Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീയത ഇളക്കി വിട്ട് വോട്ടുപിടിക്കല്‍ കേരളത്തില്‍ വിലപോവില്ലെന്ന് ഉമ്മന്‍ ചാണ്ടി

മുണ്ടക്കയം: ബിജെപിയുടേത് വര്‍ഗീയതയും ഇടതുമുന്നണിയുടേത് കൊലപാതക രാഷ്ട്രീയവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുണ്ടക്കയം മുപ്പത്തിയഞ്ചാംമൈലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ സിറിയക് തോമസിന്റെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമ -കൊലപാതക രാഷ്ട്രീയ നയം നടപ്പിലാക്കുന്ന സിപിഎംന്റെ നിലപാടുകളെ കേരള ജനത വെറുത്തിരിക്കുകയാണ്. നിയമസഭക്കകത്ത് പോലും എംഎല്‍എമാര്‍ ഗുണ്ടായിസ രാഷ്ട്രീയം നടത്തുകയാണ്. സിപിഎം ഈ ശൈലി തുടരുന്നതോടെ ഇവരുടെ നിരവധി നേതാക്കളാണ് ഗുരുതരമായ കേസുകളില്‍ പ്രതിയായിരിക്കുന്നത്. നാടിന് വേണ്ടത് പുരോഗതിയാണ്. ബിജെപിവര്‍ഗീയത ഇളക്കി വിട്ട് വോട്ടു നേടാനുളള ശ്രമമാണ് നടത്തുന്നത്. ഇത് കേരളത്തില്‍ വിലപ്പോവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

oommen Chandy

സ്വാതന്ത്ര്യം ലഭിച്ചശേഷം 2011വരെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രമുണ്ടായിരുന്ന കേരളത്തില്‍ 11 മെഡിക്കല്‍ കോളേജ് കൂടി ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ നേട്ടമാണ്. 13 ലക്ഷം പേരില്‍ നിന്നും 34 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞു. ഇടത് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി നിശ്ചയിച്ചിരുന്നത് സാന്റിയാഗോ മാര്‍ട്ടിനായിരുന്നെങ്കില്‍ യുഡിഎഫ് ആ സ്ഥിതിക്ക് മാറ്റംവരുത്തി. അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കുകയും ലോട്ടറി വിറ്റു വരവ് 12 ഇരട്ടിയാക്കി ഉയര്‍ത്തി കാരുണ്യ പദ്ധതിയും നടപ്പിലാക്കി. കാരുണ്യ പദ്ധതികളിലൂടെ 1,45000 കുടുംബങ്ങള്‍ക്കായി 1200 കോടി രൂപ നല്‍കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ നേട്ടമാണെങ്കിലും അത് സര്‍ക്കാരിന്റെ കടമയാണെന്നാണ് തന്റെ വിശ്വാസമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആക്ഷേപങ്ങളും ആരോപണങ്ങളുമായി പ്രതിപക്ഷം നടന്നപ്പോള്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമുണ്ടാക്കാതെ മുന്നോട്ടു നീങ്ങിയതിനാലാണ് അഞ്ചു വര്‍ഷം കൊണ്ടു വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത്.മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തിയപ്പോള്‍ നടത്താനൊരുങ്ങിയ ഹര്‍ത്താല്‍ പോലും നടത്തരുതെന്ന് ആവശ്യപ്പെട്ടയാളാണ് താനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ജോസഫ് വടക്കേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥാനാര്‍ത്ഥി സിറിയക് തോമസ്, ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ്, ഇഎം ആഗസ്തി, അലക്‌സ് കോഴിമല തുടങ്ങിയവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+