'നിങ്ങളുടെ പെങ്ങളെയോ ഭാര്യയോ പീഡിപ്പിച്ച പ്രതിക്ക് വേണ്ടി വാദിക്കുമോ?': ചുട്ടമറുപടിയുമായി ആളൂര്‍
കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ പുറത്തുവരുന്ന കാര്യങ്ങള്‍ സിനിമ കഥയെ വെല്ലുന്ന ആരോപണങ്ങളാണെന്ന് അഭിഭാഷകന് ബി എ ആളൂര്‍. കേസിലെ മൂന്ന് പ്രതികളുടെ വക്കാലത്ത് എടുത്തതിന് ശേഷം വണ്‍ ഇന്ത്യ മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുന്ന സമയമാണ്. ഈ സമയത്ത് പ്രതികള്‍ കുറ്റം സമ്മതിച്ചു എന്ന ഒറ്റക്കാരണത്താല്‍ പ്രതികള്‍ കുറ്റവാളികളാണെന്ന് കണ്ടെത്താന്‍ പ്രോസിക്യൂഷനോ ഡിഫന്‍സിനോ സാധിക്കില്ലെന്ന് ആളൂര്‍ പറഞ്ഞു.

ഈ കേസില്‍ ഡയറക്ട് എവിഡെന്സില്ല, സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളത്. ഇപ്പോഴത്തെ സാഹചര്യ തെളിവുകള്‍ വളരെ വീക്കാണ്. ആരാണ് അവരെ അവിടേക്ക് എത്തിച്ചത്. എങ്ങനെയാണ് എത്തിച്ചത്. ഒന്നാം പ്രതിയല്ലാതെ മറ്റൊരു തെളിവുകളും അവിടെ കാണുന്നില്ല. ഈ കാരണങ്ങള്‍ കൊണ്ടാണ് ആദ്യ ഘട്ട അന്വേഷണത്തില്‍ ആരോപണങ്ങള്‍ എത്രമാത്രം ശക്തമാണെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

പ്രതികളാണ് വീട്ടുവളപ്പില്‍ നിന്ന് മൃതദേഹം കാണിച്ചുകൊടുത്തതെങ്കില് അത് കേസിനെ സംബന്ധിച്ച് തെളിവാണ്. മൃതദേഹം കണ്ടെത്തി എന്നത് ഈ കേസിന്റെ വലിയ പുരോഗതിയാണ്. പക്ഷേ, തെളിവിന്റെ ഭാഗത്തേക്ക് വരുമ്പോള്‍ അത് ശക്തമായ തെൡവുകള്‍ പ്രോസിക്യൂഷന് കൊണ്ടുവരേണ്ടിയരിക്കും.

പ്രതികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ലഭിക്കണം. നമ്മുടെ ഭരണഘടന അനുശാസിക്കുന്നത് അങ്ങനെയാണല്ലോ. കോടികള്‍ പറ്റിക്കുന്ന ആളുകള്‍ക്ക് ഒരു നീതിയും അവരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഉണ്ടായിട്ട് കാര്യമില്ലല്ലോ. കുറ്റം ചെയ്യുന്നവരെ അവരുടെ നീതി ബോധം എന്താണെന്ന് മനസിലാക്കി കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിച്ചുകൊടുക്കുക എന്നതാണ് പ്രോസിക്യൂഷന് ചെയ്യേണ്ടത്.

പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പറയുന്നത് പൊലീസ് പറയുന്ന വാദമാണ്. നേരത്തെ കൂടത്തായി കേസില്‍ ഹൈക്കോടതി ചോദിച്ചിരുന്നു, പ്രതികള്‍ പറഞ്ഞ കാര്യ എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. മാധ്യമങ്ങള്‍ രാത്രി ആ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പ്രതി കുറ്റം സമ്മതിച്ചാല്‍ എന്തുകൊണ്ട് തൂക്കിക്കൊല്ലാന്‍ വിധിച്ചുകൂടാ എന്ന തെറ്റായ ധാരണ വരുത്തുമെന്നും ആളൂര്‍ പറഞ്ഞു.

പ്രതി സൈക്കോ പാത്താണെങ്കില് പ്രോസിക്യൂഷന് കേസില്‍ പരാജയപ്പെടും. ഭ്രാന്ത് കൊണ്ട് ഒരാള്‍ ഒരു കൊലപാതകം നടത്തിയാല്‍ അയാള്‍ ഒരിക്കലും കുറ്റവാളിയാകുന്നില്ല. പൊലീസ് അത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തിന് മുന്നില്‍ അവരുടെ മികവില്ലായ്മ പുറത്തുകാണിക്കുകയാണെന്ന് ആളൂര്‍ പറഞ്ഞു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്കും ആളൂര്‍ മറുപടി നല്കി. തന്റെ ഭാര്യയ്ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ ആ കേസിലും പ്രതികള്‍ക്ക് വേണ്ടി വാദിക്കുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. അഅദ്ദേഹത്തിന്രെ വാക്കുകള്‍ ഇങ്ങനെയാണ്.

ഇവിടെ എന്താണ് മനസിലാക്കേണ്ടത്, സ്വന്തമായി ഒരു കേസ് വരുമ്പോഴാണ് അവര്‍ അഭിഭാഷകരെ തേടി പോകുന്നത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കുന്നത് കോടിതിയാണ്. എന്റെ ഭാര്യയോ മക്കളെയോ പെങ്ങളെയോ ബലാത്സംഗം ചെയ്യുന്ന പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കും എന്ന് പറയുന്നത് ഈ പറയുന്ന വ്യക്തികള്‍ക്ക് എതിരെ ആരോപണങ്ങല്‍ കൊണ്ടുവരുമ്പോള്‍ സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്തു എന്ന ആരോപണം കൊണ്ടുവരുമ്പോള്‍. അത് എന്റെ ഭാര്യയല്ലേ, ഞാന്‍ എന്റെ ഭാര്യയെ എന്ത് വേണമെങ്കിലും ചെയ്യുമെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ സാധ്യമല്ല.

സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്താല്‍ പോലും അത് കുറ്റമാണ്. അത്തരത്തിലുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ എങ്ങനെ നിങ്ങള്‍ രക്ഷപ്പെടും. അഭിഭാഷകന്റെ സഹായം നിങ്ങള്‍ക്ക് വേണ്ടിവരും. അത് അഡ്വ. ആളൂര്‍ ആവണമെന്നില്ല. അങ്ങനെ പ്രതികള്‍ക്കെതിരെ ഹാജരാകുന്ന ഏതൊരു അഭിഭാഷകനും ഇത്തരത്തില്‍ ആരോപണങ്ങള്‍ നേരിടാം- ആളൂര്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications