Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി മായാവി, ആന്റണി ആറാട്ടുമുണ്ടന്‍, വിഎസ് അറവുമാട്

അരുവിക്കര: അരുവിക്കര ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോഴേയ്ക്കും പ്രമുഖ നേതാക്കള്‍ക്കെല്ലാം നല്ല ഉഗ്രന്‍ ഇരട്ടപ്പേരുകള്‍ കിട്ടുമോ. കാര്യങ്ങള്‍ കലാശക്കൊട്ടിലേക്കടുക്കുമ്പോള്‍ അങ്ങനെയാണ് തോന്നുന്നത്.

കാരണം ഉണ്ട്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കഴിഞ്ഞ ദിവസം അറവുമാട് എന്നാണ് വിഎം സുധീരന്‍ വിശേഷിപ്പിച്ചത്. ഇന്നിതാ രണ്ട് പ്രമുഖ നേതാക്കള്‍ കൂടി വട്ടപ്പേര്(ഇരട്ടപ്പേര്) ഇടകയും വട്ടപ്പേരിന് വിധേയരാവുകയും ചെയ്തിരിക്കുന്നു. അവയേതെല്ലാമെന്ന് നോക്കാം.

പിണറായി മായാവി

പിണറായി മായാവി

അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങാതെ പിണറായി വിജയന്‍ മായാവിയെ പോലെ ഒളിഞ്ഞിരിയ്ക്കുകയാണെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. തോല്‍വിയുടെ ഉത്തരവാദിത്തം വിഎസിന് മേല്‍ കെട്ടി വയ്ക്കാനുള്ള ശ്രമമാണെന്നാണ് പറയുന്നത്.

വിഎസ് അറുമാട്

വിഎസ് അറുമാട്

വിഎസ് അച്യുതാനന്ദനെ കഴിഞ്ഞ ദിവസം എല്‍ഡിഎഫിന്റെ അറവ് മാടെന്നാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കശാപ്പ് ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.

ആന്റണി ആറാട്ടുമുണ്ടന്‍

ആന്റണി ആറാട്ടുമുണ്ടന്‍

അഴിമതിയ്ക്ക് വിളക്ക് കൊളുത്തുന്ന ആറാട്ടുമുണ്ടനായി എകെ ആന്റണി അധ:പതിച്ചു എന്നാണ് വിഎസ് പറഞ്ഞത്.

യുഡിഎഫ് ഇറച്ചിക്കട

യുഡിഎഫ് ഇറച്ചിക്കട

യുഡിഎഫ് സര്‍ക്കാരിനെ വിഎസ് അച്യുതാനന്ദന്‍ ഇറച്ചിക്കട എന്നാണ് വിശേഷിപ്പിക്കുന്നത്. അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇറച്ചിക്കടയിലേ നിര്‍ത്താനാവൂ എന്നും വിഎസ് പറഞ്ഞു.

 സുധീരന്‍ ഇറച്ചിവെട്ടുകാരന്‍

സുധീരന്‍ ഇറച്ചിവെട്ടുകാരന്‍

തന്നെ അറവുമാടെന്ന് വിശേഷിപ്പിച്ച വിഎം സുധാരനെ ഇറച്ചിവെട്ടുകാരന്‍ എന്ന് വിളിച്ചാണ് തിരിച്ചടിച്ചത്. യുഡിഎഫ് സര്‍ക്കാരിനെ ഇറച്ചിക്കടയിലേ നിര്‍ത്താനാവൂ എന്നും അവിടത്തെ ഇറച്ചിവെട്ടുകാരനാണ് സുധീരന്‍ എന്നും വിഎസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+