കാഴ്ചപ്പാടില്‍ ഗാന്ധി കുടുംബത്തിനും മീതേ പറക്കാന്‍ കഴിയുന്ന നേതാവ്; തരൂര്‍ അധ്യക്ഷനാകണമെന്ന് അരുണ്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മൂന്ന് പേരുകളാണ് നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. അശോക് ഗേലോട്ടും മത്സരിക്കുമെന്ന് അറിയിച്ചെങ്കിലും ഗേലോട്ട് ഉണ്ടാവില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. എന്നാല്‍ ശശി തരൂര്‍ മത്സര രംഗത്ത് സജീവമായി ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. താന്‍ മത്സരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യതയുള്ളത് ശശി തരൂര്‍ എംപിയാണെന്ന് വ്യക്തമാക്കുകയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ ആരാണ് നിങ്ങളുടെ ചോയിസ് എന്ന് എന്നോട് ചോദ്യമുണ്ടായാല്‍ നിലവില്‍ എനിക്കൊറ്റ ഉത്തരമേയുള്ളൂ. അത് ശശി തരൂരാണെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.

കാഴ്ച്ചപ്പാടുകള്‍ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാന്‍ കഴിയുന്ന നേതാവാണ് ശശി തരൂര്‍. ആ ചിറകിലൊതുങ്ങാത്തവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുക എന്നത് ഏറെ കുറെഅസാധ്യവുമാണെന്ന് അരുണ്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അരുണ്‍ കുമാറിന്റെ വാക്കുകളിലേക്ക്...

കോണ്‍ഗ്രസിനെ കുറിച്ചു തന്നെയാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ ആരാണ് നിങ്ങളുടെ ചോയിസ് എന്ന് എന്നോട് ചോദ്യമുണ്ടായാല്‍ നിലവില്‍ എനിക്കൊറ്റ ഉത്തരമേയുള്ളൂ. അത് ശശി തരൂരാണ്. അതു വിശ്വപൗരന്റെ കലര്‍പ്പില്ലാത്ത ലിബറല്‍ ഔട്ട്‌ലുക്ക് കൊണ്ട് മാത്രമല്ല.

സുനന്ദ പുഷ്‌കര്‍ കേസില്‍ അതിക്രൂരമാം വിധം റിപ്പബ്ലിക് ചാനലും ഇന്ത്യാ റിപ്പബ്ലിക്ക്‌ന്റെ സ്റ്റേറ്റ് അപ്പാരറ്റസ്സും വേട്ടയാടിയപ്പോഴും ബി.ജെ.പി ക്യാമ്പിലെത്തിയാല്‍ വാഗ്ദാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ക്യാബിനറ്റ് പദവിയെക്കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന സെക്കുലാര്‍ ക്രഡന്‍ഷ്യല്‍കൊണ്ട്. പക്ഷെ അതത്ര എളുപ്പമല്ല കാരണം സിമ്പിളാണ് പവര്‍ഫുളും. കാഴ്ച്ചപ്പാടുകള്‍ കൊണ്ട് ഗാന്ധി കുടുംബത്തിനും മീതേ പറക്കാന്‍ കഴിയുന്ന നേതാവാണ്. ആ ചിറകിലൊതുങ്ങാത്തവര്‍ കോണ്‍ഗ്രസ് അധ്യക്ഷനാവുക എന്നത് ഏറെ കുറെഅസാധ്യവുമാണ്- അരുണ്‍ കുമാര്‍ കുറിച്ചു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍ അറിയിച്ചു. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണയുണ്ടെന്നാണ് പ്രതീക്ഷയെന്നും പത്രിക സമര്‍പ്പിച്ചാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയില്‍ എത്തിയ ശശി തരൂര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. രാജസ്ഥാനിലെ രാഷ്ട്രീയം ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ശശി തരൂരും ഗേലോട്ടും മാത്രമാണ് മത്സര രംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുമെന്നാണ് സൂചന.

അധ്യക്ഷ സ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാമെന്ന് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഈ മാസം 30 വരെയാണ് പത്രിക സമര്‍പ്പിക്കാനാവുക. അതേസമയം, അധ്യക്ഷ തിരഞ്ഞെടുപ്പ് ഉയര്‍ന്നതോടെ രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് അശോക് ഗേലോട്ട് പക്ഷക്കാരനായ എം എല്‍ എമാര്‍. ഇതോടെ ഗേലോട്ട് മുഖ്യമന്ത്രി പദത്തില്‍ തുടരണമെന്നും അല്ലെഹ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് എം എല്‍ എമാര്‍ ആവശ്യപ്പെടുന്നത്.

ഇതിനിടെ കെ സി വേണുഗോപാല്‍, ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ള മറ്റുള്ളവര്‍. വേണുഗോപാല്‍ മത്സരിക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. ദിഗ് വിജയ് സിംഗ് മത്സരിക്കാനുള്ള ആഗ്രഹം നേരത്തെ പറഞ്ഞതാണ്. ഗാര്‍ഗെ നിലവില്‍ ഒരു പദവി കോണ്‍ഗ്രസില്‍ വഹിക്കുന്നുണ്ട്.












Click it and Unblock the Notifications