കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് വരും, പട്ടയത്തിലെ ചതിക്കുഴികളും ശരിയാക്കും... വൈക്കം വിശ്വന്‍റെ വാക്ക്

  • By Desk
Google Oneindia Malayalam News

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇടുക്കിയിലെ മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും ഉപാധി രഹിത പട്ടയം നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. 16 ഉപാധികള്‍ പട്ടയത്തില്‍ അടിച്ചേല്‍പ്പിച്ച് ചതിക്കുഴി തീര്‍ത്ത യുഡിഎഫ് സര്‍ക്കാരിനെതിരായ ജനവിധിയാകും ഇടുക്കിയില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ചെറുതോണിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കം വിശ്വന്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒളിച്ചുകളി നടത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Vaikom Viswan

ഇടുക്കി ജില്ലയിലെ 48 വില്ലേജുകളെയും പരിസ്ഥിതി ലോല പട്ടികയില്‍ നിന്ന് മാറ്റി ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുന്നതിനാവശ്യമായ മുഴുവന്‍ നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കും എന്ന് വൈക്കം വിശ്വന്‍ ഉറപ്പ് നല്‍കി. പട്ടയത്തിന്റെ വരുമാന പരിധി ഒരു ലക്ഷമാക്കി നിജപ്പെടുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നടപടി തിരുത്തും. കൃഷിഭൂമി വനഭൂമിയാണെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നിയമവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പുതിയ സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴയില്‍ പങ്കാളിയായ മന്ത്രി മാണിയുടെ അനുയായിയാണ് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും കര്‍ഷക സമരങ്ങളില്‍ ഈ ജനപ്രതിനിധിയെ കണ്ടിരുന്നില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. മദ്യവര്‍ജ്ജനത്തിലൂടെ മദ്യരഹിത സമൂഹം സൃഷ്ടിക്കുകയാണ് ഇടതുപക്ഷ മുന്നണിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ ഫ്രാന്‍സിസ് ജോര്‍ജ്ജ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലഭിച്ച കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Assembly Election 2016: Vaikom Viswan gave promise to Idukki people regarding their concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X