Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളിതാ..'; കൂടോത്രത്തിലെ കുതന്ത്രം: ഹരി പത്തനാപുരം പറയുന്നു

ഇലന്തൂർ നരബലി കേസിലെ പ്രതികള്‍ ജ്യോതിഷത്തേയും മന്ത്രവാദത്തേയും ഒരു ടൂളായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പ്രമുഖ ജ്യോതിഷന്‍ ഹരി പത്തനാപുരം. സീ മലയാളം ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്ന കാര്യം വ്യക്തമാണ്. അവയവക്കടത്ത് പോലുള്ള കാര്യങ്ങളുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് ഡോക്ടർമാരാണ്.

മീന്‍ വാങ്ങിച്ചുകൊണ്ടുപോവുന്നത് പോലെ ഏതെങ്കിലും ഒരാള്‍ക്ക് എടുത്തുകൊണ്ടുപോയി കൊടുക്കാന്‍ സാധിക്കുന്നതല്ലലോ അവയവ കൈമാറ്റം. അതിന് അതിന്റേതായ ശാസ്ത്രീയ രീതികളുണ്ടാവും. എന്താണ് സംഭവിച്ചതെങ്കില്‍ പോലും അതില്‍ മന്ത്രവാദമെന്നോ ജ്യോതിഷമെന്നോ എന്നുള്ള ഒരു വാക്ക് വന്നാല്‍ അതിന് പുറകെയായിരിക്കും ആളുകളെന്നും ഹരി പത്തനാപുരം അഭിമുഖത്തില്‍ പറയുന്നു.

ഇലന്തൂർ കേസിലെ പ്രതിയായ ഷാഫി

ഇലന്തൂർ കേസിലെ പ്രതിയായ ഷാഫി എന്ന് പറയുന്ന ആള്‍ മന്ത്രവാദിയോ ജ്യോത്സ്യനോ ഒന്നുമല്ല. പക്ഷെ അവർ ഉപയോഗിച്ച ടൂള്‍ എന്ന് പറയുന്നത്. ഈ മന്ത്രവാദവും ജ്യോതിഷവുമാണ്. ഇതൊന്നും പഠിക്കാത്ത ഇവർക്ക് ഇത് ഉപയോഗിക്കാനുള്ള ധൈര്യം എവിടുന്ന് കിട്ടിയെന്നുള്ളതാണ് എന്റെ ചോദ്യം. ഇന്ന് കൂറെ യൂട്യൂബ് ജോത്സ്യന്മാരുണ്ട്, ബാധയെ അങ്ങോട്ട് കയറ്റി വിടാം, ഇങ്ങോട്ട് ഇറക്കിവിടാം എന്ന് പറയുന്നത്.

ഒരു വിശ്വാസി ഈ ഹൈഡ് ലൈന്‍ മാത്രമേ

ഒരു വിശ്വാസി ഈ ഹൈഡ് ലൈന്‍ മാത്രമേ കാണുന്നുള്ളു. ഇങ്ങനെ കാണുന്ന ആളിന്റെ അരികിലേക്ക് മറ്റൊരു ചതിയന്‍ ഇതേ നിർദേശവുമായി വിശ്വാസികള്‍ വിശ്വസിക്കും. ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളിതാ.. എന്നൊക്കെ പറയുന്ന ചില യൂട്യൂബ് ജോത്സ്യരുണ്ട്. എന്നാല്‍ ആ ജോത്സ്യന് ആ നാളിലുള്ളവരേയും തപ്പിക്കൊണ്ടുപോയി ഒരു ധാരണയില്‍ ലോട്ടറി എടുത്ത് പകുതിയും പകുതിയും എടുത്താല്‍ പോരെ. ഇവരെ വിശ്വസിക്കുന്നവർ അങ്ങനെ ചിന്തിക്കണ്ടേയെന്നും ഹരി പത്തനാപുരം ചോദിക്കുന്നു.

എന്തായാലും തെറിവിളി കേള്‍ക്കുന്ന ഒരു മേഖലയാണ് ഇത്

എന്തായാലും തെറിവിളി കേള്‍ക്കുന്ന ഒരു മേഖലയാണ് ഇത്. ശരിക്കും പറഞ്ഞാല്‍ ജനങ്ങളോട് ഇത്തരത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നവർ എന്നപ്പോലെ കുറച്ചേയുള്ളു. ഫേസ്ബുക്കിലൊക്കെ എനിക്ക് വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കാറുണ്ട്. യൂട്യൂബിലുള്ളത് എല്ലാം തെറ്റെന്ന് ഞാന്‍ പറയുന്നില്ല. നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. മോശം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ ഇതാണ് ജ്യോതിഷം എന്ന് ചിന്തിച്ചുകൊണ്ടും ഈ സജഷന്‍വെച്ചുകൊണ്ടും ചില ക്രിമിനല്‍സ് കയറി ഇതില്‍ പണമടിക്കാന്‍ ശ്രമിക്കും.

സ്ത്രീകളെ വശീകരിക്കാനുള്ള വഴികളൊക്കെയായി

സ്ത്രീകളെ വശീകരിക്കാനുള്ള വഴികളൊക്കെയായി ചിലരുണ്ട്. സ്ത്രീകളെ വശീകരിക്കാന്‍ ജ്യോതിഷത്തിന്റെ ആവശ്യമൊന്നുമില്ല, അവരോട് നേരിട്ട് പോയി കാര്യം പറഞ്ഞാല്‍ പോരെ. അതിനുള്ള ആത്മവിശ്വാസം ഇല്ലാത്തവർ ഈ പണിക്ക് പോവരുത്. നമ്മള്‍ ഇതിനെതിരെയെല്ലാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് വരുന്ന മെസേജുകളില്‍ നിന്നും എന്നെ കാണാന്‍ വരുന്ന ആളുകളില്‍ നിന്നും അത് വ്യക്തമാണ്.

ഒരു പാസ്റ്റർ കൂടോത്രം എടുക്കുന്നത് ഞാന്‍ കണ്ടു

ഒരു പാസ്റ്റർ കൂടോത്രം എടുക്കുന്നത് ഞാന്‍ കണ്ടു. അയാള്‍ ഒരു കുഴി കുഴിച്ച് അതിനകത്ത് നിന്നും ഒരു ഡപ്പ എടത്തു. രണ്ടാമതൊരിടത്തും അയാള്‍ കുഴിക്കാന്‍ തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ അയാള്‍ മറ്റുള്ളവരുടെ ശ്രദ്ധമാറിയ സമയത്ത് പാന്‍റ്സിന് ഉള്ളിലൂടെ ഈ ഡപ്പ മണ്ണിനടിയിലേക്ക് ഇടുകയാണ്. ഇതേകുറിച്ച് അന്ന് ഞാന്‍ ഒരു വീഡിയോ ചെയ്തിരുന്നുവെന്നും ഹരി പത്തനാപുരം പറയുന്നു.

വീട്ടിലാരോ കൂടോത്രം വെച്ചിട്ടുണ്ടെന്ന് ഒരു അമ്മയെ

വീട്ടിലാരോ കൂടോത്രം വെച്ചിട്ടുണ്ടെന്ന് ഒരു അമ്മയെ അമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് പറഞ്ഞ് അടുത്തിടെ അവരുടെ ബന്ധുവായ ഒരു മകന്‍ എന്നെ വിളിച്ചിരുന്നു. ദുബായിയിലുള്ള മകനെതിരെയായിട്ടായിരുന്നു കൂടോത്രം. അവനാണ് ഇവനെ വിളിച്ചത്. അങ്ങനെ കൂടോത്രം എടുക്കാന്‍ വന്നയാളുടെ അടുത്ത് തന്നെ ഇവന്‍ പോയിരുന്നു. ഏഴ് വർഷം മുന്‍പ് ചെയ്ത കൂടോത്രമാണെന്നായിരുന്നു പറഞ്ഞു.

കുഴിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് കരണ്ട് പോയി

കുഴിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് കരണ്ട് പോയി. മന്ത്രവാദിയുടെ ശക്തികൊണ്ടൊന്നും അല്ല, വേറെ എന്തോ കാരണത്താല്‍ കരണ്ട് പോയി. ഏതായാലും കുഴിയില്‍ നിന്നും ഒരു പാത്രം എടുത്ത് തുറന്നപ്പോള്‍ അതില്‍ നിന്നും ഒരു നാണയം തെറിച്ച് പുറത്തേക്ക് പോയി. ഇവന്‍ ആ നാണയം എടുത്ത് നോക്കുമ്പോള്‍ കഴിഞ്ഞ വർഷം ഇറങ്ങിയ നാണയമാണ്. ഇതെങ്ങനെ ഏഴ് വർഷം മുമ്പ് കുഴിച്ചിട്ട കൂടോത്രത്തില്‍ വരുമെന്ന് അവന്‍ ആ മന്ത്രവാദിയോട് ചോദിച്ചു. അങ്ങനെ ചോദിക്കാനുള്ള ധൈര്യവും ലോജിക്കും അവന് എന്റെ വീഡിയോയില്‍ നിന്നും കിട്ടിയതാണെന്നും ഹരി പത്തനാപുരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+