എംആര്‍ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറത്ത് നഴ്‌സിനെ അക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: എം.ആര്‍ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറം എടയൂരില്‍ നഴ്‌സിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എടയൂര്‍ സ്വദേശികളായ മുബഷീര്‍, തഫ് വാന്‍ എന്നിരെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകീട്ടാണ് വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ ഒരു സംഘം നഴ്‌സിനെയും കൂടെയുള്ളവരെയും ആക്രമിച്ചത്. എടയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്യാമളാബായിയാണ് ആക്രമണം നേരിട്ടത്. ഇവര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ജില്ലാകലക്റ്ററുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനു ശേഷം കുത്തിവയ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വിചാരണയില്‍ പ്രോസിക്യൂഷന്‍ വിയര്‍ക്കും... കാരണം ഈ പഴുതുകള്‍, ദിലീപിന് പ്രതീക്ഷയുണ്ട്?

മിസില്‍സ് റുബെല്ല വാക്‌സിന്‍ കുത്തിവയ്‌പ്പെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ കുത്തിവെപ്പെടുക്കാനെത്തിയ എടയൂര്‍ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. വാക്‌സിനെടുക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി നഴ്‌സിന്റെ കൈപിടിച്ച് വലിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.

shyamala

എം.ആര്‍ വാക്‌സിനേഷന്‍ കുത്തിവെയ്പിനിടെ മലപ്പുറത്ത് അക്രമത്തിനിരയായ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്യാമളാബായി

സംഭവത്തില്‍ പരുക്കേറ്റ എടയൂര്‍ പ്രാകാഥമിരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് ശ്യാമള കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മാരാകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് എടയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അലി അഹമ്മദ് പറഞ്ഞു. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലക്ടര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതികളെ 24 മണിക്കൂറിനുള്ളില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് രംഗത്തിറങ്ങുമെന്ന് പറഞ്ഞ് ഡോക്ടര്‍മാരുടെ സംഘടന കത്ത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം രക്ഷിതാക്കളുടെ അനുവാദമില്ലാതെയാണ് കുത്തിവയ്പ്പ് നടത്തിയതെന്ന് ആരോപിച്ച് ചില രക്ഷിതാക്കള്‍ രംഗത്തെത്തി. മീസില്‍സ് റുബെല്ല വാക്‌സിന്‍ കാമ്പയിന്റെ തീയതി അവസാന ദിവസങ്ങളിലേക്കടുക്കുമ്പോഴാണ് സംഘര്‍ഷമുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
attack against nurse in malappuram; 2 were arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്