അഭിപ്രായ പ്രകടനം ഒരു രക്ഷിതാവെന്ന നിലയില്‍, തെറ്റായി ഒന്നും പറഞ്ഞില്ല; സജി ചെറിയാന്‍
ആലപ്പുഴ: ദത്ത് വിവാദത്തില്‍ അനുപമയെയോ ഭര്‍ത്താവ് അജിത്തിനെ കുറിച്ചോ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ആരുടെയും പേര് പറഞ്ഞിട്ടില്ല. പെണ്‍കുട്ടികള്‍ ശക്തരായി നില്‍ക്കണമെന്നാണ് പറഞ്ഞതെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അഭിപ്രായ പ്രകടനം നടത്തിയത് ഒരു രക്ഷിതാവ് എന്ന നിലയിലാണ്. സത്യസന്ധമായാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും തന്റെ നാട്ടിലും ഇത്തരം സംഭവങ്ങളുണ്ട്. എല്ലാ സ്ഥലത്തും ഇത്തരം ചതിക്കുഴികളുണ്ടെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
അതേസമയം, സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ചെയ്യവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇതേ തുടര്‍ന്ന് അനുപമയും അജിത്തും പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാദത്തില്‍ അനുപമയുടെ അച്ഛനെ പിന്തുണച്ചാണ് മന്ത്രി സംസാരിച്ചത്.

മമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടായതിന് ശേഷം മറ്റൊരു കുട്ടിയെ പ്രേമിച്ച് വശത്താക്കുക, എന്നിട്ട് ചോദിക്കാന്‍ ചെന്ന അച്ഛനെ ജയിലിലാക്കുക. തനിക്കും മൂന്നു പെണ്‍കുട്ടികളാണെന്നും പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയതെന്നും ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്നും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
മന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണെന്ന് ഒരാള്‍ ആരോടൊപ്പം ജീവിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് തന്നെയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യയില്‍ രണ്ടും മൂന്നും കുട്ടികളുണ്ടെന്നും പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിച്ച് വിവാഹം കഴിച്ചതാണെന്നുമുള്ള പരാമര്‍ശങ്ങള്‍ വ്യക്തിഹത്യപരമാണെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications