ്വത പരിഹാര നിർദേശങ്ങൾ സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു.

കൊടും വനത്തിൽ ആളുകൾ താമസിപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്നാണ് കോടതി നിലപാട്. വിദഗ്ദ സമിതിയെ വിഷയം പഠിക്കാൻ രൂപീകരിക്കാമെന്നും പ്രദേശത്ത് ജാഗ്രത തുടരണമെന്നും കോടതി അറിയിച്ചു. പ്രദേശത്തെ ജനങ്ങൾ എല്ലാവരും പരിഭ്രാന്തരാണെന്നും കേസ് കൊടുത്തവരും കോടതിയും അവിടെ വന്ന് കഴിയൂവെന്നാണ് പ്രദേശത്തുള്ളവർ പറയുന്നതെന്നും മന്ത്രി എകെ ശശീന്ദ്രൻ കോടതിയിൽ പറഞ്ഞു.

അതേസമയം 301 കോളനിയിലെ നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും വനംവകുപ്പും ചൂണ്ടിക്കാണിച്ചു. അതേസമയം തന്നെ ഇപ്പോൾ ആനയെ പിടിച്ച് കൂട്ടിലടയ്ക്കുന്നതാകും കൃത്യമായ നടപടിയെന്നും വനംവകുപ്പ് പറഞ്ഞു. അരി്കകൊമ്പൻ അപകടകാരിയാണെന്നും വനംവകുപ്പ് കോടതിയിൽ സത്യവാങ്മൂലം നൽകി. 8 വർഷത്തിനിടെ ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട 34 പേരിൽ ഏഴ് പേർ കൊല്ലപ്പെട്ടത് അരിക്കൊമ്പന്റെ ആക്രമണത്താലാണെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു.

മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 52 വീടുകളും കടകളുമാണ് 2017ൽ മാത്രം തകർത്തത്.നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നും വനംവകുപ്പ് അറിയിച്ചു.അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യണമെന്നും വനംവകുപ്പ് വ്യക്തമാക്കി. മുൻപ് പലപ്പോഴായി അരിക്കൊമ്പനെ പിടികൂടി മാറ്റിയെങ്കിലും വീണ്ടും ആന തിരികെ എത്തുകയായിരുന്നുവെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.

നിലവിൽ പെരിയന കനാൽ ഭാഗത്തുണ്ടായിരുന്ന അരിക്കൊമ്പൻ. സിമനന്റ് പാലത്തേക്ക് മാറിയിരിക്കുകയാണ്. ഇവിടെയാണ് ആനയെ പിടികൂടാനുള്ള സജ്ജീകരണങ്ങൾ വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+