വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം; മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ഉയര്‍ത്തിയ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സിന് മജീദ്, ജില്ലാ സെക്രട്ടറി ആര്‍കെ നവീന്‍ കുമാര്‍, എന്നിവര്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെിരെ പ്രതിഷേധം ഉയര്‍ത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ഇവരെ തള്ളിമാറ്റുകയായിരുന്നു.

അതേസമയം ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇവര്‍ വിമാനത്തില്‍ കയറിയത്. മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും വിമാനത്തില്‍ പ്രതിഷേധമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശം ടിക്കറ്റുള്ളത് കൊണ്ട് ചോദ്യം ചെയ്തതില്‍ മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്ന് മനസ്സിലായത് കൊണ്ടുമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചതെന്ന് പോലീസ്പറഞ്ഞു.
യുവാക്കളെ വിമാനത്തില്‍ പ്രവേശിപ്പിച്ചതില്‍ ഒരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള എസ്എച്ച്ഒ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചിരുന്നു. ഈ യുവാക്കളുടെ ആവശ്യം ന്യായമായത് കൊണ്ട് കയറ്റി വിട്ടതെന്ന് എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നല്‍കിയതായും ഇവര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ മദ്യപിച്ച് ലക്ക് കെട്ടാണ് എത്തിയതെന്ന് ഇപി ജയരാജന് ആരോപിക്കുന്നു. മുദ്രാവാക്യം വിളിക്കുമ്പോള്‍ നാക്ക് കുഴയുന്നുണ്ടായിരുന്നുവെന്നും ജയരാജന് ആരോപിച്ചു.
വിമാനം ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോഴായിരുന്നു സംഭവമെന്നും ജയരാജന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം സീറ്റിലിരുന്ന മുദ്രാവാക്യം വിളിക്കുകയും, പിന്നീട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെല്ലുകയുമായിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ചു.
അതേസമയം കോണ്‍ഗ്രസ് ഈ ഭീകരന്മാരെയും കൊണ്ടല്ലേ നടക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രിക്ക് സുരക്ഷ വര്ധിപ്പിച്ചതിലാണ് പരാതി. മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വിമാനത്തില്‍ കയറിയത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കും. ഇത് ഉന്നത നേതാക്കള്‍ അറിഞ്ഞാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയരാജന് പറഞ്ഞു.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം











Click it and Unblock the Notifications