കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിയൂർ വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് താഴ് വീണു

  • By Desk
Google Oneindia Malayalam News

വടകര: രാത്രിയെന്നോ,പകലെന്നോ ഇല്ലാതെ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്ന അഴിയൂർ ചെക്ക് പോസ്റ്റ് ഇനി ഓർമ്മ മാത്രം. മാഹിയുടെ അടുത്ത പ്രദേശമായ ദേശീയപാതയിലെ അഴിയൂർ കുഞ്ഞിപ്പളളിയിൽ പ്രവർത്തിച്ചുവന്ന വാണിജ്യ നികുതി ചെക്ക് പോസ്റ്റിന് വ്യാഴാഴ്ച വൈകിട്ടോടെ താഴ് വീണു.

എകെ ആന്റണിക്ക് മസ്തിഷ്ക രക്തസ്രാവം; വെള്ളിയാഴ്ച ശസ്ത്രക്രിയ... ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ...
ജിഎസ്ടിയുടെ വരവോടുകൂടി ചെക്ക് പോസ്റ്റുകളുടെ പ്രാധാന്യം നഷ്ട്ടപ്പെട്ടതോടെയാണ് ഈ ഓഫീസ് അടച്ചുപൂട്ടുന്നത്.സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകൾ ഘട്ടം ഘട്ടമായി അടച്ചു പൂട്ടാൻ ധനകാര്യ വകുപ്പ് നിർദ്ദേശ്ശിച്ചിരുന്നു.

ayiyoorchekpost

പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ നികുതിയിളവ് നൽകിയിരുന്നു.ഇതുമൂലം നികുതി വെട്ടിപ്പ് തടയാൻ വേണ്ടിയാണ് 1998 മുതൽ ചെക്ക് പോസ്റ്റ് നിലവിൽ വന്നത്. കെ.ജി.എസ്.ടി നിലവിൽ വന്നപ്പോഴായിരുന്നു 1963 ൽകൈനാട്ടിയിലായിരുന്നു ആദ്യകാലത്തെ ചെക്ക് പോസ്റ്റ്.

പിന്നീടിത് അഴിയൂർ ചുങ്കത്തേക്ക് മാറ്റുകയായിരുന്നു.ഏറ്റവും ഒടുവിൽ ഗതാഗത തടസ്സം സൃഷ്ട്ടിക്കാതിരിക്കാൻ കുഞ്ഞിപ്പള്ളിയിലേക്ക് മാറ്റുകയായിരുന്നു. ഒരു ഇൻസ്‌പെക്ടർ,ഒരു ക്ലർക്ക്,ഒരു പ്യൂൺ എന്നിങ്ങനെ മൂന്ന് പേരാണ് 8 മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളായി ഡ്യൂട്ടിയിലുണ്ടായിരുന്നത്.ജീവനക്കാരെ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റും.

കോഴിക്കോട് ജില്ലയിൽ ഫറൂക്ക് , താമരശ്ശേരി എന്നിവിടങ്ങളിലാണ് മറ്റ് ചെക്കുപോസ്റ്റുകൾ പ്രവർത്തിക്കുന്നത് .അഴിയൂർ ചെക്ക് പോസ്റ്റ് മാത്രമാണ് വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്നത് .അതുകൊണ്ട് തന്നെ ഇതിലെ മുഴുവൻ രേഖകളും മറ്റും ജില്ലാആസ്ഥാനത്തേക്ക് മാറ്റി കെടിടം ഉടമക്ക് കൈമാറും. വർഷങ്ങൾ പഴക്കമുളള ചെക്ക് പോസ്റ്റ് സംവിധാനം ഇല്ലാതാകുന്നതോടെ റോഡിൽ ഏറെ സമയംപരിശോധനക്കായി കാത്തിരിക്കുന്ന ചരക്കുവണ്ടികളുടെ നീണ്ട നിരയും ഇല്ലാതാവും.

English summary
Azhiyur commercial tax check post closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X