കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ഇന്ന് മലയാളികളുടെയെല്ലാം പ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ചത്. ജീവിതത്തില്‍ ഉണ്ടായിരുന്നതെല്ലാം അദ്ദേഹത്തിന് നഷ്ടമായി. ജയിലില്‍ വരെയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം ആദ്യമായി പ്രതികരിക്കുകയാണ്. എന്താണ് ഭാവി പരിപാടികളെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

നിലവില്‍ തനിക്ക് ഒരു ജ്വല്ലറിയും സ്വന്തമായി ഇല്ലെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു. എന്നാല്‍ പുതിയൊരു ജ്വല്ലറി തുടങ്ങാന്‍ പ്ലാനുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. താന്‍ പഴയ രീതിയിലേക്ക് തിരിച്ചുവരുമെന്നും ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു പ്രതികരണം.

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

1

തിരിച്ചുവരവ്, ദുബായില്‍ ഒരു ഷോറൂം തുറന്നിട്ടായിരിക്കുമായിരിക്കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു. മുമ്പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. കുവൈത്ത് യുദ്ധക്കാലത്തായിരുന്നു ഇത്. സദ്ദാം ഹുസൈന്റെ സൈന്യം അവിടെയെത്തുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നില്ല. മൂന്ന് ദിവസം മുമ്പ് തന്നെ നാട്ടിലേക്ക് ഞാന്‍ മടങ്ങിയിരുന്നു. അത് നന്നായി. അഭയാര്‍ത്ഥി ക്യാമ്പിലൊന്നും പോകേണ്ടി വന്നില്ല. പക്ഷേ അവിടെയും എല്ലാം എനിക്ക് നഷ്ടപ്പെട്ടു. പക്ഷേ ഭാഗ്യത്തിന് ഒരു ഷോറൂം മാത്രം ദുബായിലുണ്ടായിരുന്നു. അതില്‍ പക്ഷേ വലിയ ബിസിനസ് ഒന്നുമുണ്ടായിരുന്നില്ല.

2

എന്റെ ബേസ് ഒന്ന് മാറ്റിയാണ് ഞാന്‍ പിന്നീട് തിരിച്ചുവന്നത്. പക്ഷേ ഇന്നത്തെയും അന്നത്തെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇന്ന് എനിക്ക് ഒരു ഷോറൂം പോലുമില്ല. ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം. അറ്റ്‌ലസിന്റെ സ്വര്‍ണത്തിന് വലിയ റീസെയില്‍ വാല്യു ഉണ്ടായിരുന്നു. 22 കാരറ്റ് ആഭരണങ്ങളായിരുന്നു ഇന്ത്യയില്‍ വിറ്റിരുന്നത്. 916 പോര്‍ഷനാണ് തനിതങ്കമായി മാറിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ അത് 920 ആയിരുന്നു വെച്ചത്. അതാണ് റീസെയില്‍ വാല്യുവിന് കാരണം. ആ പാഠം ഞാന്‍ കുവൈത്തില്‍ നിന്നേ പഠിച്ചതാണെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.

3

കുവൈത്തിലെ ഓരോ ആഭരണവും ടെസ്റ്റ് ചെയ്തിട്ട് സ്റ്റാമ്പ് ചെയ്യണം. അത് വില്‍ക്കാനായി ഷോറൂമില്‍ വരുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യമാണ്. അവരുടെ ടെസ്റ്റില്‍ 916 ഇല്ല എങ്കില്‍ അത് കട്ട് ചെയ്ത് ഒഴിവാക്കും. ബാക്കിയുള്ളതേ നമുക്ക് തരൂ. അത്രയും കടുത്ത ശിക്ഷയാണ് അവിടെ നല്‍കിയിരുന്നത്. അത് മനസ്സിലാക്കിയാണ് ഇവിടെയും അതേ രീതി തുടര്‍ന്നത്. 920 തന്നെ ഇന്ത്യയിലും പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അറ്റ്‌ലസിന്റെ സ്വര്‍ണമാണെങ്കില്‍ ഉരച്ച് നോക്കുക പോലുമില്ലായിരുന്നു. ആളുകള്‍ക്ക് അത് വേഗം വിറ്റുപോയിരുന്നു. അന്നത്തെ വില എത്രയാണോ അത്രയ്ക്ക് തന്നെ ലഭിച്ചിരുന്നുവെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ വ്യക്തമാക്കി.

4

നേരത്തെ ജീവിതത്തിലെ തകര്‍ച്ചയെ കുറിച്ചും അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ കഷ്ടകാല സമയത്ത് ആരും കൂടെ ഉണ്ടായില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഏറ്റവും അടുത്ത് നില്‍ക്കുന്ന മൂന്നോ നാലോ ജനറല്‍ മാനേജര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരും പിന്തുണച്ചില്ല. എല്ലാ കൊല്ലവും ശബരിമലയില്‍ പോകുന്നയാളാണ്, എനിക്ക് ഒരാഴ്ച്ച ലീവ് വേണമെന്നും പറഞ്ഞ് പോയ ചീഫ് ജനറല്‍ മാനേജര്‍ പിന്നീട് തിരിച്ചുവന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരത്തില്‍ മാനേജര്‍മാരും ജനറല്‍ മാനേജര്‍മാരും രാജ്യം വിടുകയാണ് ഉണ്ടായതെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

5

അപ്പീല്‍ കോടതി വിധി രണ്ടര വര്‍ഷക്കാലത്തിന് ശേഷമാണ് വന്നത്. അത്രയും കാലം തടവിലായിരുന്നു. അത് കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് ഇനി ഇവിടെ ഒന്നും തന്നെ ബാക്കിയില്ലെന്ന് മനസ്സിലായത്. അറ്റ്‌ലസിന്റെ ഒരു ഷോറൂമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല. ലോകത്താകമാനം 50 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. അതില്‍ 20 ദുബായിലാണ്. സ്വര്‍ണവും ഡയമണ്ട്‌സും അടങ്ങുന്ന എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു. രാജ്യം വിട്ട മാനേജര്‍മാരുമായി ബന്ധപ്പെട്ടാന്‍ ശ്രമിച്ചിരുന്നു. അവരെയൊന്നും ലഭിച്ചില്ല. ഇവരെല്ലാം ഫോണ്‍ കട്ട് ചെയ്തു. ആരെയാണ് നമ്മള്‍ വിശ്വസിക്കുകയെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ ചോദിക്കുന്നു.

6

എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ലെന്നാണ് പലരും പുറത്തിറങ്ങിയപ്പോള്‍ ചോദിച്ചത്. പരാതി കൊടുത്താല്‍ ഇവരുടെ കൃത്യമായ മേല്‍വിലാസ് ഇല്ലാത്ത കാലത്തോളം പോലീസ് ഒന്നും ചെയ്യില്ല. പത്തോ ഇരുന്നൂറോ പേരെ പോലീസ് ബുദ്ധിമുട്ടിക്കും. അത് മാത്രമാണ് നടക്കുക. അതിനേക്കാള്‍ ഭേദം ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി? നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
atlas ramachandran talks about his hardships and how he will return to business fold, remarks viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X