കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; തിങ്കളാഴ്ച ഹാജരാക്കണം, പരാതിയുമായി ബിഷപ്പ്

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് വിട്ടുനല്‍കിയത്. തിങ്കളാഴ്ച വീണ്ടും ഹാജരാക്കണം. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

ബിഷപ്പ് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കരുതെന്ന് ബിഷപ്പ് ആവശ്യപ്പെട്ടെങ്കിലും കോടതി ഗൗനിച്ചില്ല. രക്തസാംപിളും ഉമിനീരും പോലീസ് ബലം പ്രയോഗിച്ച് ശേഖരിച്ചുവെന്ന് ജാമ്യാപേക്ഷയില്‍ ബിഷപ്പ് പരാതിപ്പെട്ടു.

Jalandharbishop

ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച വൈകിയാണ് ബിഷപ്പിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. എല്ലാ പഴുതുകളും അടയ്ച്ചാണ് അറസ്റ്റെന്ന് പോലീസ് പറയുന്നു.

തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികില്‍സയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീടാണ് ഉച്ചയോടെ പാലാ കോടതിയില്‍ ഹാജരാക്കിയത്.

ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് നടത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ചികില്‍സാ രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇസിജിയില്‍ നേരിയ വ്യതിയാനം കാണുന്നു. ഇതില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതിയില്‍ പോലീസ് എതിര്‍ത്തു. ബിഷപ്പിനെതിരെ കൂടുതല്‍ പരാതികളുണ്ടെന്നും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും പോലീസ് ബോധിപ്പിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നാണ് കോടതി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. മൂന്ന് ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.

English summary
Bail plea rejected by Pala court, Bishop Franco Mulakkal gives in two days police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X