Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്; ഏഷ്യൻ മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു, പിണറായിക്ക് രൂക്ഷ വിമർശനം!!

കേസിന്റെ തുടക്കം മുതൽ മാധ്യമങ്ങൾ പാലിക്കേണ്ടുന്നതായ ധാർമ്മികതകയും നിമപരമായ ഉത്തരവാദിത്തങ്ങളും മറന്ന് പ്രവർത്തിക്കുകയാണെന്നും എഎച്ച്ആർസി വിമർശിക്കുന്നു.

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഏഷ്യൻ മനുഷ്യാവകാശ കമ്മീഷനും ഇടപെടുന്നു. മാധ്യമങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനം. സംഭവത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നാണ് ഏഷ്യൻ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം.

കേസിന്റെ തുടക്കം മുതൽ മാധ്യമങ്ങൾ പാലിക്കേണ്ടുന്നതായ ധാർമ്മികതകയും നിമപരമായ ഉത്തരവാദിത്തങ്ങളും മറന്ന് പ്രവർത്തിക്കുകയാണെന്നും എഎച്ച്ആർസി വിമർശിക്കുന്നു. 1986 ൽ നിയമജ്ഞരും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് ഏഷ്യൻ മനുഷ്യാവകാശ കമ്മീഷൻ നിർമ്മിച്ചത്. ഹോങ്കോങ് ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

കുറ്റകരമായ പ്രവണതയെ തുറന്നു കാട്ടുന്നു

കുറ്റകരമായ പ്രവണതയെ തുറന്നു കാട്ടുന്നു

ഇന്ത്യയിലെ കുറ്റകരമായൊരു പ്രവണതയെ തുറന്നു കാട്ടുന്നതാണ് പിണറായി വിജയന്റെ ഈ വിഷയത്തിലെ പ്രതികരണമെന്നും എഎച്ച് ആർസി ചൂണ്ടിക്കാട്ടുന്നു.

പിണറായി ചെയ്തത് തെറ്റ്

പിണറായി ചെയ്തത് തെറ്റ്

ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ടയാൾ മന്ത്രിയായി ചുമതലയേൽക്കുന്ന സമയത്ത് എടുക്കുന്ന ഭരണഘടനാപരമായ ചുമതലകളോട് പ്രതിജ്ഞാബദ്ധതയില്ലെന്നതിന്റെ തെളിവാണ് ഇതെന്നും എഎച്ച്ആർസി വ്യക്തമാക്കുന്നു.

കേസ് തെളിയിക്കാൻ അത്യാധുനിക ഉപകരണങ്ങളില്ല

കേസ് തെളിയിക്കാൻ അത്യാധുനിക ഉപകരണങ്ങളില്ല

കേസിൽ ഗൂഢാലോചന തെളിയിക്കുക എന്നത് കേരള പോലീസിനെ സംബന്ധിച്ച് ഭഗീരഥ പ്രത്നം തന്നെയാണ്. ഇത്തരത്തിലുള്ള ഗുഢാലോചന തെളിയിക്കാൻ ആധുനികങ്ങളായ ഉപകരണങ്ങളും വൈദഗ്ധ്യവും ആവശ്യമാണ്.

ആധുനിക സംവിധാനങ്ങൾ

ആധുനിക സംവിധാനങ്ങൾ

ഫോൺ കോളുകളുടെ വിവരം ശേഖരിക്കു, ഫോറൻസിക് ഐടി പരിശോധന നടത്തുക, ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുക എന്നിവ മാത്രമാണ് കേരളത്തിലെ ആധുനികമായ സംവിധനങ്ങളെന്നും എഎച്ച്ആർസി പറഞ്ഞു.

മാധ്യമ ചർച്ചകൾ പരിതാപകരം

മാധ്യമ ചർച്ചകൾ പരിതാപകരം

ഏതാണ്ട് പന്ത്രണ്ടോളം മാധ്യമങ്ങൾ സംഭവം നടന്നപ്പോൾ പീഡനത്തെ അതിജീവിച്ച നടിയുടെ പേര് വെച്ചുകൊണ്ടാണ് വാർത്തകൾ നൽകിയത്. മാധ്യമങ്ങൾ ഇതേ വിഷയത്തിൽ നടത്തുന്ന ചർച്ചകൾ അതലേറെ പരിതാപകരമാണെന്നും എഎച്ച് ആർസി പറയുന്നു.

മനസിലാഗ്രഹിച്ചവരെ മാധ്യമങ്ങൾ കുറ്റവാളികളാക്കുന്നു

മനസിലാഗ്രഹിച്ചവരെ മാധ്യമങ്ങൾ കുറ്റവാളികളാക്കുന്നു

കേസുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും ക്യാമ്പ് ചെയ്തിരിക്കുകയാണ്. സാമ്ന്യ യുക്തിക്ക് നിരക്കാത്ത ചോദ്യങ്ങളാണ് അവർ ഉണ്ടാക്കുന്നത്. ആരാണ് കുറ്റവാളി എന്നതിന് പകരം, ആവർ മനസിൽ ആരോപിക്കുന്നവരല്ലെ കുറ്റവാളി എന്നാണ് ചോദിക്കുന്നതെന്നും എഎച്ച് ആർസി ആരോപിക്കുന്നു.

അമ്മയുടെ നിസംഗതയും വിമർശന വിധേയമാകുന്നു

അമ്മയുടെ നിസംഗതയും വിമർശന വിധേയമാകുന്നു

മലയാലികൾ സാക്ഷരതയിൽ ഊറ്റം കൊള്ളുകയും വിദ്യാഭ്യാസത്തിൽ അഭിമാനിക്കുകയും ചെയ്യുമ്പോഴും കേരളത്തിന്റെ പൊതുബോധത്തിലൊന്നും തന്നെ അത് പ്രതിഫലിക്കുന്നില്ലെന്നും വിമർശിക്കുന്നു. സംഭവത്തോട് താരസംഘടനയായ അമ്മയുടെ നിസ്സംഗതയും വിമർശന വിധേയമാക്കുന്നുണ്ട് ഏഷ്യൻ മനുഷ്യാവകാശ കമ്മീഷൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+