Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൗത്യസംഘം ഇന്ന് പുഴയില്‍ ഇറങ്ങില്ല, അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍. ഇന്ന് പുഴയില്‍ ഇറങ്ങില്ലെന്നാണ് ദൗത്യ സംഘം പറയുന്നത്. കാലാവസ്ഥയാണ് വെല്ലുവിളിയായിരിക്കുന്നത്. പുഴയില്‍ ഡൈവിംഗ് സാധ്യമല്ലെന്ന് മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചു. നദിയില്‍ കനത്ത കുത്തൊഴുക്കാണ് ഉള്ളതെന്ന് നാവിക സേന പറയുന്നു.

പത്താം ദിവസം ഇതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം ദൗത്യ സംഘം വൈകാതെ തന്നെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. കരയില്‍ നിന്ന് ഇരുപത് അടിമാറി 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളത്. നാവിക സേന നേരത്തെ ബോട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഷിരൂരിലേക്ക് ഡ്രഡ്ജിങ് സംഘം അടക്കം എത്തുമെന്നും അറിയിച്ചിരുന്നു.

arjun-rescue-mission

അതേസമയം പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയാണെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചു. ട്രക്കിന്റെ ക്യാബിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം ഇനിയും നീളും. ഡ്രോണ്‍ പരിശോധനയെല്ലാം ഇതിനായി നടത്തുന്നുണ്ട്. ഡ്രോണില്‍ നിന്ന് ലഭിച്ച സിഗ്നലിലും ലോറിയുടെ ക്യാബിന്‍ ഏതുഭാഗത്തെന്ന് തിരിച്ചറിയാനായിട്ടില്ല.

ഇന്ന് മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരാണ് ആദ്യ ഘട്ട പരിശോധന നടത്തിയത്. സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താന്‍ കഴിയാത്ത തരത്തിലുള്ള അടിയൊഴുക്കാണ് ഗംഗാവലി പുഴയിലുള്ളത്.

പ്രത്യേക വൈദഗ്ധ്യം ലഭിച്ച ഒരാള്‍ കയര്‍ കെട്ടി, ഓക്‌സിജന്‍ സഹായത്തോടെ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ അടിയൊഴുക്ക് കാരണം മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇതിന് സാധിക്കാതെ വരികയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയും ഇടവിട്ട് പെയ്യുന്നുണ്ട്.

നേരത്തെ അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമയായ മനാഫ് പറഞ്ഞിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിന്ന് പന്ത്രണ്ട് കിലോ മീറ്റര്‍ അകലെ നിന്നാണ് നാല് കഷ്ണം തടി കണ്ടെത്തിയതെന്ന് ലോറി ഉടമ പറഞ്ഞു. പിഎ1 എന്ന് മാര്‍ക്ക് ചെയ്ത തടിയാണ് കണ്ടെത്തിയതെന്നും മനാഫ് പറഞ്ഞു.

എന്നാല്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അധികൃതര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തയുണ്ടാവൂ. അതേസമയം ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നദിയില്‍ ജലനിരപ്പും ഉയരുന്നുണ്ട്.

അതേസമയം നാളെ ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. രാത്രി കനത്ത മഴ പെയ്താല്‍ ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് ഇനിയും വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+