Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അമ്പലം പിടിക്കാന്‍ സിപിഎം ഇല്ല... വോട്ടാണേ പ്രധാനം!!!

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിയുണ്ടാക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ തന്നെ സിപിഎമ്മുകാര്‍ ഒരു കാര്യം മനസിലുറപ്പിച്ചു. വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കിയാല്‍, എസ്എന്‍ഡിപി ശാഖായോഗങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ ഭരണം പിടിച്ചെടുക്കുക.

ബിഡിജെഎസ് രൂപവത്കരിക്കാനുള്ള നടപടിയാരംഭിച്ചപ്പോള്‍തന്നെ ആലപ്പുഴയിലെ ചിലയിടങ്ങളില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ചില ക്ഷേത്രങ്ങളിലെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. പക്ഷേ, വെള്ളാപ്പള്ളി 51 കൊല്ലം പ്രസിഡന്റായി പ്രവര്‍ത്തിച്ച കണിച്ചുകുളങ്ങരയുടെ ക്ഷേത്ര ഭരണം പിടിക്കേണ്ടെന്നാണ് ഇപ്പോള്‍ സിപിഎമ്മിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിയെ പിണക്കി ഭരണം പിടിച്ചാല്‍ അത് തിരഞ്ഞെടുപ്പില്‍ വോട്ടുകുറയാനിടയാക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന ഘടകം ഇടപെട്ട് തടഞ്ഞതെന്നാണ് സൂചന.

CPM

വിഎസ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാത്തതും മുന്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ ആരോപണവുമെല്ലാം കൊണ്ട് അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന് അത്ര നല്ല സമയമല്ല. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയെ പിണിക്കാതിരിക്കുന്നത് സുധാകരന്റെ ആവശ്യമാണ്. ഈഴവ സമുദായത്തിന് ഏറെ സ്വാധീനമുള്ള അമ്പലപ്പുഴയില്‍ സുധാകരന് ജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതൊക്കെയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വെള്ളാപ്പള്ളി-ബിജെപി-സിപിഎം രഹസ്യ കൂട്ടുകെട്ടാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം.

എല്ലാ ക്ഷേത്രങ്ങളുടെയും ഭരണം പിടിക്കാന്‍ ഒരുങ്ങിയ സിപിഎം കണിച്ചുകുളങ്ങര പിടിക്കാതെ പിന്നോട്ട് പോയതില്‍ അണികളിലും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+