കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂര്‍:പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരൂര്‍:തിരൂര്‍ മംഗലത്ത് സിപിഎം പ്രവര്‍ത്തകരെ നടു റോഡില്‍ വച്ച് വെട്ടിയ സംഭവത്തില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷട്രീയ സംഘടനയായ എസ്ഡിപിഐയുടേയും പ്രവര്‍ത്തകരാണ് ഇവര്‍.

മജീദ്, നൗഫല്‍, സാഹി നൂര്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 13 പ്രതികളുണ്ട്. ഇവര്‍ എല്ലാവരും എസ്ഡിപിഐയുടെ പ്രവര്‍ത്തകരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചിരുന്നു.

Popular Front

ജനുവരി 29 ന് പകല്‍ 11 മണിയോടെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മജീദ്, അര്‍ഷാദ് എന്നിവരെ വഴിയില്‍ തടഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷവും പോലീസ് പ്രതികളെ പിടികൂടാന്‍ നടപടിയെടുത്തില്ലെന്ന് സിപിഎം ആരോപിച്ചിരുന്നു.

അക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗ്-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. മംഗലം പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം നേടിയ വിജയമാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും സിപിഎം ആരോപിക്കുന്നു.

കെടി ജലീല്‍ എംഎല്‍എയാണ് വിഷയം നിയമസഭയില്‍ അവസതരിപ്പിച്ചത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി നിയമസഭയെ അറിയിച്ചു. തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരും പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും, സ്റ്റേഷനിലെ മുഴുവന്‍ പേരേയും സ്ഥലം മാറ്റണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടു.

English summary
Attack against CPM workers, police arrested 4 Popular Front activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X