ആറ്റിങ്ങല്‍ഇരട്ടക്കൊല: നിനോയ്ക്ക് വധശിക്ഷ, അനുശാന്തിയ്ക്ക് ജീവപര്യന്തം, കൊല കാമപൂര്‍ത്തീകരണത്തിന്
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും കോടതി വിധിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും അമ്പത് ലക്ഷം രൂപയുടെ പിഴയും കോടതി ചുമത്തി. കാമപൂര്‍ത്തീകരണത്തിനാണ് ഇരുവരും ക്രൂരമായ കൊലപാതകം നടത്തിയതെന്നും കോടതി വിമര്‍ശിച്ചു.
സൗദി അറേബ്യയില്‍ ലഭിയ്ക്കുന്ന മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങളും ഉപയോഗിച്ച് കൈ കഴുകിയാലും പ്രതികളുടെ കൈയ്യിലെ ദുര്‍ഗന്ധം മാറില്ലെന്നും കോടതി പറഞ്ഞു. മാതൃത്വത്തിന് അപമാനമാണ് അനുശാന്തിയെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി ഷെര്‍സ് പറഞ്ഞു.

ശിക്ഷ ഇങ്ങനെ
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും കോടതി വിധിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും അമ്പത് ലക്ഷം രൂപയുടെ പിഴയും കോടതി

കാമപൂര്‍ത്തീകരണത്തിന്
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. കാമപൂര്‍ത്തീകരണത്തിനാണ് ക്രൂരമായ കൊലപാതകം നടത്തിയ തെന്നും കോടതി. സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണെന്നും കോടതി. കുഞ്ഞിനെ കൊന്ന അമ്മ എന്ന രീതിയില്‍ ചിത്രീകരിയ്ക്കരുതെന്ന അനുശാന്തിയുടെ അപേക്ഷ കോടതി തള്ളി.

നിനോയ്ക്ക് വധശിക്ഷ കിട്ടിയത്...
മൂന്നര വയസുകാരിയുടെ ജീവിതം മുളയിലേ നുള്ളി. മാരകമായ മുറിവുകളാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. അതിക്രൂരമായി കുറ്റകൃത്യം നടത്തിയ മുഖ്യപ്രതിയുടെ മാനസികാവസ്ഥ കണക്കിലെടുത്താണ് വധശിക്ഷ വിധിച്ചതെന്നും കോടതി. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അനുശാന്തിയ്ക്ക് വധശിക്ഷ വിധിയ്ക്കാത്തതെന്നും ഇരട്ട ജീവപര്യന്തം വിധിച്ചതെന്നും കോടതി.

2014 ല്‍
2014 ലാണ് അവിഹിത ബന്ധം തടസപ്പെടാതിരിയ്ക്കാന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരായ പ്രതികള്‍ കൊലപാതകം നടത്തിയത്

നന്ദി പറഞ്ഞു
വിധിയില്‍ സംതൃപ്തിയുണ്ടെന്ന് അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷ് പറഞ്ഞു. കേസ് അന്വേഷിച്ച സംഘത്തെ കോടതി അഭിനന്ദിച്ചു.












Click it and Unblock the Notifications