അയോധ്യ ഉദ്ഘാടനം; 'കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയത് അധികാര ദുർവിനിയോഗം'; സിപിഎം
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിവസം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയ സർക്കാർ നടപടിയെ വിമർശിച്ച് സി പി എം. തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും ഭരണസംവിധാനത്തെയും നേരിട്ട് പങ്കാളികളാക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ, സർക്കാർ തന്നെ നേരിട്ട് ഇടപെട്ട് ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നത് ഗുരുതരമായ അധികാരദുർവിനിയോഗമാണെന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം-'അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനദിവസം എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഗുരുതര അധികാരദുർവിനിയോഗമാണ്. 'രാംലല്ല പ്രാണപ്രതിഷ്‌ഠാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് ജീവനക്കാർക്ക് അവധി പ്രഖ്യാപിക്കുന്നു' എന്നാണ് ഔദ്യോഗികഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ബി ജെ പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും ഭരണസംവിധാനത്തെയും നേരിട്ട് പങ്കാളികളാക്കുന്ന ഏറ്റവും പുതിയ നടപടിയാണിത്. മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ, സർക്കാർ തന്നെ നേരിട്ട് ഇടപെട്ട് ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നത് ഗുരുതരമായ അധികാരദുർവിനിയോഗമാണ്. കേന്ദ്രസർക്കാർ നടപടി ഭരണസംവിധാനത്തിന് മതപരമായ നിറം പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീംകോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണ്.
അയോധ്യ ബിജെപിക്ക് രാഷ്ട്രീയ മുന്‍കൈ നേടാനായുള്ള ഇന്ധനം; എംവി ഗോവിന്ദൻ
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ബി ജെ പി തെരഞ്ഞെടുപ്പിന് ഇന്ധനമായി ഉപയോഗിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂര്‍ത്തിയാവാത്ത രാമക്ഷേത്രമാണ് വരാനിരിക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യാവന്‍ പോവുന്നത്. വിശ്വാസത്തിന്റെ മറവിൽ അമ്പല നിര്‍മ്മാണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ മുന്‍കൈ നേടാനായുള്ള ഇന്ധനമായാണ് രാമക്ഷേത്രത്തെ ബിജെപി കൈകാര്യം ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് സി പി എം എതിരല്ല', എംവി ഗോവിന്ദൻ പറഞ്ഞു.
അതേലമ.ം ഇന്ത്യയിലെ മതേതര ജനാധിപത്യ ഐക്യം തകർക്കുന്ന നടപടികളാണ് ബി ജെ പിയും സംഘപരിവാറും നിരന്തരമായി നടത്തുന്നതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ് നടത്തിയത്. നിലവിലെ ബി ജെ പി സർക്കാർ അതിന് ഗതിവേഗം പകരുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. രാമക്ഷേത്ര നിർമാണം മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രചാരണം ഇതിന്റെ ഭാഗമാണ്. മതേതര ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരെ യോജിച്ച് പോരാടണം', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications