'ഞങ്ങള്‍ക്ക് വിലയിടാനാന്‍ നിനക്കാവില്ല അന്‍വറേ...' നിലമ്പൂരില്‍ പാര്‍ട്ടി ഓപീസില്‍ പോസ്റ്റര്‍
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെതിരെ സിപിഎം ബ്രാഞ്ച് ഓഫീസില്‍ഫ്ലക്‌സ് ബോര്‍ഡ്. ചുങ്കത്തറ കൈപ്പിനി ബ്രാഞ്ച് ഓഫീസായ ഇഎംഎസ് സ്മാരക മന്ദിരത്തിന്‍റെ തൂണിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
'പണത്തിനു മീതെ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാക്കളുടെ ഗ്രാമം' എന്നതിനു താഴെ 'ഞങ്ങള്‍ക്ക് വിലയിടാനാന്‍ നിനക്കാവില്ല അന്‍വറേ' എന്ന് സ്ഥാനാര്‍ത്ഥിയുടെഫോട്ടോ പതിച്ചാണ് കൈപ്പിനി ബ്രാഞ്ച് കമ്മിറ്റിയുടെ പേരില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പണത്തിനുവേണ്ടി പാര്‍ട്ടിയെ ഒറ്റുകൊടുത്ത സഖാക്കള്‍ക്ക് മാപ്പില്ലെന്നും എഴുതിയിട്ടുണ്ട്.

പേയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ത്തി നിലമ്പൂര്‍ സിപിഎമ്മില്‍ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.
പിവി അന്‍വറിനെതിരായ സിപിഎം വിമതരുടെ പ്രതിഷേധത്തെ പിന്തുണച്ച സിപിഐ നേതാക്കള്‍ കഴിഞ്ഞ ദിവസം അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
മുമ്പ് ഏറനാട് നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും സിപിഐയെ പിറകിലാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച അന്‍വറിനെ പിന്തുണക്കാനാവില്ലെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭയില്‍ സിപിഎം വിട്ട് നൂറോളം പ്രവര്‍ത്തകരാണ് നഗരസഭാ തിരഞ്ഞെടുപ്പിനു ശേഷം സി.പി.ഐയില്‍ ചേര്‍ന്നിട്ടുള്ളത്. ഇവരെല്ലാം അന്‍വറിനെതിരായ നിലപാടിലാണ്.

സിപിഎം എടക്കര ഏരിയാ നേതൃത്വം നിര്‍ദ്ദേശിച്ച പ്രൊഫ തോമസ് മാത്യുവിനെ സ്ഥാനാര്‍ത്തിയാക്കണമെന്ന നിലപാടായിരുന്നു നിലമ്പൂരിലെ സിപിഐക്ക്. സിപിഎമ്മിന്റെ സീറ്റ് ആയതിനാലാണ് ഇവര്‍ പരസ്യനിലപാടെടുക്കാതിരുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മുസ്‌ലിം ലീഗിലെ പികെ ബഷീര്‍ 11246 വോട്ടിനു വിജയിച്ചപ്പോള്‍ അന്‍വര്‍ 47452 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. സിപിഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് കാളിയത്തിന് കെട്ടിവെച്ച കാശുപോലും ലഭിക്കാതെ 2700 വോട്ടുമായി ബിജെപിക്കും പിറകില്‍ നാലാം സ്ഥാനത്തായി.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പരാജയപ്പെടാന്‍കാരണവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അന്‍വറിന്റെ സാന്നിധ്യമായിരുന്നു എന്നാണ് ആക്ഷേപം. അന്‍വര്‍ 37121 വോട്ടാണ് പിടിച്ചത്. സത്യന്‍ മൊകേരി എംഐ ഷാനവാസിനോട് 20870 വോട്ടിന് പരാജയപ്പെടുകയും ചെയ്തു. രണ്ട് തിരഞ്ഞെടുപ്പുകളില്‍ സിപിഐയുടെ പരാജയത്തിന് കാരണക്കാരനായ അന്‍വറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ജില്ലയിലെ സിപിഐ നേതൃത്വത്തിന്. എന്നാല്‍ ഈ എതിര്‍പ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഎം മുഖവിലക്കെടുത്തിരുന്നില്ല.












Click it and Unblock the Notifications