Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുമുന്നണികള്‍ക്കും മതേതരത്വം അവകാശപ്പെടാനാവില്ലെന്ന്‌ തുഷാര്‍, അപ്പോള്‍ ബിഡിജെഎസോ?

അരൂര്‍: എല്‍ഡിഎഫിനും യുഡിഎഫിനും മതേതരത്വം അവകാശപ്പെടാന്‍ യാതൊരു അവകാശവുമില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് ജാതിയും മതവും നോക്കിയാണ് അവര്‍ മഅദനിയെയും എന്‍ഡിഎഫിനെയും കൂട്ടുപിടിച്ചവരാണെന്നും തുഷാര്‍ ആരോപിച്ചു.

യുഡിഎഫ് ആകട്ടെ മുസ്ലീം ലീഗ് എന്ന സാമുദായിക പാര്‍ട്ടിയെ ആണ് ഒപ്പം കൊണ്ടു നടക്കുന്നത്. അപ്പോള്‍ പിന്നെ അവര്‍ എങ്ങനെ മതേതര പാര്‍ട്ടികളാവും എന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ചോദ്യം.
അരൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു തുഷാറിന്റെ പ്രസംഗം.

Thushar Vellappally

പക്ഷേ, ഈ ഇതെല്ലാം പരിഹാസത്തോടെയാണ് മുന്നണി നേതാക്കള്‍ എടുത്തിട്ടുള്ളത്. കാരണം അവര്‍ തന്നെ പറയുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു നടന്നത് ബിഡിജെഎസ് മതേതര പാര്‍ട്ടിയാണെന്നാണ്. എന്നാല്‍ സാമുദായിക സന്തുലനം ഉറപ്പാക്കാന്‍ പിന്നെന്തിനാണ് ആദിവാസി ഗോത്രമഹാസഭാ നേതാവ് സികെ ജാനുവിനെ കണ്ടത്. സമുദായം നോക്കിയല്ലേ ബിഡിജെഎസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് എന്നാണ് ഇടതു-വലത് മുന്നണികളുടെ ചോദ്യം.

ഏതാണ് മതേതര പാര്‍ട്ടിയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നാണ് ഇടതു-വലതു മുന്നണി നേതാക്കളുടെ പക്ഷം. എന്തായാലും മെയ് 16 ന് ജനങ്ങള്‍ എല്ലാ കാര്യത്തിലും ഒരു തീര്‍പ്പ് കല്‍പിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+