കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബി കുതിക്കുന്നു; രണ്ടു വര്‍ഷത്തിനിടെ കോഴിക്കോട്ട് നല്‍കിയത് 83,173 പുതിയ കണക്ഷനുകള്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നല്‍കിയത് 83,173 വൈദ്യുതി കണക്ഷനുകള്‍. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിപ്രകാരം 11,442 വീടുകളില്‍ വൈദ്യുതിയെത്തിച്ചു. രണ്ടു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ 67 ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നായി 71,731 സര്‍വീസ് കണക്ഷനുകള്‍ ലഭ്യമാക്കാനുമായതായി കെഎസ്ഇബി അറിയിച്ചു.


13.51 കോടി ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിയില്‍ എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്നാണ് 330 ലക്ഷം അനുവദിച്ചത്. 275.8 കിലോമീറ്റര്‍ 11 കെവി ലൈന്‍ നിര്‍മിക്കുകയും 352.28 കിലോമീറ്റര്‍ സിംഗിള്‍ഫേസ് ലൈന്‍ ത്രീഫേസ് ആക്കി മാറ്റുകയും ചെയതു. 192.76 കിലോമീറ്റര്‍ പഴയ 11 കെ.വി ലൈനും 2019. 06 കിലോമീറ്റര്‍ പഴയ എല്‍.ടി ലൈനും മാറ്റി പുതിയവ സ്ഥാപിച്ചു. 555 ട്രാന്‍സ്‌ഫോര്‍മറുകള്‍ പുതിയതായി സ്ഥാപിച്ചു. തകരാറിലായ 1,41,240 മീറ്ററുകള്‍ ഇതുവരെ മാറ്റി സ്ഥാപിച്ചു.

kseb

പുതുതായി നിര്‍മിച്ച 110 കെ.വി കിനാലൂര്‍ സബ്‌സ്റ്റേഷന്‍, 66 കെവി സൈബര്‍ പാര്‍ക്ക് സബ്‌സ്റ്റേഷന്‍, 33 കെ.വി ഫറോക്ക് സബ്‌സ്‌റ്റേഷന്‍, 33 കെ.വി പേരാമ്പ്ര സബ്‌സ്റ്റേഷന്‍ എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. നല്ലളം, ചേവായൂര്‍, അമ്പലപറമ്പ്, കുറ്റ്യാടി എന്നീ സബ് സസ്റ്റേഷനുകളിലെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി കൂമ്പാറയില്‍ ഒരു സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങി. പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി തലക്കുളത്തൂരില്‍ കെ.എസ്.ഇ.ബി.യുടെ 3.67 ഏക്കര്‍ സ്ഥലത്ത് 650 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ വൈദ്യുത നിലയം സ്ഥാപിച്ചു.


കെഎസ്ഇബിയുടെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുതിനുള്ള ട്രാന്‍സ്ഗ്രിഡ്-2 പദ്ധതിയുടെ ഭാഗമായി നല്ലളം സബ്‌സ്റ്റേഷനിലേക്ക് കക്കയം ജല വൈദ്യുത പദ്ധതിയില്‍ നിന്നുള്ള 110 കെവി ലൈനിന്റെ ശേഷി വര്‍ധിപ്പിക്കല്‍ പ്രവൃത്തികള്‍ പുരോഗമിച്ചു വരികയാണ്. നല്ലളം-മേപ്പയ്യൂര്‍ 110 കെവി ലൈന്‍ ഇരട്ട സര്‍ക്യൂട്ടാക്കുന്ന പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണെന്നും കെഎസ്ഇബി അറിയിച്ചു.

English summary
around 83173 new connections in kozhikode by kseb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X