Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ എംഎല്‍എ ആകണമെന്ന് മോഹിയ്ക്കണ്ട...പറയുന്നത് ആലപ്പുഴ ഡിസിസി പ്രസിഡന്റ്!!!

ആലപ്പുഴ: 'വിദ്യാര്‍ഥി പ്രവര്‍ത്തനം തുടങ്ങിയാലുടന്‍ എം.എല്‍.എ. ആകണമെന്നാണ് ചിലരുടെ ആഗ്രഹം. സംഘടനയിലൂടെയാണ് തങ്ങള്‍ വളര്‍ന്നതെന്ന് അവര്‍ വിചാരിക്കുന്നില്ല. മറിച്ച്, തങ്ങളിലൂടെ പാര്‍ട്ടി ഉത്ഭവിച്ചു എന്ന ഭാവമാണ് അവര്‍ക്ക്' -പറയുന്നത് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറാണ്. എന്താണ് ഷുക്കൂര്‍ ഇങ്ങനെ പറയാന്‍ കാരണം? ആരും തലപുകയ്‌ക്കേണ്ട. സീനിയറായ തന്നെ ഒഴിവാക്കി ഇന്നലെ പൊട്ടിമുളച്ച പയ്യന്‍മാര്‍ക്ക് സീറ്റ് നല്‍കിയത് തന്നെ കാരണം.

AA Shukoor

ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സ്ഥാപക നേതാവായ എം അലിയാര്‍ അനുസ്മരണച്ചടങ്ങിനിടെയാണ് ഷുക്കൂര്‍ പൊട്ടിത്തെറിച്ചത്. അലിയാര്‍ കെഎസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലായിരുന്നു താത്പര്യം കാട്ടിയത്. പക്ഷേ, ഒരു തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുപോലും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. കെഎസ് യുവിലും യൂത്ത് കോണ്‍ഗ്രസിലുമുള്ളവര്‍ അലിയാരെ കണ്ടുപഠിക്കണമെന്ന ഉപദേശവും ഷുക്കൂര്‍ നല്‍കി.

ചേര്‍ത്തല മണ്ഡലത്തില്‍ എന്‍എസ് യു ദേശീയ സെക്രട്ടറി എസ് ശരത്തിന് സീറ്റ് നല്‍കി. കായംകുളത്ത് എം ലിജുവിനും. ജൂനിയറായ ആളുകള്‍ അധികം ബുദ്ധിമുട്ടില്ലാതെ സീറ്റ് തരപ്പെടുത്തിയപ്പോള്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള പലരും പുറത്തായി. അതുകൊണ്ടുതന്നെ സീറ്റ് കിട്ടിയ ജൂനിയര്‍ നേതാക്കള്‍ക്ക് നേരെയായിരുന്നു ഷുക്കൂറിന്റെ ഒളിയമ്പുകള്‍. അമ്പലപ്പുഴ, അരൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഷുക്കൂര്‍ തന്റെ പേര് ചേര്‍ത്തിരുന്നു. എന്നാല്‍ ജയസാധ്യതയില്ലെന്ന കാരണം പറഞ്ഞാണ് ഷുക്കൂറിനെ ഒഴിവാക്കിയത്. .

ഇത് തന്നെയാണ് ഷുക്കൂറിനെ ഇപ്പോള്‍ ചൊടിപ്പിച്ചിരിയ്ക്കുന്നത്. എന്തായാലും മേല്‍പ്പറഞ്ഞ രണ്ട് മണ്ഡലങ്ങളും എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളാണ്. അന്പലപ്പുഴയില്‍ ജി സുധാകരനും അരൂരില്‍ എംഎം ആരിഫുമാണ് സിറ്റിങ് എംഎല്‍എമാര്‍. ഇവര്‍ തന്നെയാണ് ഇത്തവണയും മത്സര രംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+