'പുരുഷന്മാര്ക്കും അന്തസുണ്ട്'; നടി നല്കിയ പീഡന പരാതിയില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ആലുവ സ്വദേശിയായ നടി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് നടപടി. പരാതി നല്കാന് വൈകിയത് ചൂണ്ടിക്കാട്ടിയാണ് ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്തസും അഭിമാനവും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത് 2007 ലാണെന്നും എന്നാല്‍ നടി പരാതി സമര്‍പ്പിച്ചത് 17 വര്‍ഷത്തിന് ശേഷമാണ് എന്നും കോടതി നിരീക്ഷിച്ചു. ബാലചന്ദ്ര മേനോന് നേരത്തേ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് ജാമ്യം സ്ഥിരപ്പെടുത്തി നല്‍കിയിരിക്കുന്നത്.

ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത് ജയസൂര്യ കേന്ദ്ര കഥാപാത്രമായി ഇറങ്ങിയ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2007 ജനുവരി ഒന്നിനും 21 നും ബാലചന്ദ്ര മേനോന് ലൈംഗികാതിക്രമം നടത്തി എന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടി പരാതിയുമായി രംഗത്തെത്തിയത്.
ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു എന്നും കഥ കേള്‍ക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത് എന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. പിറ്റേന്ന് തന്നെ മുറിയിലേക്ക് വിളിപ്പിച്ച് കടന്നു പിടിക്കാന്‍ ശ്രമിച്ചു എന്നാണ് നടി പറഞ്ഞത്.
പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ബാലചന്ദ്ര മേനോനെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ നടന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. നടന് സിദ്ദിഖുമായി ബന്ധപ്പെട്ട കേസില്‍ പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് മുന്‍നിര്‍ത്തി ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് ബാലചന്ദ്ര മേനോന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
നടി വ്യാജ ആരോപണം ഉന്നയിക്കുകയാണ് എന്നും 2024 സെപ്റ്റംബര്‍ 13ന് തന്നെയും ഭാര്യയെയും നടിയുടെ അഭിഭാഷകന് എന്ന് പരിചയപ്പെടുത്തിയ വ്യക്തി പല തവണ ഫോണില്‍ വിളിച്ച് പരാതി നല്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബാലചന്ദ്ര മേനോന് പറഞ്ഞിരുന്നു. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നടിക്കെതിരെ അദ്ദേഹം പരാതി നല്കി.
പ്രസ്തുത ചിത്രത്തില്‍ ആരോപണം ഉന്നയിച്ച നടിക്ക് വളരെ ചെറിയ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവസാന എഡിറ്റിംഗില്‍ ചിത്രത്തിന്റെ നിര്‍മാതാവ് ഈ രംഗങ്ങളും നീക്കുകയും ചെയ്തു എന്നും ബാലചന്ദ്ര മേനോന് പറഞ്ഞിരുന്നു. നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഇതേ നടി ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications